ശ്രാവണമാസത്തിലെ പൗർണമി ദിവസമാണ് സംസ്‌കൃതദിനമായി ആചരിക്കാനാരംഭിച്ചത്. [1] 1969 ൽ എം.സി. ചഗ്ല കേന്ദ്രത്തിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ഇതിനുള്ള നടപടികളെടുത്തത്.

ആകാശവാണിയിൽ സംസ്കൃത വാർത്താ പ്രക്ഷേപണം തുടങ്ങിയതും സംസ്കൃത ദിനാഘോഷങ്ങൾ തുടങ്ങിയതും 1969 മുതലായിരുന്നു. വാജ്‌പേയി സർക്കാർ 2000-01 സംസ്കൃത വർഷമായി ആചരിച്ചു. അക്കൊല്ലം മുതൽ സംസ്കൃതദിനം സംസ്കൃത വാരാചരണമായി ആഘോഷിക്കുന്നു. സംസ്കൃത ദിനത്തിന് മുമ്പും പിമ്പുമുള്ള മുമ്മൂന്ന് ദിവസങ്ങൾ ചേർത്താണ് വാരാചരണം നടക്കുക. [2]

  1. "സ്വരവൈവിധ്യം ശക്തിസ്രോതസ്സ്‌". www.mathrubhumi.com. Retrieved 10 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "വദതു സംസ്കൃതം ജയതു ഭാരതം". malayalam.webdunia.com. Retrieved 10 ഓഗസ്റ്റ് 2014.
"https://ml.wikipedia.org/w/index.php?title=ലോക_സംസ്കൃത_ദിനം&oldid=3652932" എന്ന താളിൽനിന്ന് ശേഖരിച്ചത്