രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിൽ ജനതാദൾ (യുനൈറ്റഡ്) പാർട്ടിയിൽ നിന്നും പിളർന്നു മാറിയവർ രൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ലോക് ജൻശക്തി പാർട്ടി.2000 നവംബർ 28നായിരുന്നു രൂപീകരണം. ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഇടയിൽ ലോക് ജൻശക്തി പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. ഇപ്പോൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഒരു ഘടക കക്ഷിയാണ് എൽ.ജെ.പി.

ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി)
നേതാവ്രാം വിലാസ് പാസ്വാൻ
ചെയർപേഴ്സൺരാം വിലാസ് പാസ്വാൻ
പാർലമെന്ററി ചെയർപേഴ്സൺചീരഞ് പാസ്വാൻ
രാജ്യസഭാ നേതാവ്രാം വിലാസ് പാസ്വാൻ
രൂപീകരിക്കപ്പെട്ടത്28 നവംബർ 2000
മുഖ്യകാര്യാലയം12, ജനപഥ്, ന്യൂ ഡൽഹി
യുവജന സംഘടനയുവ ലോക് ജൻശക്തി പാർട്ടി
തൊഴിലാളി വിഭാഗംജൻശക്തി മസ്ദൂർ സാഭ
പ്രത്യയശാസ്‌ത്രംമതേതരത്വം , സോഷ്യലിസം
ECI പദവിസംസ്ഥാനപാർട്ടി
സഖ്യംഎൻ.ഡി.എ 2014
ലോക്സഭയിലെ സീറ്റുകൾ
6 / 545
രാജ്യസഭയിലെ സീറ്റുകൾ
2 / 245
സീറ്റുകൾ
2 / 243
(Bihar Legislative Assembly)
തിരഞ്ഞെടുപ്പ് ചിഹ്നം
വെബ്സൈറ്റ്
www.lokjanshaktiparty.org.in
"https://ml.wikipedia.org/w/index.php?title=ലോക്_ജൻശക്തി_പാർട്ടി&oldid=3685773" എന്ന താളിൽനിന്ന് ശേഖരിച്ചത്