ലോക ജലദിനം

മാർച്ച് 22 നാണ് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.[1]. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED).[2] ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു..[3]

World Water Day
A World Water Day celebration in Kenya in 2010
ആചരിക്കുന്നത്People and organizations worldwide, including all UN member states
തിയ്യതി22 March
അടുത്ത തവണ22 മാർച്ച് 2025 (2025-03-22)
ആവൃത്തിAnnual
First time22 March 1993
ബന്ധമുള്ളത്Water, Sustainable development, Sustainability
71 % - Н2O

ലോക ജലദിനാചരണ ഹേതു

തിരുത്തുക

അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.

ലോക ജലദിനാചരണ വിഷയം

തിരുത്തുക
  • 1994 - Caring for our Water Resources is Everybody's Business
  • 1995 - Women and Water
  • 1996 - Water for Thirsty Cities
  • 1997 - The World's Water: Is there enough?
  • 1998 - Groundwater – The Invisible Resource
  • 1999 - Everyone Lives Downstream
  • 2000 - Water for the 21st century (21-ാം നൂറ്റാണ്ടിനു വേണ്ടി ജലം)
  • 2001 - Water for Health (ആരോഗ്യത്തിനു വേണ്ടി ജലം)
  • 2002 - Water for Development (വികസനത്തിനു വേണ്ടി ജലം)
  • 2003 - Water for Future (ഭാവിയ്കു വേണ്ടി ജലം)
  • 2004 -Water and Disasters (ജലവും ദുരന്തങ്ങളും)
  • 2005 - Water for Life 2005–2015 (ജീവിതത്തിനുള്ള വേണ്ട ജലം 2005-2015)
  • 2006 -Water and Culture (ജലവും സംസ്കാരവും)
  • 2007 -Coping With Water Scarcity
  • 2008 - Sanitation (ശുചിത്വം)
  • 2009 -Trans Waters
  • 2010 - Clean Water for a Healthy World
  • 2011 - Water for Cities: Responding to the urban Challenge
  • 2012 - Water and Food Security: The World is Thirsty Because We are Hungry
  • 2013 -Water Cooperation (ജല സഹകരണം)
  • 2014- Water and Energy (ജലവും ഊർജ്ജവും)
  • 2015 - Water and Sustainable Development (ജലവും സുസ്ഥിര വികസനവും)
  • 2016 – Better Water, Better Jobs
  • 2017 – Why Waste Water?
  • 2018 – Nature for Water
  • 2019 – Leaving No One Behin
  • 2020 – Water and Climate Change
  • 2021 - Valuing Water (ജലം അമൂല്യമാണ്)

ദേശീയ ജലദിനം

തിരുത്തുക

.ഡോക്ടർ ബി.ആർ. അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ദേശീയ ജലദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.[4]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.worldwaterday.org/
  2. ലോക ജലദിനം 2021, ലൂക്ക സയൻസ് പോർട്ടൽ
  1. "Background information on World Water Day, 22 March". Retrieved 14 May 2015.
  2. "World Water Day".
  3. "World Water Day". Retrieved 14 May 2015.
  4. "Dr. Ambedkar's birth day to be celebrated as Water Day-Uma Bharti". Ministry of Water Resources, Government of India.
"https://ml.wikipedia.org/w/index.php?title=ലോക_ജലദിനം&oldid=3997116" എന്ന താളിൽനിന്ന് ശേഖരിച്ചത്