ലോയ് ക്രതോങ്ങ്
തെക്കു പടിഞ്ഞാറൻ തായ്‌ലാന്റിലെ ഒരു സയാമീസ് ഉൽസവമാണ് ലോയ് ക്രതോങ്ങ് (ഇംഗ്ലീഷ്: Loi Krathong). 'ബാസ്കറ്റ് ഒഴുക്കുക' എന്നാണ് ഇതിന്റെ മലയാളം പരിഭാഷ. അലങ്കരിച്ച ബാസ്കറ്റുകൾ ഒഴുക്കുകയാണ് ആചാരം. പരമ്പരാഗത തായ് ചാന്ദ്ര കലണ്ടറനുസരിച്ച്, 12ാം മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഈ ഉൽസവം കൊണ്ടാടുന്നത്. അതു കൊണ്ട് തന്നെ ഓരോ വർഷവും ഉൽസവ തിയ്യതി മാറുന്നു. പാശ്ചാത്യ കലണ്ടർ അനുസരിച്ച് നവംബർ മാസത്തിലാണ് ഉൽസവം.
ലോയ് ക്രതോങ്ങ് | |
---|---|
ഔദ്യോഗിക നാമം | Loi Krathong or Loy Krathong (ลอยกระทง) |
ആചരിക്കുന്നത് | Thailand, Laos, northern Malaysia, Shan in Myanmar and Xishuangbanna in China, Myanmar (as Tazaungdaing festival), Sri Lanka (as Il Poya), Cambodia (as Bon Om Touk) |
തരം | ഏഷ്യൻ |
തിയ്യതി | Full moon of the 12th Thai month |
ആവൃത്തി | annual |
ബന്ധമുള്ളത് | Tazaungdaing festival (in Myanmar), Il Poya (in Sri Lanka), Bon Om Touk (in Cambodia) |
ഒഴുക്കാൻ ഉപയോഗിക്കുന്ന ബാസ്കറ്റുകൾ തായ് ഭാഷയിൽ കാർത്തോങ്ങ് എന്നാണ് അറിയപ്പെടുന്നത്. ഇവ ഇലകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്- മുഖ്യമായും വാഴയില ഉപയോഗിച്ച്. അവ വിവിധ തരത്തിൽ അലങ്കരിക്കുന്നു. മെഴുകുതിരികളും ചന്ദനത്തിരികളും ഉപയോഗിക്കുന്നു. പൗർണ്ണമി ദിവസം അവ കുളത്തിലോ നദിയിലോ ഒഴുക്കുന്നു. ജല ദേവതയോടുള്ള ആദരമെന്നാണ് വിശ്വാസം. [1][2][3][4][5]
ചിത്രശാല
തിരുത്തുക-
വാഴത്തണ്ടും ഇലകളും ഉപയോഗിച്ചുള്ള ഒരു ക്രതോങ്ങ്
-
ക്രതോങ്ങ്
-
ക്രതോങ്ങ്
-
ക്രതോങ്ങ്
-
ക്രതോങ്ങ്
-
ക്രതോങ്ങ് ഉൽസവം
-
Loi Krathong 2014
അവലംബം
തിരുത്തുക- ↑ https://books.google.com.au/books?id=bNAJiwpmEo0C&printsec=frontcover#v=onepage&q&f=false
- ↑ http://calenworld.com/religion/buddhist-calendar
- ↑ http://www.telegraph.co.uk/news/2016/10/23/pictures-of-the-day-23-october-2016/the-tazaungdaing-festival-of-lights-celebrates-the-end-of-the-ra/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-07. Retrieved 2017-11-26.
- ↑ https://web.archive.org/web/20170201085505/http://www.accorhotels.com/gb/australia/magazine/one-hour-one-day-one-week/full-moon-festivals-8f5f4.shtml