ലോക പാൽ ദിനം
ലോക ക്ഷീരദിനം , അന്തരാഷ്ട്ര പാൽ ദിനം എന്നൊക്കെ അറിയപ്പെടുന്നു.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാന പ്രകാരം 2001 മുതൽ എല്ലാ വർഷവും ജൂൺ 1ആം തീയതി ലോക ക്ഷീരദിനമായി കൊണ്ടാടുന്നു.[1]
പാലിനെ ആഗോള ഭക്ഷണം (global food) ആയി കണ്ട് അതിന്റെ പ്രാധാന്യം മനസ്സില്ലാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം.ക്ഷീരൊല്പാദന മേഖലയിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ ദിനം ഉപയോഗിക്കുന്നു.
തുടക്കം
തിരുത്തുക2001മുതൽക്കാണ് FAO World Milk Day ആചരിക്കാൻ തുടങ്ങിയത്. അതിനു മുമ്പ് തന്നെ പല രാജ്യങ്ങളിലും ദേശീയ പാൽ ദിനമായി ജൂൺ മാസമോ അതിനടത്ത ദിങ്ങളിലൊന്നോ കൊണ്ടാടിയിരുന്നു. അതിനാൽ ജൂൺ ഒന്ന് തന്നെ ക്ഷീരദിനമായി തിരിഞ്ഞെടുക്കുകയായിരുന്നു.