സുസ്ഥിരത

(Sustainability എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനന്തകാലത്തോളം വൈവിധ്യവും സമൃദ്ധവുമായി നിലനിൽക്കാനുള്ള ജൈവ വ്യവസ്ഥകളുടെ സവിശേഷതകളെയാണ് പൊതുവെ ആവാസ വിജ്ഞാനത്തിൽ, സുസ്ഥിരത (ഇംഗ്ലീഷ്: sustainability ,from sustain and ability) എന്നതുകൊണ്ട് അർഥമാക്കുന്നത്.വളരെകാലം നിലനിൽക്കുന്നതും ആരോഗ്യകരമായതുമായ തണ്ണീർതടങ്ങളും, വനങ്ങളും സുസ്ഥിരമായ ജൈവ വ്യവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്. കൂടുതൽ. സുസ്ഥിരതയുടെ ആധാര തത്ത്വം എന്നത് സുസ്ഥിരവികസനമാണ്. ഇതിൽ പരസ്പര ബന്ധിതമായ നാല് മണ്ഡലങ്ങളാണുള്ളാത്: ആവാസ വ്യവസ്ഥ, സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം.[1] സുസ്ഥിര വികസനം, പരിസ്ഥിതിശാസ്ത്രം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പഠനമാണ് സുസ്ഥിരതതാ പഠനം.

A view of the Earth from space.
സുസ്ഥിരത കൈവരിക്കുക വഴി, ഭൂമിൽ മനുഷ്യ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ അവസ്ഥ തുടർന്നുപോകുവാൻ സാധിക്കും.

പൊതുവായ ഒരു ആദർശകാര്യത്തിന് വേണ്ടിയുള്ള പ്രയത്നത്താൽ സവിശേഷമായ സാമൂഹിക-പാരിസ്ഥിതിക പ്രവർത്തനങ്ങൾ എന്നും സുസ്ഥിരതയെ നിർവചിക്കാം.[2] നിർവചനപ്രകാരം ആദർശകാര്യം എന്നത് നിർദ്ധിഷ്ട സമയത്തിലും സ്ഥലത്തിലും വെച്ച് അപ്രാപ്യമായത് എന്നാണ്.[2] മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടേയും നിലനിൽപ്പിന് ആരോഗ്യകരമായ ആവാസവ്യവസ്ഥയും നൈസർഗ്ഗിക പരിസ്ഥിതിയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. മനുഷ്യൻ പ്രകൃതിയിലേൽപ്പിക്കുന്ന ആഘാതങ്ങളെ ലഘൂകരിക്കുന്നതിനുതകുന്ന മാർഗ്ഗങ്ങളാണ് പരിസ്ഥിതി-സൗഹൃദമായ കെമിക്കൽ എഞ്ചിനിയറിംഗ്, പരിസ്ഥിതി വിഭവ മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം എന്നിവ. ഗ്രീൻ കെമിസ്ട്രി, ഭുഅമ ശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, കൺസർവേഷൻ ബയോളജി എന്നീ ശാസ്ത്രശാഖകളിൽനിന്ന് ഇതിനാവശ്യമായ അറിവുകൾ പ്രയോജനപ്പെടുത്തുന്നു.[3]

തത്ത്വവും ആശയങ്ങളും

തിരുത്തുക

= സുസ്ഥിര വികസനങ്ങൾ

തിരുത്തുക
  1. James, Paul; Magee, Liam; Scerri, Andy; Steger, Manfred B. (2015). Urban Sustainability in Theory and Practice:. London: Routledge.; Liam Magee; Andy Scerri; Paul James; Jaes A. Thom; Lin Padgham; Sarah Hickmott; Hepu Deng; Felicity Cahill (2013). "Reframing social sustainability reporting: Towards an engaged approach". Environment, Development and Sustainability. Springer.
  2. 2.0 2.1 Wandemberg, JC (August 2015). Sustainable by Design. Amazon. p. 122. ISBN 1516901789. Archived from the original on 2016-02-24. Retrieved 16 February 2016.
  3. Bakari, Mohamed El-Kamel. The Dilemma of Sustainability in the Age of Globalization: A Quest for a Paradigm of Development. New York: Lexington Books, 2017. ISBN 978-1498551397
"https://ml.wikipedia.org/w/index.php?title=സുസ്ഥിരത&oldid=3907342" എന്ന താളിൽനിന്ന് ശേഖരിച്ചത്