ലെസ്റ്റർ സിറ്റി എഫ്.സി.

ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്

ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്, ഇംഗ്ലണ്ടിലെ ലെസ്റ്റർ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ്. ദ ഫോക്സസ് എന്നും വിളിപ്പേരുള്ള ടീമിന്റെ മൈതാനം ലെസ്റ്ററിലെ കിംഗ് പവർ സ്റ്റേഡിയം ആണ്. ഒരു പതിറ്റാണ്ടോളം വിട്ടുനിന്നശേഷം 2013-14 വർഷത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ യോഗ്യത നേടിയ ടീം 2015-16 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാരായി ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചു.

ലെസ്റ്റർ സിറ്റി എഫ്.സി.
ലെസ്റ്റർ സിറ്റി എഫ്.സി.യുടെ ഗദചിഹ്നം
പൂർണ്ണനാമംലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾദ ഫോക്സസ്
സ്ഥാപിതം1884; 140 years ago (1884)
(as Leicester Fosse)
മൈതാനംകിംഗ് പവർ സ്റ്റേഡിയം
(കാണികൾ: 32,262[1])
ഉടമKing Power International Group
ചെയർമാൻVichai Srivaddhanaprabha
മാനേജർClaudio Ranieri
ലീഗ്Premier League
2014–15Premier League, 14th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

1884 -ൽ ലെസ്റ്റർ ഫോസ്സ് എന്ന പേരിൽ, ഫോസ്സ് റോഡിനു സമീപമുള്ള ഒരു മൈതാനത്തിൽ സ്ഥാപിതമായ ക്ലബ്ബ് 1919 -ൽ ആണ് ലെസ്റ്റർ സിറ്റി എന്ന പേര് സ്വീകരിച്ചത്. 

1891 -ൽ ഫിൽബെർട്ട് സ്ട്രീറ്റിലേക്ക് മാറിയ അവർ, 2002 -ൽ വാക്കേഴ്‌സ് സ്റ്റേഡിയത്തിലേക്ക് മാറുന്നതുവരെ, 111 വർഷം അവിടെ കളി തുടർന്നു. 2011 -ൽ ഉടമസ്ഥതയിൽ മാറ്റം വന്നശേഷം സ്റ്റേഡിയത്തിനു കിംഗ് പവർ സ്റ്റേഡിയം എന്ന പേര് നൽകി. 

1894 -ൽ ആണ് ലെസ്റ്റർ സിറ്റി ഫുട്ബോൾ ലീഗിന് യോഗ്യത നേടുന്നത്. 2015-16 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയമാണ് ക്ലബ്ബിന്റെ ഏറ്റവും മികച്ച പ്രകടനം. കായിക രംഗത്തെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതിനു മുൻപ് 1928-29 സീസണിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ക്ലബ്ബിന്റെ മറ്റൊരു മികച്ച പ്രകടനം. ആറു തവണ രണ്ടാം ഡിവിഷൻ ലീഗും, മൂന്ന് തവണ ലീഗ് കപ്പും നേടിയിട്ടുള്ള ക്ലബ്ബ് നാലു തവണ എഫ്.എ കപ്പ് രണ്ടാം സ്ഥാനക്കാരുമായിരുന്നു. 

യൂറോപ്യൻ നേട്ടങ്ങൾ തിരുത്തുക

Season Competition Round Club 1st Leg 2nd Leg Aggregate
1961–62 European Cup Winners' Cup PR   Glenavon 4–1 3–1 7–2
1R   Atlético Madrid 1–1 0–2 1–3
1997–98 UEFA Cup 1R   Atlético Madrid 1–2 0–2 1–4
2000–01 UEFA Cup 1R   Red Star Belgrade 1–1 1–3 2–4
2016–17 UEFA Champions League GS TBD
TBD
TBD


കളിക്കാർ തിരുത്തുക

ഒന്നാം നിര ടീം തിരുത്തുക

പുതുക്കിയത്: 31 January 2021[2]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1   ഗോൾ കീപ്പർ Kasper Schmeichel (vice-captain)
2   പ്രതിരോധ നിര James Justin
3   പ്രതിരോധ നിര Wesley Fofana
4   പ്രതിരോധ നിര Çağlar Söyüncü
5   പ്രതിരോധ നിര Wes Morgan (captain)
6   പ്രതിരോധ നിര Jonny Evans
8   മധ്യനിര Youri Tielemans
9   മുന്നേറ്റ നിര Jamie Vardy
10   മധ്യനിര James Maddison
11   മധ്യനിര Marc Albrighton
12   ഗോൾ കീപ്പർ Danny Ward
14   മുന്നേറ്റ നിര Kelechi Iheanacho
15   മധ്യനിര Harvey Barnes
നമ്പർ സ്ഥാനം കളിക്കാരൻ
17   മുന്നേറ്റ നിര Ayoze Pérez
18   പ്രതിരോധ നിര Daniel Amartey
19   മുന്നേറ്റ നിര Cengiz Ünder (on loan from Roma)
20   മധ്യനിര Hamza Choudhury
21   പ്രതിരോധ നിര Ricardo Pereira
24   മധ്യനിര Nampalys Mendy
25   മധ്യനിര Wilfred Ndidi
26   മധ്യനിര Dennis Praet
27   പ്രതിരോധ നിര Timothy Castagne
28   പ്രതിരോധ നിര Christian Fuchs
33   പ്രതിരോധ നിര Luke Thomas
35   ഗോൾ കീപ്പർ Eldin Jakupović

അവലംബം തിരുത്തുക

  1. "2013/14 Championship Guide". Leicester City Football Club. 24 June 2013. Retrieved 11 February 2008.
  2. "First Team". Leicester City F.C. Archived from the original on 9 July 2017. Retrieved 5 October 2020.
"https://ml.wikipedia.org/w/index.php?title=ലെസ്റ്റർ_സിറ്റി_എഫ്.സി.&oldid=3840816" എന്ന താളിൽനിന്ന് ശേഖരിച്ചത്