കൊച്ചി മുസിരിസ് ബിനാലെയുടെ ചുവടുപിടിച്ചു 267 കലാപ്രവർത്തകരെ അണിനിരത്തി ബോസ് രൂ,പകൽപ്പനചെയ്‌ത കലാ പ്രദർശനമാണ് ലോകമേ തറവാട്‌. ആലപ്പുഴയിലാണ് ഈ പ്രദർശനം നടന്നത്.

ലോകമേ തറവാട് (കലാ പ്രദർശനം)

പങ്കാളികളായ കലാകാരന്മാർ

തിരുത്തുക

സജിത ആർ ശങ്കർ, ജയ പി എസ്, രാധാ ഗോമതി, ജലജ പി.എസ്, രതീദേവി തുടങ്ങി കവിതാ ബാലകൃഷ്ണൻ, പൊൻമണി തോമസ് ആമി ആത്മജ, ആഷാ നന്ദൻ, ഇ എൻ ശാന്തി, ലക്ഷ്‌മി മാധവൻ, മോന എസ് മോഹൻ, മെർലിൻ മോളി തുടങ്ങി 56 കലാകാരികളും സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.

 
പ്രദർശനം കാണുന്നവർ

എ. രാമചന്ദ്രനും അക്കിത്തം നാരായണനും ഡഗ്ലസും വത്സൻ കൊല്ലേരിയും ഈനാസും ബാബു സേവ്യറും ഷിബു നടേശനും ജിതേഷ് കല്ലാട്ടും ടി.എം. അസീസും ഗോപീകൃഷ്‌ണനും സക്കീർ ഹുസൈനും പ്രദീപ് പുത്തൂരും പുഷ്‌കിനും ജ്യോതിബാസുവും ജിജിയും ബിനോയും അബുൾ കലാം ആസാദും ഷിനോദ് അക്കരപ്പറമ്പിലും അനിൽ ദയാനന്ദും ശ്രീജ പള്ളവും സുരേന്ദ്രൻ നായരും ടി വി സന്തോഷും, കെ കെ മുഹമ്മദും പി.എസ്.സദാനന്ദനുമടക്കം കേരളീയ കലയുടെ പരിച്ഛേദം തന്നെയാണ് ഈ പ്രദർശനം. പരമ്പരാഗത കല മാത്രമല്ല ഫോട്ടോഗ്രഫിയും കാർട്ടൂണുമെല്ലാം ഇവിടെ പ്രദർശനത്തിന്റെ ഭാഗമായി. കാർട്ടൂണിസ്റ്റ്‌ ഉണ്ണിയുടെ കാർട്ടൂണുകളും രേഖാചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. [1]

 
പ്രദർശനം കാണുന്നവർ
  1. https://lalithkala.org/news/art%20and%20award