ലേക്ക് എൽസിനോർ
ലേക്ക് എൽസിനോർ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ റിവർസൈഡ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 1888 ൽ ഒരു നഗരമായി നിലവിൽവന്ന ലേക്ക് എൽസിനോർ, ഏകദേശം 3,000 ഏക്കർ (1,200 ഹെക്ടർ) വലിപ്പമുള്ള ഒരു സ്വാഭാവിക ശുദ്ധജല തടാകമായ എൽസിനോർ തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഒരു ചെറിയ റിസോർട്ട് പട്ടണമായി വളർന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 51,821 ആയിരുന്നു.
City of Lake Elsinore | ||
---|---|---|
View of Lake Elsinore and surrounding area | ||
Motto(s): "Dream Extreme"[1] | ||
Location of Lake Elsinore in Riverside County, California. | ||
Coordinates: 33°40′53″N 117°20′43″W / 33.68139°N 117.34528°W | ||
Country | United States | |
State | California | |
County | Riverside | |
Incorporated | April 9, 1888[2] | |
• Mayor | Robert "Bob" Magee[3] | |
• Treasurer | Allen P. Baldwin[4] | |
• ആകെ | 43.44 ച മൈ (112.50 ച.കി.മീ.) | |
• ഭൂമി | 38.02 ച മൈ (98.47 ച.കി.മീ.) | |
• ജലം | 5.42 ച മൈ (14.03 ച.കി.മീ.) 13.14% | |
ഉയരം | 1,296 അടി (395 മീ) | |
• ആകെ | 51,821 | |
• കണക്ക് (2016)[8] | 64,205 | |
• ജനസാന്ദ്രത | 1,688.72/ച മൈ (652.02/ച.കി.മീ.) | |
സമയമേഖല | UTC−8 (PST) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 92530–92532 | |
Area code | 951 | |
FIPS code | 06-39486 | |
GNIS feature IDs | 1652704, 2411601 | |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകതദ്ദേശീയരായ അമേരിക്കൻ ഇന്ത്യൻ വംശജർ എല്സിനോറെ താഴ്വരയിൽ കാലങ്ങളായി താമസിച്ചുവന്നിരുന്നു. ഈ പ്രദേശത്തെ അറിയപ്പടുന്ന ആദ്യകാല ജനത് ലൂയിസെനോ ജനതയായിരുന്നു. സാന്ത അനാ മലനിരകളിലും ടെമെസ്കാൽ താഴ്‍വരയിലുമുള്ള പാറക്കല്ലുകളിൽ ഇവരുടെ ശിലാചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ഇവർ നിർമ്മിച്ച കരകൌശല വസ്തുക്കൾ എൽസിനോറെ തടാക പരിസരത്തുടനീളവും സമീപത്തെ ഗിരികന്ദരങ്ങളിലും കുന്നുകളിൽനിന്നുമായി കണ്ടെത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ രേഖകൾ പ്രകാരമുള്ള ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 41.7 ചതുരശ്ര മൈലാണ് (108.0 ചതുരശ്ര കിലോമീറ്റർ). ഇതിൽ 36.2 ചതുരശ്ര മൈൽ പ്രദേശം (93.8 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 5.5 ചതുരശ്ര മൈൽ പ്രദേശം (14.2 ചതുരശ്ര കിലോമീറ്റർ) അഥവാ 13.14 ശതമാനം ഭാഗം ജലത്താൽ മൂടപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ "City of Lake Elsinore, California Website". City of Lake Elsinore, California Website. Retrieved September 14, 2012.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Lake Elsinore City Council". City of Lake Elsinore. Archived from the original on ഡിസംബർ 16, 2014. Retrieved ഡിസംബർ 16, 2014.
- ↑ "City Treasurer". City of Lake Elsinore. Archived from the original on 2014-08-10. Retrieved September 22, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Lake Elsinore". Geographic Names Information System. United States Geological Survey. Retrieved November 3, 2014.
- ↑ "Lake Elsinore (city) QuickFacts". United States Census Bureau. Archived from the original on 2015-04-26. Retrieved May 18, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.