ചീട

അരിപ്പൊടികൊണ്ടുണ്ടാക്കുന്ന ഒരു പലഹാരം

അരിപ്പൊടികൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് ചീട. ശീട, കടുകടക്ക, കളിയടയ്ക്ക എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇത് പല രീതിയിൽ തയ്യാറാക്കാം. ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരം കൂടിയാണ് ഇത്.

ചീട
ചീട

തയാറാക്കുന്ന വിധം

തിരുത്തുക

അരിപ്പൊടിയിൽ തേങ്ങയും ജീരകവും എള്ളും ഉപ്പും ചേർത്ത് ചപ്പാത്തി മാവു പരുവത്തിൽ കുഴച്ചെടുക്കുക. ഇവ ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തു കോരാം. അരിപ്പൊടിയിൽ ഉഴുന്നുപൊടിയും മുളകുപൊടിയും എള്ളും കുരുമുളക് പൊടിയും ഉപ്പും കായവും ചേർത്തും ഉണ്ടാക്കാവുന്നതാണ്‌.

ശ്രദ്ധിക്കേണ്ടത്

തിരുത്തുക

ഉരുളയുടെ പാകം ശരിയായില്ലെങ്കിൽ എണ്ണയിൽ ഇടുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

"https://ml.wikipedia.org/w/index.php?title=ചീട&oldid=4110879" എന്ന താളിൽനിന്ന് ശേഖരിച്ചത്