വടക്കന്തറ
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
പാലക്കാട് നഗരത്തിൽ വലിയങ്ങാടിയോട് ചേർന്ന സ്ഥലമാണ് വടക്കന്തറ. പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പാലക്കാട്ടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വടക്കന്തറ. പാലക്കാട് നഗരത്തിൽ നിന്ന് 3 കിലോമീറ്റർ ദൂരം ഇവിടേയ്ക്കുണ്ട്. നെല്ലിശ്ശേരി, മൂത്താന്തറ, മേലാമുറി തുടങ്ങിയ സ്ഥലങ്ങൾ ഇതിന്റെ സമീപപ്രദേശങ്ങളാണ്. തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രത്തെക്കൂടാതെ രാമപുരം മഹാവിഷ്ണുക്ഷേത്രം, വടക്കന്തറ ശിവക്ഷേത്രം, വടക്കന്തറ ശാസ്താക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
ചരിത്രം
തിരുത്തുകചിലപ്പതികാരത്തിലെ നായിക കണ്ണകിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രം.