ലെസ്ലി ബിബ്
ലെസ്ലി ലൂയിസ് ബിബ് (ജനനം: നവംബർ 17, 1974)[2][3][4][5] ഒരു അമേരിക്കൻ നടിയും മോഡലുമാണ്. ആദ്യകാലത്ത് ഏതാനും പരമ്പരകളിലെ ചെറിയ വേഷങ്ങളിലൂടെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ബിബ് 1996-ൽ 1997-ൽ പ്രൈവറ്റ് പാർട്ട്സ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭ്രപാളികളിൽ പ്രത്യക്ഷപ്പെട്ടു. അവർക്ക് ആദ്യത്തെ തുടർച്ചയായ വേഷം ലഭിച്ചത് ദി ബിഗ് ഈസി (1997) എന്ന പരമ്പരയിലൂടെ ആയിരുന്നു. ഡബ്ല്യുബി നെറ്റ്‌വർക്ക് നാടകീയ പരമ്പരയായ പോപ്പുലറിലെ ബ്രൂക്ക് മക്വീൻ എന്ന കഥാപാത്രത്തിൻറെ പേരില് ടെലിവിഷൻ ചോയ്‌സ് നടിക്കുള്ള ടീൻ ചോയ്‌സ് അവാർഡ് ലഭിച്ചു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിൻറെ അയൺ മാൻ (2008), അയൺ മാൻ 2 (2010), വാട്ട് ഇഫ്...? (2021) എന്നീ ചിത്രങ്ങളിൽ ക്രിസ്റ്റീൻ എവർഹാർട്ട് ആയി അവർ പ്രത്യക്ഷപ്പെട്ടു.
ലെസ്ലി ബിബ് | |
---|---|
ജനനം | ലെസ്ലി ലൂയിസ് ബിബ് നവംബർ 17, 1974 ബിസ്മാർക്ക്, നോർത്ത് ഡക്കോട്ട, യു.എസ്.[1] |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 1996–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | സാം റോക്ക്വെൽ (2007–ഇതവരെ) |
ആദ്യകാല ജീവിതം
തിരുത്തുകനോർത്ത് ഡക്കോട്ടയിലെ ബിസ്മാർക്കിൽ ജനിച്ച ബിബ് വിർജീനിയയിലെ നെൽസൺ കൗണ്ടിയിലെ ലോവിംഗ്സ്റ്റണിലാണ് വളർന്നത്.[6] അവർ ജനിച്ച് മൂന്ന് വർഷത്തിന് ശേഷം പിതാവ് അന്തരിച്ചു. ബിബ് പിന്നീട് മാതാവിനും മൂന്ന് മൂത്ത സഹോദരിമാർക്കുമൊപ്പം വിർജീനിയയിലെ റിച്ച്മണ്ടിലേക്ക് താമസം മാറുകയും അവിടെ പെൺകുട്ടികൾക്കുള്ള ഒരു കാത്തലിക് സ്വകാര്യ വിദ്യാലയമായ സെന്റ് ഗെർട്രൂഡ് ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു.
അവലംബം
തിരുത്തുക- ↑ Owen, Rob (March 4, 2012). "Four former Richmonders help bring laughter to TV". Richmond Times-Dispatch. Retrieved July 27, 2019.
- ↑ "San Antonio Express-News, Archives – mySA.com". Archived from the original on 2018-06-12. Retrieved 2023-07-20.
- ↑ "Today in history: Nov. 17 – US news – Education – NBC News". msnbc.com.
- ↑ KWTX. "Good Morning!". Archived from the original on September 26, 2013.
- ↑ "Today in History-November 17, 2010 – KATC.com – Acadiana-Lafayette, Louisiana". September 25, 2013. Archived from the original on September 25, 2013.
- ↑ "Reasons to Be Happy's Leslie Bibb on Her Popular Past and Off-Broadway Debut". Broadway.com. May 30, 2013. Retrieved March 14, 2021.