പ്രതിദ്രവ്യം

Annihilation

ഒരു കണത്തിന്റെ തികച്ചും എതിർഗുണങ്ങൾ പ്രകടിപ്പിക്കുന്ന കണത്തെയാണ് പ്രതികണം എന്നു പറയുന്നത്.

എല്ലാ കണങ്ങൾക്കും അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. കണത്തിന്റേയും പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാർജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങൾ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് ഇലക്ട്രോണും പോസിട്രോണും, ഋണചാർജുള്ള ഇലക്ട്രോണിന്റെ പ്രതികണമായ പോസിട്രോണിന് ധനചാർജാണുള്ളത്.

കണികാത്വരണി(പാർട്ടിക്കിൾ ആക്സിലറേറ്റർ) ഉപയോഗിച്ച് പ്രതികണങ്ങളെ നിർമ്മിച്ചെടുക്കാം.

പ്രപഞ്ചത്തിൽ നാം കാണുന്ന ദ്രവ്യം അടിസ്ഥാനകണങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഈ കണങ്ങളുടെ പ്രതികണങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട പദാർത്ഥങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം ദ്രവ്യത്തെ പ്രതിദ്രവ്യം(ആന്റി മാറ്റർ) എന്നു വിളിക്കുന്നു.

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=പ്രതികണം&oldid=3150781" എന്ന താളിൽനിന്ന് ശേഖരിച്ചത്