ഒക്ടോബർ 29 , എല്ലാ വർഷവും, ലോക പക്ഷാഘാത ദിനമായി ആചരിക്കപ്പെടുന്നു. സ്വിറ്റ്സർലാന്റിലെ ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത്‌ 2006 ഒക്ടോബർ 29 നാണ് .

പ്രശ്നം

തിരുത്തുക

തലച്ചോറിലേക്കുള്ള രക്തക്കുഴല് രക്തം കട്ട പിടിക്കുന്നത്‌ മൂലം അടയുകയോ, പൊട്ടുകയോ ചെയ്യുമ്പോള് പക്ഷാഘാതം സംഭവിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലിമൂലം ഒരുപാട് രോഗങ്ങള് വർദ്ധിക്കുകയും ഉയർന്ന രക്തസമ്മർദ്ദം, കുറഞ്ഞ കായികാദ്ധ്വാനം, പുകവലി, മദ്യപാനം തുടങ്ങിയവ സാധാരണയാവുകയുംമൂലം പക്ഷാഘാതം സ്ഫോടനാത്മകമായനിലയിലേക്ക് വർദ്ധിച്ചിരിക്കുന്നു.

  • ഒരു പകരുന്ന രോഗമാല്ലാത്ത പക്ഷാഘാതം പ്രതിവർഷം 1.5 കോടി പേരേ ബാധിക്കുകയും, ആറ് സെക്കണ്ടിൽ ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു.
  • ആരേയും എപ്പോൾ വേണമെങ്കിലും ബാധിക്കാം
  • പക്ഷാഘാതം തടയാവുന്നതാണ്
  • പക്ഷാഘാതത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക്, ശരിയായ പരിചരണത്തിലൂടെ ഒരു നല്ല ജീവിതം വീണ്ടെടുക്കാം .

2010 ലെ വിഷയം

തിരുത്തുക

ലോകത്ത് ഇന്ന് ജീവിക്കുന്ന ആറ് പേരിൽ ഒരാൾക്ക്‌ വീതം എപ്പോൾ വേണമെങ്കിലും പക്ഷാഘാതം ഉണ്ടാകാമെന്ന മുന്നറിയിപ്പു പ്രതിഫലിപ്പിക്കുന്ന "ആറിൽ ഒന്ന് " എന്നതാണ് ഈ വർഷത്തെ സന്ദേശം സ്‌ത്രീകളിൽ രോഗം കണ്ടുപിടിക്കാൻ വൈകുന്നത് കൊണ്ട് പലപ്പോഴും പക്ഷാഘാതം വന്ന സ്ത്രീകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയാറില്ല. പക്ഷാഘാതം ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാൾ കൂടുന്നതിനും കാരണം ഇതാണ്. നമുക്കെല്ലാവർക്കും പക്ഷാഘാത പ്രതിരോധതിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കും. സംഘടനകൾക്ക് പക്ഷാഘാതത്തേകുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുവാനും അവരുടെ ജീവിതശൈലിയിൽ വേണ്ടുന്ന മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാനും സാധിക്കും. കുടുംബങ്ങൾക്ക് കൂട്ടായ പ്രയത്നങ്ങളിലൂടെ പക്ഷാഘാതത്തിന്റെ പ്രവണത കുറച്ചുകൊണ്ടു വരുവാനും സാധിക്കും .

"https://ml.wikipedia.org/w/index.php?title=ലോക_പക്ഷാഘാത_ദിനം&oldid=3644109" എന്ന താളിൽനിന്ന് ശേഖരിച്ചത്