ലൗ ലോബെൽ

ലണ്ടൻ ആസ്ഥാനമായുള്ള ഒരു അഭിനേത്രി

ലണ്ടൻ ആസ്ഥാനമായുള്ള ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയാണ് ലൗ ലോബെൽ (ജനനം 18 ജനുവരി 1995) .[1][2][3]2021-ൽ പുറത്തിറങ്ങിയ വോയേജേഴ്‌സ് എന്ന ചിത്രത്തിലെ സാൻഡി എന്ന കഥാപാത്രത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്. 2021-ൽ, അവർ Apple TV+ സയൻസ് ഫിക്ഷൻ പരമ്പരയായ ഫൗണ്ടേഷനിലെ ഒരു പ്രമുഖ കഥാപാത്രമായ ഗാൽ ഡോർനിക്കിന്റെ വേഷം ചെയ്തു.[2][3]

ലൗ ലോബെൽ
ജനനം (1995-01-18) 18 ജനുവരി 1995  (29 വയസ്സ്)
Spain
കലാലയം
തൊഴിൽActress
സജീവ കാലം2018–present

മുൻകാലജീവിതം

തിരുത്തുക

ഒരു സ്പാനിഷ് പിതാവിനും സിംബാബ്‌വെക്കാരിയായ അമ്മയ്ക്കും സ്പെയിനിലാണ് ലൗ ലോബെൽ ജനിച്ചത്. സ്പെയിനിനും ദക്ഷിണാഫ്രിക്കയ്ക്കും ഇടയിലാണ് അവർ വളർന്നത്.[3][4]

അവർ 2013-ൽ ഇംഗ്ലണ്ടിലേക്ക് പോയി ബർമിംഗ്ഹാം സർവകലാശാലയിൽ നാടകം പഠിക്കാൻ ചേർന്നു. അവിടെ 2016-ൽ നാടകത്തിലും തിയേറ്റർ ആർട്ടിലും ബിരുദം നേടി. [1] 2016-ൽ ലണ്ടനിലെ ഡ്രാമ സെന്ററിൽ ചേരുകയും 2018-ൽ അവിടെ നിന്നും മാസ്റ്റർ ഓഫ് ആർട്ട്സിൽ ബിരുദം നേടുകയും ചെയ്തു. [5]

  1. 1.0 1.1 "Lou Llobell". Spotlight, the home of casting. Retrieved 27 September 2021.
  2. 2.0 2.1 Kim, Soey (23 September 2021). "Foundation Star Lou Llobell Shares A Few Of Her Favourite Things With Vogue". Britain Vogue.
  3. 3.0 3.1 3.2 Brown, Evan Nicole (24 September 2021). "Next Big Thing: Lou Llobell and Leah Harvey on Starring in Apple TV+'s 'Foundation'". The Hollywood Reporter. Retrieved 3 October 2021.
  4. Shapiro, Michele (14 September 2021). "Sync and Swim". emmy magazine. No. 10. Television Academy: Emmys. Retrieved 3 October 2021.
  5. "MA Screen: Acting - Class of 2017/18". ual: Central Saint Martins. Retrieved 27 September 2021.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൗ_ലോബെൽ&oldid=3692414" എന്ന താളിൽനിന്ന് ശേഖരിച്ചത്