ലൈഫ് (ചലച്ചിത്രം)
ലിയോൺ. കെ. തോമസ് സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ലൈഫ്. സാദിക്ക് കൊടിഞ്ഞിയുടേ കഥക്ക് തിർക്കഥയും സംഭാഷണവും എഴുതിയത് ലിയോൺ. കെ. തോമസ് ആണ്.[1]നിയാസ്,സാരംഗി,ദീപ്തി നായർ,കലാശാല ബാബു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഷാ മീഡിയ ഇന്റർനാഷണലിന്റെ ബാനറിൽ സാദിക്ക് കൊടിഞ്ഞി നിർമ്മിച്ചതാണ്.[2] റിയാസ് അസൈനാർ വരികളെഴുതി സംഗീതസംവിധാനം നിർവഹിച്ചു [3]
ലൈഫ് | |
---|---|
സംവിധാനം | ലിയോൺ. കെ. തോമസ് |
നിർമ്മാണം | സാദിക്ക് കൊടിഞ്ഞി |
രചന | സാദിക്ക് കൊടിഞ്ഞി |
തിരക്കഥ | ലിയോൺ. കെ. തോമസ് |
സംഭാഷണം | ലിയോൺ. കെ. തോമസ് |
അഭിനേതാക്കൾ | നിയാസ് സാരംഗി ദീപ്തി നായർ കലാശാല ബാബു |
സംഗീതം | റിയാസ് അസൈനാർ |
ഗാനരചന | റിയാസ് അസൈനാർ |
ഛായാഗ്രഹണം | കെ. വി. സുരേഷ് |
ചിത്രസംയോജനം | സുരേഷ് ആർ എസ് |
ബാനർ | ഷാ മീഡിയ ഇന്റർനാഷണൽ |
വിതരണം | ഷാ മീഡിയ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ഇതിവൃത്തം തിരുത്തുക
മഴയെത്തും മുൻപെക്കു ശേഷം കൗമാരചാപല്യത്തിന്റെയും അത് കൊണ്ടുചെന്നെത്തിക്കുന്ന ദുരന്തത്തിന്റെയും മറ്റൊരു ഏട്. സുധി (റിയാസ്)യുടേയും മീനാക്ഷി(സ്റ്റഫി ഗ്രേസ്)യുടേയും സ്വസ്ഥതയും ഐശ്വര്യവും നിറഞ്ഞ മാതൃകാദാമ്പത്യത്തിലേക്ക അവർ വലിച്ചുകയറ്റിയ ഒരു വയ്യാവേലി ആയി മാറുകയാണ് ലിയ (ദീപ്തി നായർ). സുധിയുടെ ഓഫീസിലെ ദേവീസേട്ടന്റെ മകൾ. ദരിദ്രമായചുറ്റുപാടിലും മിടുക്കിയായ ലിയയിൽ മീനാക്ഷി കുഞ്ഞിലേ മരിച്ച തന്റെ കുഞ്ഞിനെ കാണുന്നു. അവളെ തെന്റെ വീട്ടിൽ സ്വാതന്ത്ര്യം നൽകുന്നു. കൗമാരചാപല്യത്താൽ സുധിയുടെ ചലനങ്ങളും സ്പർശനവുമെല്ലാം ലിയയെ തരളിതയാക്കുന്നു. അവൾ അവനെ കീഴ്പ്പെടുത്തുന്നു. പുതുമധുവിന്റെ മാധുര്യം സുധിയെയും ആക്രമിക്കുന്നു. അയാൾ ജോലിയിലും എല്ലാം മന്ദീഭവിക്കുന്നു. ഇതറിയുന്ന മീനാക്ഷി വളരെ പക്വതയോടെ വിഷയം കൈകാര്യം ചെയ്യുന്നു. സുധിയേയും ലിയയേയും സ്വബോധത്തിലെത്തിക്കുന്നെങ്കിലും അതിനിടയിലെ ഒരപകടത്തിൽ ലിയ മരിക്കുന്നു.
താരനിര[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | നിയാസ് | സുധി |
2 | സ്റ്റഫി ഗ്രേസ് | മീനാക്ഷി |
3 | ദീപ്തി നായർ | ലിയ |
4 | കലാശാല ബാബു | ബാലകൃഷ്ണക്കൈമൾ |
5 | ദേവി ചന്ദന | ടീച്ചർ |
6 | ഗിരിധർ | ഹമീദ് |
7 | ജയപ്പൻ | അലിയാർ |
പാട്ടരങ്ങ്[5] തിരുത്തുക
ഗാനങ്ങൾ :റിയാസ് അസൈനാർ
ഈണം :റിയാസ് അസൈനാർ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | "അരികിലായ്" | , സച്ചിൻ ബാലു ഐശ്വര്യ | ||
2 | "തീയാണേ ജീവിതം" | റിയാസ് അസൈമാർ |
അവലംബം തിരുത്തുക
- ↑ "ലൈഫ് (2014)". നൗറണ്ണിങ് .കോം. ശേഖരിച്ചത് 14 ജൂൺ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ലൈഫ് (2014)". www.malayalachalachithram.com. ശേഖരിച്ചത് 2019-06-14.
- ↑ "ലൈഫ് (2014)". malayalasangeetham.info. ശേഖരിച്ചത് 2019-06-14.
- ↑ "ലൈഫ് (2014)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 14 ജൂൺ 2019.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ലൈഫ് (2014)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 14 ജൂൺ 2019.