ലൂയിസ ആൻ സ്വയിൻ (മുമ്പ്, ഗാർഡ്നർ; 1801, നോർഫോക്, വിർജീനിയ - ജനുവരി 25, 1880, ലൂഥർവില്ലെ, മേരിലാൻഡ്) അമേരിക്കൻ ഐക്യനാടുകളിലെ ഒരു പൊതു തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ വനിതയായിരുന്നു. 1870 സെപ്തംബർ 6-ന് വയോമിങ്ങിലെ ലറാമിയിൽ അവർ തൻറെ വോട്ടു രേഖപ്പെടുത്തി.[1][2]

ലൂയിസ എ. സ്വയിൻ

ജീവിതരേഖ തിരുത്തുക

ഒരു നാവികന്റെ പുത്രിയായി ജനിച്ച ലൂയിസ ആൻ ഗാർഡ്നറിന് 7 വയസു പ്രായമുളളപ്പോൾ പിതാവിനെ കടലിൽ കാണാതായി. മാതാവിനൊപ്പം അവർ തെക്കൻ കരോലിനയിലെ ചാർലെസ്റ്റണിലേയ്ക്കു പോകുകയും അവിടെവച്ച് മാതാവ് മരണമടയുകയും ചെയ്തു. അനാഥയായിത്തീർന്ന ലൂയിസ, അമ്മാവനായ എഫ്രേം ഗാർഡ്നറോടൊപ്പം താമസിക്കുവാനായി ബാൾട്ടിമോറിലേയ്ക്കു പോയി. ബാൾട്ടിമോറിലായിരിക്കുന്ന കാലത്ത് ഒരു കസേര നിർമ്മാണ ശാല നടത്തിയിരുന്ന സ്റ്റീഫൻ സ്വയിനെ കണ്ടുമുട്ടുകയും 1821 ൽ അവർ വിവാഹിതരാകുകയും ചെയ്തു. അവരുടെ നാലാമത്തെ കുട്ടിക്ക് ആറാഴ്ച്ച പ്രായമായപ്പോൾ സ്റ്റീഫൻ സ്വയിൻ കസേര നിർമ്മാണശാല വിറ്റഴിക്കുകയും കുടുംബം ആദ്യം ഓഹായോയിലെ സാനെസ്വില്ലെയിലേയ്ക്കു പിന്നീട് ഇന്ത്യാനയിലേയ്ക്കും പോയി. 1869 ൽ അവരുടെ പുത്രൻ ആൽഫ്രെഡും, അദ്ദേഹത്തിന്റെ കുടുംബവും വയോമിങ്ങിലെ പുതിയ പട്ടണമായ ലാറമിയിലേയ്ക്കു മാറിയപ്പോൾ സ്വയിൻ ദമ്പതിമാരും അവരോടൌപ്പം ചേർന്നു.

അവലംബം തിരുത്തുക

  1. Beeton, Beverly (1986). Women vote in the West: the Woman Suffrage Movement, 1869–1896. New York: Garland Science. പുറം. 11. ISBN 978-0-8240-8251-2.
  2. Danilov, Victor J. (2005). Women and museums: a comprehensive guide. Lanham, MD: AltaMira Press. പുറം. 68. ISBN 978-0-7591-0854-7.
"https://ml.wikipedia.org/w/index.php?title=ലൂയിസ_സ്വയിൻ&oldid=3957368" എന്ന താളിൽനിന്ന് ശേഖരിച്ചത്