ലൂയിസിയ ട്രിസ്റ്റിസ്
ഓർക്കിഡേസീ സസ്യകുടുംബത്തിലെ ലൂയിസിയ ജനുസിലെ സപുഷ്പി സസ്യമാണ് ലൂയിസിയ ട്രിസ്റ്റിസ്(Luisia tristis). ഇലകൊഴിയും ഈർപ്പവനങ്ങളിലും കാവുകളിലും തണലുള്ള സ്ഥലങ്ങളിൽ മരക്കൊമ്പുകളിൽ കാണപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും കാണപ്പെടുന്നു. കുത്തനെ നിബിഡമായി വളരുന്ന ഒരു അധിസസ്യമാണിത്. നീണ്ടുരുണ്ട് അറ്റത്തേക്ക് വണ്ണം കുറഞ്ഞുവരുന്ന ഇതിന്റെ ഇലകൾ മാംസളവും ആരംഭഭാഗത്ത് പരന്ന് ചെടിയെ പൊതിയുന്നവയുമാണ്. റസീമുകളിൽ വിരിയുന്ന പൂക്കൾ പച്ച കലർന്ന മഞ്ഞ നിറവും പർപ്പിൾ നിറവും ഉള്ളവയാണ്. കായകൾ നീണ്ടവയാണ്.[1][2][3]
ലൂയിസിയ ട്രിസ്റ്റിസ് | |
---|---|
Luisia tristis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Luisia tristis
|
Binomial name | |
Luisia tristis | |
Synonyms | |
Trichorhiza teretifolia (Gaudich.) Lindl. ex Steud. |