ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം

ചൈനയുടെ ഹുനാൻ പ്രവിശ്യയിലുള്ള അതുല്യമായ ഒരു സംരക്ഷിത ദേശീയോദ്യാനമാണ്‌ ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം (ചൈനീസ്: 湖南张家界国家森林公园; പിൻയിൻ: Húnán Zhāngjiājiè Guójiā Sēnlín Gōngyuán; literally: "Hunan Zhangjiajie National Forest Park") പ്രകൃതിരമണീയമായ വുലിങ്ങ്യുവാൻ പ്രദേശത്തുള്ള നിരവധി ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്.

ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം
ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം
Map showing the location of ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം
Map showing the location of ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം
ചൈനയുടെ ഭൂപടം
Locationഴാങ്ങ്ജിയാജിയ, ഹുനാൻ, ചൈന
Area4,810 ഹെ (11,900 ഏക്കർ)
Established1982

ചരിത്രം തിരുത്തുക

 
ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം

1982-ലാണ് ചൈനയുടെ ആദ്യ ദേശീയ വന ഉദ്യാനമായി ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം അറിയിക്കപ്പെട്ടത്. [1]

മെലിഞ്ഞു നീണ്ട തൂണുകൾ പോലിരിക്കുന്ന മലകളാണ് ഈ ദേശിയോദ്യാനത്തിലെ ഒരു പ്രധാന ആകർഷണീയത. തുടർച്ചയായി പല ലക്ഷം വർഷങ്ങൾ കൊണ്ടുള്ള മണ്ണൊലിപ്പു കാരണം താഴ്‌വരയെങ്ങും മുവ്വായിരത്തിലധികം സ്തൂപ രൂപത്തിലുള്ള മലകൾ രൂപം കൊണ്ടിട്ടുണ്ട്. പൊതുവേ തണുപ്പുള്ള പ്രദേശമായതിനാൽ ചെടികളും വൃക്ഷങ്ങളും തഴച്ചു വളരുന്ന പ്രദേശമാണിത്.

ജെയിംസ് കാമറൂണിന്റെ അവതാർ എന്ന ചിത്രത്തിലെ പണ്ടോരാ എന്ന വിദൂര ഗ്രഹത്തിൽ കാണുന്ന, അന്തരീക്ഷത്തിൽ പൊങ്ങിക്കിടക്കുന്ന മലകൾ, ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനത്തിൽ ചിത്രീകരിച്ചതാണ്. അവതാർ എന്ന ചിത്രം പ്രശസ്തമായതോടെ വിനോദ സഞ്ചാരികൾ കൂട്ടം കൂട്ടമായി ഴാങ്ങ്ജിയാജിയൊവിൽ എത്തിത്തുടങ്ങുകയും, അതിനെത്തുടർന്ന് ഈ പ്രദേശത്തെ ഒരു മല അവതാർ ഹാലേലൂയ എന്ന് ചൈന പുനർനാമകരണം ചെയ്യുകയുണ്ടായി.[2]

അവലംബം തിരുത്തുക

  1. "ചൈനയുടെ ആദ്യ വന ദേശീയോദ്യാനം". മൂലതാളിൽ നിന്നും 2008-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-03.
  2. അവതാറിലൂടെ പ്രശസ്തിയിലേക്കുയർന്ന മല