സ്‌ഫടിക നിർമ്മിതമായ ഗോളാകൃ‍തിയിലുള്ള ചെറിയ വസ്തുവാണ്‌ ഗോലി. ഗോട്ടി, കോട്ടി,രാശിക്കായ, രാശിക്ക, രാശി, അരീസ്‌ കായ, അരിയാസ് ഉണ്ട, സോഡക്കായ, കുപ്പിക്കായ, വട്ട്, കച്ചി എന്നീ പ്രാദേശിക പേരുകളിലും ഇത്‌ അറിയപ്പെടുന്നു. വിവിധ തരം കളികൾക്ക്‌ കുട്ടികൾ ഗോലി ഉപയോഗിക്കുന്നു.

ഗോലികൾ

പേരിനു പിന്നിൽ

തിരുത്തുക

ഹിന്ദിയിൽ ഗോലി എന്നാൽ സമാന അർത്ഥമാണ്. പാലിയിൽ ഗോലിയെ വട്ട എന്നാണ് പറയുക. സംസ്കൃതത്തിൽ വൃത്ത എന്നും.

ചരിത്രം

തിരുത്തുക

സ്ഫടിക ഗോലികൾ പ്രചാരത്തിൽ വരുന്നതനു മുന്ന് കേരളത്തിൽ കശുവണ്ടി കൊണ്ടാണ്‌ ഇത്തരം കളികൾ കളിച്ചിരുന്നതെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ അണ്ടികളികൾ എന്ന് വിളിച്ചിരുന്നു. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് എന്റെ സ്മരണകൾ എന്ന തന്റെ ജീവചരിത്രത്തിൽ ഗോലി കളിയായിരുന്നു അക്കാലത്തെ ഏറ്റവും പ്രചാരമുള്ള വിനോദം എന്ന് സൂചിപ്പിക്കുന്നുണ്ട്.

ഗോലി ഉപയോഗിച്ചുള്ള കളികൾ

തിരുത്തുക

ചിത്രസഞ്ചയം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോലി&oldid=3536115" എന്ന താളിൽനിന്ന് ശേഖരിച്ചത്