വടക്കൻ കോക്കസസ് അഥവാ സിസ്‌കൊക്കേഷ്യ റഷ്യയുടെ അധീനതയിലുള്ള യൂറോപ്പിലെ ഒരു പ്രദേശമാണ്. കിഴക്കൻ യൂറോപ്പിനും പടിഞ്ഞാറൻ ഏഷ്യയ്ക്കും ഇടയിലെ പ്രകൃതിദത്ത അതിർത്തി രൂപപ്പെടുന്ന വിശാലമായ കോക്കസസ് പ്രദേശത്തിൻ്റെ വടക്കൻ ഭാഗമാണിത്. പടിഞ്ഞാറ് അസോവ് കടൽ, കരിങ്കടൽ എന്നിവയും, കിഴക്ക് കാസ്പിയൻ കടലും, തെക്ക് കോക്കസസ് പർവതനിരകളുമാണ് ഈ പ്രദേശത്തിൻറെ സ്വാഭാവികമായ അതിർത്തികൾ. ഈ പ്രദേശം ദക്ഷിണ കോക്കസസ് രാജ്യങ്ങളായ ജോർജിയ, അസർബൈജാൻ എന്നിവയുമായി കരയിൽ അതിർത്തി പങ്കിടുന്നു. ഈ പ്രദേശത്തിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന എൽബ്രസ് പർവ്വതം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പ്രദേശത്തിൻറെ നഗര കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് ക്രാസ്നോഡർ നഗരത്തിലാണ്.

വടക്കൻ കോക്കസസ്
Map of North Caucasus
Coordinates43°21′18″N 42°26′31″E / 43.35500°N 42.44194°E / 43.35500; 42.44194
Country
Federal subjects
DemonymNorth Caucasian
Time ZonesUTC+03:00
Highest mountainElbrus (5,642 മീറ്റർ (18,510 അടി))[a]

റഷ്യൻ സാമ്രാജ്യവും വിവിധ പ്രാദേശിക ശക്തികളും തമ്മിലുള്ള കൊക്കേഷ്യൻ യുദ്ധത്തെത്തുടർന്ന് 19-ാം നൂറ്റാണ്ടിലാണ് വടക്കൻ കോക്കസസ് റഷ്യൻ നിയന്ത്രണത്തിലായത്. റഷ്യയുടെ തെക്കേയറ്റത്തുള്ള ഈ പ്രദേശം നിരവധി റിപ്പബ്ലിക്കുകൾക്കും ക്രായ്‌കൾക്കും ഇടയിൽ വിഭജിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രപരമായി, വടക്കൻ കോക്കസസ് എന്ന പദം ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ വടക്കൻ ചരിവിനെയും പടിഞ്ഞാറൻ അറ്റത്തെയും അതുപോലെ അതിൻ്റെ തെക്കൻ ചരിവിൻ്റെ പടിഞ്ഞാറോട്ടുള്ള ഒരു ഭാഗത്തെയുമാണ് സൂചിപ്പിക്കുന്നത്. പോണ്ടിക്-കാസ്പിയൻ സ്റ്റെപ്പി പ്രദേശം പലപ്പോഴും സിസ്‌കാക്കസസ് പ്രദേശം എന്ന സങ്കൽപ്പത്തിൽ ഉൾക്കൊള്ളുന്നതിനാൽ ഫോർകാക്കസസ് സ്റ്റെപ്പി അല്ലെങ്കിൽ നൊഗായ് സ്റ്റെപ്പിയുടെ വടക്കൻ അതിർത്തി പൊതുവെ മാനിച് നദിയായി കണക്കാക്കപ്പെടുന്നു. റഷ്യയുടെ ഭൂരിഭാഗവും പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സൗമ്യമായ കാലാവസ്ഥയുള്ള ഈ പ്രദേശം റഷ്യയുടെ "സൺബെൽറ്റ്" എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ചരിത്രം

തിരുത്തുക

വടക്കൻ കോക്കസസിലെ പുരാതന സംസ്കാരങ്ങൾ ക്ലിൻ-യാർ സമൂഹം എന്നറിയപ്പെടുന്നു. പുരാതന കോബൻ സംസ്കാരമാണ് ഏറ്റവും ശ്രദ്ധേയമായ സംസ്കാരങ്ങളിലൊന്ന്.[1]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Elbrus എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  1. Sharko, Fedor S.; Boulygina, Eugenia S.; Tsygankova, Svetlana V.; Slobodova, Natalia V.; Rastorguev, Sergey M.; Krasivskaya, Anna A.; Belinsky, Andrej B.; Härke, Heinrich; Kadieva, Anna A.; Demidenko, Sergej V.; Malashev, Vladimir Yu; Shvedchikova, Tatiana Yu; Dobrovolskaya, Maria V.; Reshetova, Irina K.; Korobov, Dmitry S. (2024-01-04). "Koban culture genome-wide and archeological data open the bridge between Bronze and Iron Ages in the North Caucasus". European Journal of Human Genetics (in ഇംഗ്ലീഷ്): 1–9. doi:10.1038/s41431-023-01524-4. ISSN 1476-5438. PMID 38177408. S2CID 266745350.
"https://ml.wikipedia.org/w/index.php?title=വടക്കൻ_കോക്കസസ്&oldid=4139777" എന്ന താളിൽനിന്ന് ശേഖരിച്ചത്