ലേക് വലേഹ്സ
മുൻ പോളണ്ട് പ്രസിഡന്റും (1990 മുതൽ 1995 വരെ)[1] പോളിഷ് തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ് ലേക് വലേൻസ(ഉച്ചാരണംˌlɛk vəˈwɛnsə/ or /wɔːˈlɛnsə/;-ജനനം: 29 സപ്തം:1943). മനുഷ്യാവകാശ പ്രവർത്തനങ്ങളിലും വലേൻസ സജീവമായി ഇടപെട്ടിരുന്നു. സോളിഡാരിറ്റിയ്ക്ക് 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. തൊഴിൽ കൊണ്ട് ഇലക്ട്രീഷ്യൻ ആയ വലേൻസ ഗദായ്സ്കിലെ കപ്പൽശാലയിൽ തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്.
ലേക് വലേഹ്സ | |
---|---|
പോളണ്ടിൻറെ മുൻ പ്രസിഡൻറ് | |
ഓഫീസിൽ 22 December 1990 – 22 December 1995 | |
പ്രധാനമന്ത്രി | തദേവൂസ് മസോവിക്കി ജാൻ ക്രിസ്റ്റോഫ് ബിലെക്കി ജാൻ ഓൾസെവ്സ്കി വാൾഡെമർ പാവ്ലക്ക് ഹന്ന സുചോക്ക വാൾഡെമർ പാവ്ലക്ക് ജോസെഫ് ഒലെക്സി |
മുൻഗാമി | വോജിയെച്ച് ജറുസെൽസ്കി, റൈസാർഡ് കാസോറോവ്സ്കി (as last Polish President-in-exile) |
പിൻഗാമി | അലക്സാണ്ടർ ക്വാഷ്നെവ്സ്കി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പോപ്പോവോ, റീച്ച്സ്ഗൗ ഡാൻസിഗ്-പടിഞ്ഞാറൻ പ്രഷ്യ, ഗ്രേറ്റർ ജർമ്മൻ റീച്ച് (today in പോളണ്ട്) | 29 സെപ്റ്റംബർ 1943
മറ്റ് രാഷ്ട്രീയ അംഗത്വം | Solidarity (1980–1988) Solidarity Citizens' Committee (1988–1993) Nonpartisan Bloc for Support of Reforms (1993–1997) Solidarity Electoral Action (1997–2001) Christian Democracy of the 3rd Polish Republic (1997–2001) |
പങ്കാളി | |
കുട്ടികൾ | 8, including Jarosław |
മാതാപിതാക്കൾs | Bolesław Wałęsa Feliksa Kamieńska |
ജോലി | Electrician |
അവാർഡുകൾ | |
ഒപ്പ് | |
ആദ്യകാലം
തിരുത്തുകജർമ്മനിയിലെ (ജർമ്മൻ അധിനിവേശ പോളണ്ട്)[2] റീച്ച്‌സ്‌ഗൗ ഡാൻസിഗ്-വെസ്റ്റ് പ്രഷ്യയിലെ പോപ്പോവോയിലാണ് വാലേഹ്സ ജനിച്ചത്. ഒരു മരപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ബോലെസ്ലാവ് വലേഹ്സ (ജീവിതകാലം: 1908-1945), ലേക് ജനിക്കുന്നതിന് മുമ്പ് ജർമ്മൻ അധിനിവേശ സേനയാൽ മോയ്‌നിക്കിലെ (കെ.എൽ സ്റ്റട്ട്‌തോഫ് ഔട്ട്‌പോസ്റ്റ്) നിർബന്ധിത ലേബർ ക്യാമ്പിൽ തടവിലാക്കപ്പെട്ടിരുന്നു. ബോലെസ്ലാവ് യുദ്ധത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും തളർച്ചയും അസുഖവും മൂലം രണ്ടു മാസത്തിനുശേഷം മരണമടഞ്ഞു.[3] ലേക്കിൻറെ മാതാവ്, ഫെലിക്‌സ വലേഹ്സയാണ് (മുമ്പ്, കമീൻസ്‌ക; 1916-1975),[4] മകന്റെ വിശ്വാസങ്ങളെയും നിശ്ചയദാർഢ്യത്തെയും രൂപപ്പെടുത്തിയത്.[5]
