ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള ഒരു ലഘു പലഹാരമാണ് ലൊട്ട. അരിമാവ് അല്ലങ്കിൽ മൈദ ഉപ്പും കുറച്ച് മസാലയും ചേർത്ത് കുഴച്ച് ഗോലി പരുവത്തിൽ ഉരുട്ടിയെടുത്ത് എണ്ണയിൽ വറുത്താണ് ഈ പലഹാരം ഉണ്ടാക്കുന്നത്. സാമാന്യം നല്ല ഉറപ്പുള്ള രുചികരമായ ഈ പലഹാരം മലബാറിൽ വളരെക്കാലം മുമ്പേതന്നെ പ്രചാരത്തിലുണ്ട്. കടകളിൽ മിഠായികൾക്കൊപ്പമാണ് സാധാരണയായി ഇത് ലഭിക്കുന്നത്.

ലൊട്ട
"https://ml.wikipedia.org/w/index.php?title=ലൊട്ട&oldid=4111535" എന്ന താളിൽനിന്ന് ശേഖരിച്ചത്