ലോപ് ദേശീയോദ്യാനം, മദ്ധ്യ ഗാബണിലെ ഒരു ദേശീയോദ്യാനമാണ്. ഭൂപ്രകൃതിയിൽ കൂടുതലും മഴക്കാടുകളാണെങ്കിലും, ദേശീയോദ്യാനത്തൻറെ വടക്കൻ മേഖലയിൽ, 15,000 വർഷങ്ങൾക്ക് മുൻപുള്ള ഹിമയുഗ കാലഘട്ടത്തിൽ മധ്യ ആഫ്രിക്കയിൽ സൃഷ്ടിക്കപ്പെട്ട പുൽമേടുകൾ ഉൾപ്പെട്ട സാവന്നകളുടെ അവശിഷ്ട ഭാഗങ്ങൾ അവശേഷിക്കുന്നു. 1946 ൽ ലോപെ ഒക്കാൻഡ വന്യമൃഗസംരക്ഷണകേന്ദ്രം രൂപീകരിച്ചപ്പോൾ അത് ഗാബോണിലെ ആദ്യ സംരക്ഷിത മേഖലയായി മാറി. 2007 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ലോപ്പെ-ഒക്കാൻഡ ഭൂപ്രദേശം ചേർക്കപ്പെട്ടു.

ലോപ് ദേശീയോദ്യാനം
Panorama of the northern savannah dominated part Lopé National Park, shortly after the annual grass burning
LocationGabon
Coordinates0°30′00″S 11°30′00″E / 0.500°S 11.500°E / -0.500; 11.500
Area4,910 കി.m2 (1,900 ച മൈ)
Established2002
Governing bodyNational Agency for National Parks
Official nameEcosystem and Relict Cultural Landscape of Lopé-Okanda
TypeMixed
Criteriaiii, iv, ix, x
Designated2007 (31st session)
Reference no.1147
State PartyGabon
RegionAfrica
View of Lopé and the Ogooué River.
A group of Forest elephants in the savannah of Lopé National Park.

മൈകോംഗോ എന്ന പേരിലുള്ള ഒരു ചെറിയ റിസർച്ച് സ്റ്റേഷൻ ദേശീയോദ്യാനത്തിനുള്ളിൽ പ്രവർത്തിക്കുന്നു. ഇത് നടത്തുന്നത്, മൈകോംഗോ ഗ്രാമം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുവോളജിക്കൽ സൊസൈറ്റി, ലണ്ടൻ ആണ്. ഈ ഗ്രാമത്തിൻറെ പേരാണ് ദേശീയോദ്യാനത്തിനു നൽകപ്പെട്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ലോപ്_ദേശീയോദ്യാനം&oldid=3350697" എന്ന താളിൽനിന്ന് ശേഖരിച്ചത്