ക്രിക്കറ്റ് എന്ന കായിക ഇനത്തിൽ ലെഗ് ബൈ എന്നത് ബാറ്റ്സ്‌മാന്റെ ബാറ്റിൽ കൊള്ളാത്ത പന്തിൽ ബാറ്റിംഗ് ടീം നേടുന്ന അധിക റൺസാണ്‌. എന്നിരുന്നാലും പന്ത് ബാറ്റ്സ്‌മാന്റെ ശരീരത്തിലോ, ശരീരത്തിലുള്ള സുരക്ഷാ ഉപകരണങ്ങളിലോ കൊള്ളേണ്ടതായുണ്ട്.[1]

ബൈ നേടുന്നത്

തിരുത്തുക

പന്ത് ബാറ്റ്സ്‌മാന്റെ ശരീരത്തിൽ തട്ടി ഗതിമാറുമ്പോൾ ഫീൽഡർ പന്ത് കൈയ്കലാക്കും, എന്നാൽ ചിലപ്പോൾ ഫീൽഡർക്ക് പന്തിൽ പെട്ടെന്ന് നിയന്ത്രണം ലഭിക്കാൻ കഴിയില്ല. ഈ അവസരത്തിൽ സുരക്ഷിതമായി റൺസ് ഓടി എടുക്കാനുള്ള അവസരം ബാറ്റ്സ്‌‌മാനു ലഭിക്കും, അല്ലെങ്കിൽ അവസരം ഉണ്ടാക്കി റൺസ് ഓടി എടുക്കും. ലെഗ് ബൈയിൽ നിന്ന് കിട്ടുന്ന റൺസ് ടീമിന്റെ ആകെയുള്ള സ്കോറിനൊപ്പം കൂട്ടി ചേർക്കും, ഈ റൺസ് ബാറ്റ്സ്‌മാന്റെ സ്കോറിനൊപ്പം ചേർക്കില്ല, എന്നാൽ ഒരു ബൗളർ വഴങ്ങിയ റൺസിനൊപ്പം ലെഗ് ബൈ കൂട്ടും.

ബാറ്റ്സ്‌മാന്റെ ശരീരത്തിൽ തട്ടി പോകുന്ന പന്ത് അതിർത്തി(ബൗണ്ടറി) കടന്നാൽ ബാറ്റിംഗ് ടീമിന് പന്ത്‌ ബൗണ്ടറി കടന്നാൽ കിട്ടുന്ന സ്കോറായ നാല്‌ റൺസ് അപ്പോൾ തന്നെ നാല്‌ ലെഗ് ബൈ റൺസായി കിട്ടും.

ലെഗ് ബൈ കിട്ടുന്നത് പന്ത് താഴെ പ്പറയുന്ന സാഹചര്യത്തിൽ ബാറ്റ്സ്‌മാന്റെ ശരീരത്തിൽ കൊണ്ട് പോകുമ്പോളാണ്‌,

  • ബാറ്റുപയോഗിച്ച് പന്തിനെ അടിക്കാൻ ശ്രമിക്കുമ്പോൾ.
  • പന്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുമ്പോൾ.

മുകളിൽ‌പറഞ്ഞ ഏതെങ്കിലും രീതിയിലല്ലാതെ പന്ത് ബാറ്റ്സ്‌മാന്റെ ശരീരത്തിൽ കൊണ്ടാൽ റൺസ് ലഭിക്കുകയില്ല. റൺസിനു വേണ്ടി ഓടുന്ന ബാറ്റ്സ്‌മാന്‌ റൺസ് പൂർത്തിയാക്കാതെ റണ്ണൗട്ടായാൽ റൺസ് ലഭിക്കുകയില്ല. അതുപോലെ തന്നെ അമ്പയർ ഡെഡ് ബോൾ സിഗ്നൽ കാണിച്ചാലും റൺസ് ലഭിക്കില്ല. മത്സരങ്ങളിൽ ലെഗ് ബൈ സാധാരണയാണ്‌. ഒരു ശരാശരി നിയന്ത്രിത ഓവർ മത്സരത്തിലെ ലെഗ് ബൈകളുടെ എണ്ണം പത്തോ അതിൽ താഴെയോ ആണ്‌, എന്നാൽ ടെസ്റ്റിൽ ഇത് 10-20 വരെയാകാം. ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ ലെഗ് ബൈ വഴങ്ങിയ ടീം ഇംഗ്ലണ്ടാണ്‌. 2008 ഓഗസ്റ്റ് 1ന്‌ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു ഈ മത്സരം.[2]

കാലാവധി

തിരുത്തുക

ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനു മുൻപ് തന്നെ ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോ ലെഗ് ബൈ ക്രിക്കറ്റിൽ നിന്നും ഒഴിവാക്കണം എന്നു ആവിശ്യപ്പെട്ടിരുന്നു. ഒരു പന്ത് അടിക്കാതെ വിടുമ്പോൾ എന്തിന്‌ അതിന്റെ പേരിൽ ഒരു റൺസ് നൽ‌കണം? എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[3]

അമ്പയറിന്റെ അടയാളം

തിരുത്തുക

അമ്പയർ ലെഗ് ബൈ കാണിക്കുന്നതിനു വേണ്ടി കാല്‌ മടക്കിയതിനു ശേഷം കൈ കൊണ്ട് മടക്കിയ കാലിന്റെ മുട്ടിൽ തൊടും.[4]

  1. Law 26 bye and leg bye Archived 2012-09-14 at the Wayback Machine., Lord's, Retrieved on 5 August 2009
  2. England v South Africa, 2008 Basil D'Oliveira Trophy - 3rd Test, Scorecard, Cricinfo, Retrieved on 5 August 2009
  3. Goodbye to leg-byes?, BBC Sport, Retrieved on 5 August 2009
  4. Umpire's signal, BBC Sport, Retrieved on 5 August 2009
"https://ml.wikipedia.org/w/index.php?title=ലെഗ്_ബൈ&oldid=3643978" എന്ന താളിൽനിന്ന് ശേഖരിച്ചത്