പ്രധാന മെനു തുറക്കുക


അടിസ്ഥാനകണികകളുടെ ഒരു കുടുംബമാണ് ലെപ്റ്റോണുകൾ. ഫെർമിയോണുകളായ ഇവയുടെ സ്പിൻ സംഖ്യ 1/2 ആണ്‌. വിദ്യുത്കാന്തികബലം, ഗുരുത്വാകർഷണബലം, ക്ഷീണബലം എന്നിവ വഴിയാണ്‌ ലെപ്റ്റോണുകൾ പ്രതിപ്രവർത്തിക്കുന്നത്.

മൂന്ന് തലമുറകളിലായി ആറ് ലെപ്റ്റോണുകളുണ്ട്. ഒന്നാം തലമുറയിൽ ഇലക്ട്രോണിക് ലെപ്റ്റോണുകളായ ഇലക്ട്രോൺ, ഇലക്ട്രോൺ ന്യൂട്രിനോ എന്നിവ ഉൾപ്പെടുന്നു. രണ്ടാം തലമുറയിൽ മ്യൂഓണിക് ലെപ്റ്റോണുകളായ മ്യൂഓൺ, മ്യൂഓൺ ന്യൂട്രിനോ എന്നിവയും മൂന്നാം തലമുറയിൽ ടൗഓണിക് ലെപ്റ്റോണുകളായ ടൗഓൺ, ടൗഓൺ ന്യൂട്രിനോ എന്നിവയും ഉൾപ്പെടുന്നു. ഇവയിലോരോന്നിനും പ്രതികണങ്ങളുമുണ്ട്. അവ ആന്റിലെപ്റ്റോണുകൾ എന്നറിയപ്പെടുന്നു.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെപ്റ്റൺ&oldid=1696475" എന്ന താളിൽനിന്ന് ശേഖരിച്ചത്