വഞ്ചി (മരം)

ചെടിയുടെ ഇനം
(വഞ്ചി(മരം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലപൊഴിക്കുന ഇടത്തരം വൃക്ഷമാണ് വഞ്ചി. (ശാസ്ത്രീയനാമം: Salix tetrasperma). ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്ന വഞ്ചി ഒരു പ്രകാശാർത്ഥിമരമാണ്. തടിക്ക് ഉറപ്പ് കുറഞ്ഞ ഈ മരം Indian willow എന്നറിയപ്പെടുന്നു. മണിപ്പൂരിൽ വഞ്ചിയുടെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഊട്ടിയിൽ ഇതിന്റെ കമ്പുകൾ കൊട്ട മെടയാൻ ഉപയോഗിക്കാറുണ്ട്[1]. ബംഗാളിൽ മിക്ക വീടുകളിലും ഇവ നട്ടവളർത്താറുണ്ട്. വേനൽക്കാലത്ത് തടാകങ്ങളിലെ വെള്ളം വേഗം ആവിയായി നഷ്ടപ്പെടാതിരിക്കാൻ വഞ്ചിമരത്തിന്റെ തണൽ സഹായകമാവാറുണ്ട്[2].

വഞ്ചി(മരം)
പൂത്തുനിൽക്കുന്ന ആൺവഞ്ചിമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. tetrasperma
Binomial name
Salix tetrasperma

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-26. Retrieved 2012-11-15.
  2. http://www.indiaenvironmentportal.org.in/feature-article/salix-tetrasperma-typical-phenology-boon-low-land-agroforestry

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വഞ്ചി_(മരം)&oldid=3790239" എന്ന താളിൽനിന്ന് ശേഖരിച്ചത്