ലേക്കിന് ഒമ്പത് വയസ് പ്രായമുള്ളപ്പോൾ മാതാവ് ഫെലിക്‌സ ഭാർതൃസഹോദരനും കർഷകനുമായിരുന്ന സ്റ്റാനിസ്ലാവ് വലേഹ്സയെ (1916-1981) വിവാഹം കഴിച്ചു.[6] ലേക്കിന് തന്നേക്കാൾ മൂത്ത മുന്ന് സഹോദരങ്ങളായ ഇസബേല (1934-2012), എഡ്വേർഡ് (ജനനം 1937), സ്റ്റാനിസ്ലാവ് (ജനനം 1939) എന്നിവരും തദേവൂസ് (ജനനം 1946), സിഗ്മണ്ട് (ജനനം 1948), വോജിസെച്ച് (1951-1988) എന്നീ മൂന്ന് ഇളയ അർദ്ധസഹോദരങ്ങളുമുണ്ടായിരുന്നു.[7] 1973-ൽ ലേക്കിൻറെ മാതാവും രണ്ടാനച്ഛനും സാമ്പത്തിക കാരണങ്ങളാൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറി.[8] ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെവച്ച് ഫെലിക്‌സ 1975-ൽ വാഹനാപകടത്തിലും, സ്റ്റാനിസ്ലാവ് 1981-ൽ ഹൃദയാഘാതം മൂലവും മരണമടഞ്ഞു.[9] ഇരുവരെയും പോളണ്ടിലാണ് സംസ്‌കരിച്ചത്.[10]
1961-ൽ, ലേക്ക് സമീപത്തെ ചാലിനിലെയും ലിപ്നോയിലെയും പ്രൈമറി, വൊക്കേഷണൽ സ്കൂളിൽ നിന്ന് യോഗ്യതയുള്ള ഒരു ഇലക്ട്രീഷ്യനായി ബിരുദം നേടി. 1961 മുതൽ 1965 വരെയുള്ള കാലത്ത് ഒരു കാർ മെക്കാനിക്കായി ജോലി ചെയ്യുകയും തുടർന്ന് രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനത്തിൽ പ്രവേശിച്ച അദ്ദേഹം കോർപ്പറൽ റാങ്ക് നേടുകയും, 1967 ജൂലൈ 12 ന് ഇപ്പോൾ ഗ്ഡാൻസ്കിൽ സ്ഥിതിചെയ്യുന്ന ഗ്ഡാൻസ്ക് കപ്പൽശാലയെന്നറിയപ്പെടുന്ന (സ്റ്റോക്‌സ്നിയ ഗ്ഡാൻസ്‌ക) ലെനിൻ ഷിപ്പ്‌യാർഡിൽ (സ്റ്റോക്‌സ്നിയ ഗ്ഡാൻസ്‌ക ഇം. ലെനിന) ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[11]
സോളിഡാരിറ്റി പ്രസ്ഥാനം
തിരുത്തുകഔദ്യോഗികജീവിതത്തിൻറെ തുടക്കം മുതൽക്കുതന്നെ, തൊഴിലാളികളുടെ ആശങ്കകളിൽ താൽപ്പര്യമുണ്ടായിരുന്ന വലേഹ്സ; സമീപകാല വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അപലപിക്കുന്ന ഔദ്യോഗിക റാലികളെ ബഹിഷ്കരിക്കാൻ 1968-ൽ കപ്പൽശാലയിലെ തൻറെ സഹപ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. 1970-ൽ ഗ്ഡാൻസ്‌ക് കപ്പൽശാലയിൽ നടന്ന നിയമവിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സഹായങ്ങൾ നൽകിയ ഒരു ഊർജ്ജസ്വലനായ നേതാവായിരുന്ന അദ്ദേഹം, ഭക്ഷ്യവില വർദ്ധിപ്പിച്ച സർക്കാരിന്റെ ഉത്തരവിനെതിരെ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച അദ്ദേഹം സമരസമിതി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്തു. 30-ലധികം തൊഴിലാളികളുടെ മരണത്തിൽ കലാശിച്ച ഈ സമരം, മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വലേഹ്സയുടെ വീക്ഷണങ്ങളെ ശക്തിപ്പെടുത്തി. 