ക്വാർക്കുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കണങ്ങളാണ്‌ ഹാഡ്രോണുകൾ. പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ഹാഡ്രോണുകളാണ്‌. ഹാഡ്രോണുകൾ രണ്ടു തരമുണ്ട് : ബേറിയോണുകളും മെസോണുകളും.

How hadrons fit with the two other classes of sub atomic particles, bosons and fermions.

ക്വാർക്കുകൾ കളർ ചാർജ്ജ് ഉള്ളവയാണെങ്കിലും ശക്തബലത്തിന്റെ പ്രത്യേകതയായ color confinement കാരണം ക്വാർക്കുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട കണങ്ങൾക്ക് കളർ ചാർജ്ജ് ഉണ്ടാകരുത് എന്നുണ്ട്. അതിനാൽ ഹാഡ്രോണുകൾക്ക് കളർ ചാർജ്ജില്ല. ഇങ്ങനെ കളർ ചാർജ്ജില്ലാത്ത ഹാഡ്രോണുകളെ രണ്ടു രീതിയിൽ നിർമ്മിക്കാം:

  1. വ്യത്യസ്ത കളർ ചാർജ്ജുകളുള്ള മൂന്ന് ക്വാർക്കുകൾ ഉപയോഗിച്ച് - ഇത്തരം ഹാഡ്രോണുകളാണ്‌ ബാരിയോണുകൾ. ഉദാഹരണം : പ്രോട്ടോൺ, ന്യൂട്രോൺ
  2. ഒരു ക്വാർക്കും അതിന്റെ ആന്റികളർ ഉള്ള ആന്റിക്വാർക്കും ഉപയോഗിച്ച് - ഇത്തരം ഹാഡ്രോണുകളാണ്‌ മെസോണുകൾ. ഉദാഹരണം : പയോൺ
"https://ml.wikipedia.org/w/index.php?title=ഹാഡ്രോൺ&oldid=3976658" എന്ന താളിൽനിന്ന് ശേഖരിച്ചത്