ലൈലാഖാൻ

(ലൈലാ ഖാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രമുഖയായ ഒരു ബോളിവുഡ് നടിയായിരുന്നു ലൈലാഖാൻ

ജീവിതരേഖ

തിരുത്തുക

പാകിസ്താനിൽ ജനിച്ച ലൈല മുംബൈയിലെത്തി ബോളിവുഡ് സിനിമകളിൽ സജീവമാകുകയായിരുന്നു. പിന്നീട് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ഒരാളെ വിവാഹം കഴിച്ചു. രാജേഷ് ഖന്നയുമൊത്ത് ‘വഫ’ എന്ന ചിത്രത്തിലാണ് ലൈല അവസാനമായി അഭിനയിച്ചത്.[1]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  • ‘വഫ’, രാജേഷ് ഖന്നയുമൊത്ത്

വിവാദങ്ങൾ

തിരുത്തുക

ലൈല പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തുന്നുവെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു ലൈലയെ കാണാതായത്.

11 മാസമായി കാണാതായ ബോളിവുഡ് നടി ലൈലാഖാൻ വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ജമ്മുകശ്മീർ പൊലീസ് വെളിപ്പെടുത്തിയിരുന്നു. കുടുംബത്തോടൊപ്പമായിരുന്ന ലൈലയെ മുംബൈക്ക് പുറത്തുള്ള മൂന്ന് പേരാണ് വെടിവെച്ച് കൊന്നതെന്നും പൊലീസ് പറഞ്ഞു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ജമ്മുവിൽ അറസ്റ്റിലായ ലൈലയുടെ കുടുംബ സൃഹൃത്ത് പർവേസ് താകിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്വത്തു തർക്കത്തെ തുടർന്നാണ് ലൈല കൊല്ലപ്പെട്ടതെന്ന് ഇയാൾ പറഞ്ഞതായും പൊലീസ് അറിയിച്ചു.പർവേസും മറ്റൊരാളും ചേർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലൈലയെയും കുടുംബാംഗങ്ങളെയും മുംബൈയിലെ അവരുടെ ഫ്ളാറ്റിൽ നിന്നും തട്ടിക്കൊണ്ടുപോയതായി ലൈലയുടെ പിതാവ് നാദിർ പട്ടേൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് പർവേസ് താകിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.[2]

  1. http://www.metrovaartha.com/2012/07/05102503/MAIN-laila-khan20120705.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-08. Retrieved 2012-07-05.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൈലാഖാൻ&oldid=3790174" എന്ന താളിൽനിന്ന് ശേഖരിച്ചത്