1976 ജൂണിൽ, നിയമവിരുദ്ധമായ യൂണിയനുകൾ, പണിമുടക്കുകൾ, 1970 ലെ പ്രതിഷേധത്തിന്റെ ഇരകളെ അനുസ്മരിക്കാനുള്ള ഒരു കാമ്പെയ്‌ൻ എന്നിവയിൽ തുടർച്ചയായി പങ്കാളിയായതിന്റെ പേരിൽ വലേഹ്സയ്ക്ക് ഗ്ഡാൻസ്ക് കപ്പൽശാലയിലെ തൻറെ ജോലി നഷ്ടപ്പെട്ടു. പിന്നീട്, അദ്ദേഹം മറ്റ് പല കമ്പനികളിലും ഇലക്ട്രീഷ്യനെന്ന നിലയിൽ ജോലി ചെയ്തുവെങ്കിലും തൊഴിലാളി പ്രസ്ഥാനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ സജീവ പിന്തുണ തുടർച്ചയായി ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. വലേഹ്സയുടെ കുടുംബവും ജോലിസ്ഥലവും പോളിഷ് രഹസ്യപോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നതിനാൽ കുടുംബം അത്യധികം സമ്മർദ്ദം അനുഭവിപ്പിച്ചിരുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ, വിമത പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് നിരവധി തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "CNN Cold War – Profile: Lech Walesa". CNN. Archived from the original on 2008-04-15. Retrieved 19 August 2007.
- ↑ "Profile: Lech Wałęsa". CNN. Archived from the original on 15 April 2008. Retrieved 19 August 2007.
- ↑ Pages 129–131. Walesa, Lech. "The Struggle and the Triumph: An Autobiography". Arcade Publishing (1991). ISBN 1-55970-221-4. "He was not yet thirty-four years old."
- ↑ "Rys biograficzny". Instytut Lecha Wałęsy. Archived from the original on 7 May 2010. Retrieved 2 January 2010.
- ↑ David C. Cook (22 February 2005), Mothers of Influence: The Inspiring Stories of Women Who Made a Difference in Their Children and Their World. New edition. ISBN 1562923684.
- ↑ "Stanislaw Walesa, stepfather of Polish unionist, dies at 64". Eugene Register-Guard. United Press International. 19 August 1981. p. 8A. Retrieved 3 March 2016.
- ↑ Ennis, Thomas W. (19 August 1981). "Stepfather of Lech Wałęsa Dies in Jersey City". The New York Times. Retrieved 3 March 2016.
- ↑ "Stanislaw Walesa, stepfather of Polish unionist, dies at 64". Eugene Register-Guard. United Press International. 19 August 1981. p. 8A. Retrieved 3 March 2016.
- ↑ "Stanislaw Walesa, stepfather of Polish unionist, dies at 64". Eugene Register-Guard. United Press International. 19 August 1981. p. 8A. Retrieved 3 March 2016.
- ↑ Ennis, Thomas W. (19 August 1981). "Stepfather of Lech Wałęsa Dies in Jersey City". The New York Times. Retrieved 3 March 2016.
- ↑ Page 95. Walesa, Lech. "The Struggle and the Triumph: An Autobiography". Arcade Publishing (1991). ISBN 1-55970-221-4.