ലോർസിയ കൂപ്പർ
ഒരു ദക്ഷിണാഫ്രിക്കൻ നടിയും നർത്തകിയുമാണ് ലോർസിയ കൂപ്പർ (ജനനം: 9 നവംബർ 1978).[1]ജനപ്രിയ ടെലിവിഷൻ പരമ്പരകളായ ലോക്ക്ഡൗൺ, സുലു വെഡ്ഡിംഗ്, ഹേ ബോയ് എന്നിവയിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
ലോർസിയ കൂപ്പർ | |
---|---|
ജനനം | ലോർസിയ കൂപ്പർ നവംബർ 9, 1978 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | നടി, നർത്തകി |
സജീവ കാലം | 1999–present |
ജീവിതപങ്കാളി(കൾ) | മണ്ട്ല ഖുമലോ |
കുട്ടികൾ | 2 |
സ്വകാര്യ ജീവിതം
തിരുത്തുക1972 മാർച്ച് 4 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് അവർ ജനിച്ചത്. മണ്ട്ല ഖുമലോയെ അവർ വിവാഹം കഴിച്ചു. [3] ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്.[4]
2019-ൽ തൈറോയിഡിൽ വീർത്ത ലിംഫ് നോഡുകളാൽ അവർ കഷ്ടപ്പെട്ടിരുന്നു. ചികിത്സയ്ക്കായി, അവരുടെ കണ്ണിനു ചുറ്റുമുള്ള പഫ്നെസിനായി കാർബൺ ഡൈ ഓക്സൈഡ് കുത്തിവയ്പ്പുകൾ നടത്തിയിരുന്നു.[5]
കരിയർ
തിരുത്തുകഅവർക്ക് നാലു വയസ്സുള്ളപ്പോൾ, നൃത്തത്തോടുള്ള അഭിനിവേശം കണ്ട് മാതാപിതാക്കൾ അവരെ ഒരു നൃത്ത ക്ലാസ്സിൽ ചേർക്കുകയും ലാറ്റിൻ അമേരിക്കൻ, ബോൾറൂം തുടങ്ങിയ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. അഞ്ചാം വയസ്സിൽ, ബാൾറൂം, ലാറ്റിൻ അമേരിക്കൻ നൃത്തങ്ങൾക്കായുള്ള പ്രൊവിൻഷ്യൽ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ വിജയിച്ചു. എട്ടാമത്തെ വയസ്സിൽ അക്കാദമി ഓഫ് ഡാൻസിൽ ചേർന്നു. പ്രശസ്ത നൃത്തസംവിധായകനായ ഡെബി ടർണറുടെ കീഴിൽ നൃത്തം അഭ്യസിച്ചു. പിന്നീട് നോർത്ത് വെസ്റ്റ് ആർട്സ് കൗൺസിലിന്റെ ഡാൻസ് അക്കാദമിയിൽ ചേർന്നു. അവിടെ അദ്ധ്യാപികയാകാനുള്ള ഭാഗ്യം ലഭിച്ചു. അവർക്ക് 19 വയസ്സുള്ളപ്പോൾ, എഫ്എൻബി വീറ്റ ബെസ്റ്റ് ഫീമെയ്ൽ ഡാൻസെർ അവാർഡ് നേടി.[4][6]
പിന്നീട് SABC2 ചാനലുമായി ചേർന്ന് ഒരു ട്രാവൽ എക്സ്പ്ലോറർ അവതാരകയായി. ഈ കാലയളവിൽ 2003-ൽ സംപ്രേഷണം ചെയ്ത ആൻഡ്രെ ഒഡെൻഡാൽ സംവിധാനം ചെയ്ത ഹേ ബോയ് എന്ന ചിത്രത്തിൽ 'സിണ്ടി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചു. 2008-ൽ ykNET- ൽ സംപ്രേഷണം ചെയ്‌ത ഡാൻസ്! ഡാൻസ്! ഡാൻസ്! നൃത്ത മത്സരത്തിൽ ജഡ്ജിമാരിൽ ഒരാളായിരുന്നു. 2008-ൽ എം-നെറ്റിൽ സംപ്രേഷണം ചെയ്ത 'ഹൈ സ്കൂൾ മ്യൂസിക്കൽ: സ്‌പോട്ട്‌ലൈറ്റ് സൗത്ത് ആഫ്രിക്ക' എന്ന റിയാലിറ്റി മത്സരത്തിൽ നൃത്തസംവിധായികയും വിധികർത്താവുമായിരുന്നു.[4][7]
2017-ൽ, ലോക്ക്ഡൗൺ എന്ന മ്സൻസി മാജിക് ഷോയിൽ നാലാം സീസണിൽ 'ടൈസൺ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. [8]അതേ വർഷം തന്നെ സുലു വെഡ്ഡിംഗ് എന്ന ചിത്രത്തിൽ 'മാരംഗ്' എന്ന വേഷത്തിൽ അഭിനയിച്ചു.[1]ലോക്ക്ഡൗൺ 2 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2019 മാർച്ചിൽ സാഫ്റ്റ അവാർഡ് നേടി.[4]2020 സെപ്റ്റംബറിൽ ഹൗസ് കീപ്പേഴ്‌സ് എന്ന മൻസാൻസി നാടക പരമ്പരയിൽ 'മഖോണ്ടോ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[9]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Lorcia Cooper: Born: 09 November 1978 (42 years old)". tvsa. Retrieved 18 November 2020.
- ↑ "Actress Lorcia Cooper swaps dance moves for prison life". 702. Retrieved 18 November 2020.
- ↑ "Call me Mrs Khumalo". Daily Voice. Retrieved 18 November 2020.
- ↑ 4.0 4.1 4.2 4.3 "Lorcia Cooper bio". briefly. Retrieved 18 November 2020.
- ↑ "Lorcia Cooper opens up about her struggles with her thyroid". timeslive. Retrieved 18 November 2020.
- ↑ "Lorcia Cooper Kumalo". osmtalent. Retrieved 18 November 2020.
- ↑ "Lorcia Cooper Kumalo". osmtalent. Retrieved 18 November 2020.
- ↑ "Why Lockdown's Lorcia Cooper doesn't need Hollywood". edgars. Archived from the original on 2020-11-27. Retrieved 18 November 2020.
- ↑ "Lorcia Cooper on playing Mkhonto and the lack of leading roles for coloured actors". news24. Retrieved 18 November 2020.