ലെപ്റ്റൺ
(ലെപ്ടോൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അടിസ്ഥാനകണികകളുടെ ഒരു കുടുംബമാണ് ലെപ്റ്റോണുകൾ. ഫെർമിയോണുകളായ ഇവയുടെ സ്പിൻ സംഖ്യ 1/2 ആണ്. വിദ്യുത്കാന്തികബലം, ഗുരുത്വാകർഷണബലം, ക്ഷീണബലം എന്നിവ വഴിയാണ് ലെപ്റ്റോണുകൾ പ്രതിപ്രവർത്തിക്കുന്നത്.
ഘടകങ്ങൾ | Elementary particle |
---|---|
മൗലിക കണത്തിൻ്റെ തരം | Fermionic |
തലമുറ | 1st, 2nd, 3rd |
പ്രതിപ്രവർത്തനങ്ങൾ | Electromagnetism, Gravitation, Weak |
പ്രതീകം | Error no symbol defined |
പ്രതികണം | Antilepton (Error no symbol defined) |
തരങ്ങൾ | 6 (electron, electron neutrino, muon, muon neutrino, tau, tau neutrino) |
വൈദ്യുത ചാർജ് | +1 e, 0 e, −1 e |
കളർ ചാർജ് | No |
ചക്രണം | 1⁄2 |
മൂന്ന് തലമുറകളിലായി ആറ് ലെപ്റ്റോണുകളുണ്ട്. ഒന്നാം തലമുറയിൽ ഇലക്ട്രോണിക് ലെപ്റ്റോണുകളായ ഇലക്ട്രോൺ, ഇലക്ട്രോൺ ന്യൂട്രിനോ എന്നിവ ഉൾപ്പെടുന്നു. രണ്ടാം തലമുറയിൽ മ്യൂഓണിക് ലെപ്റ്റോണുകളായ മ്യൂഓൺ, മ്യൂഓൺ ന്യൂട്രിനോ എന്നിവയും മൂന്നാം തലമുറയിൽ ടൗഓണിക് ലെപ്റ്റോണുകളായ ടൗഓൺ, ടൗഓൺ ന്യൂട്രിനോ എന്നിവയും ഉൾപ്പെടുന്നു. ഇവയിലോരോന്നിനും പ്രതികണങ്ങളുമുണ്ട്. അവ ആന്റിലെപ്റ്റോണുകൾ എന്നറിയപ്പെടുന്നു.