അലങ്കാര സസ്യ വിപണനത്തിൽ Lsa എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓർക്കിഡേസീ കുടുംബത്തിലെ അധിസസ്യ ഓർക്കിഡ് ജനുസ്സാണ് ലൂയിസിയ (Luisia). ഏഷ്യയുടെ ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, ജപ്പാൻ, മലേഷ്യ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, മൈക്രോനേഷ്യ, മെലനേഷ്യ എന്നിവിടങ്ങളിലായി ഏതാണ്ട് 40 സ്പീഷീസുകൾ ഈ ജനുസിൽ ഉണ്ട്.[2] ഗുവാമിന്റെ വൈസ് ഗവർണറായിരുന്ന ലൂയിസ് ഡി തോറസിന്റെ പേരിൽ 1829ൽ ചാൾസ് ഗോഡിച്ചാഡ് ബ്യൂപ്രെ ആയിരുന്നു ഈ ജനുസ്സിന് പേരിട്ടത്. ഈ ജനുസിലെ സ്പീഷീസുകൾ കുത്തനെ വളരുന്നവയോ അധിസസ്യങ്ങളോ ആണ്. അവ ഒറ്റത്തണ്ടിന്റെ തുടർച്ചയായി വളരുന്ന(monopodial) ഉരുണ്ട തണ്ടുകളോടും ഇലകളോടും കൂടി(terete- നീണ്ട് ഉരുണ്ട്, ചിലപ്പോൾ അറ്റത്തേക്ക് നേർത്തു വരുന്ന, കുറുകെ മുറിച്ചാൽ വൃത്താകാരത്തിലുള്ള സസ്യഭാഗങ്ങൾ) കാഴ്ചയിൽ പരസ്പരം സാമ്യമുള്ളവയാണ്. ചുവടിനോട് ചേർന്ന് ശാഖകളായി പിരിഞ്ഞ തണ്ടുകളിൽ  ഒന്നിടവിട്ട് വിന്യസിച്ചിട്ടുള്ള ഉരുണ്ട ഇലകൾ തണ്ടിനോട് ചേർന്ന് നീളത്തിൽ രണ്ടായി മടക്കിയതു പോലെയുള്ളവയാണ്(conduplicate). പത്രകക്ഷത്തിൽ ഉണ്ടാകുന്ന പൂങ്കുലകളിൽ ഒരേസമയത്ത് ഒട്ടേറെ പൂക്കൾ വിരിയുന്നു. പൂക്കൾക്ക് തേനീച്ചയുമായി രൂപസാമ്യമുള്ളതുകൊണ്ട് ഈ ജീനസിനെ പൊതുവിൽ "തേനീച്ച ഓർക്കിഡുകൾ"(bee orchid) വിളിക്കാറുണ്ട്. മാംസളമായ ലേബല്ലം ഇരുണ്ട ചുവപ്പുനിറമുള്ളവയായിരിക്കും. ഇത് ഉറപ്പുള്ളതും വശങ്ങളിലേക്കുള്ള ചെറിയ ലോബുകളും  മെത്തപോലെയുള്ള ഗ്ലാൻഡുകളും ഉള്ള അടിഭാഗവും ദന്തുരമായ അരികുകളുള്ള മുകൾഭാഗവും ഉള്ളതുമാണ്.[3]

ലൂയിസിയ
Luisia psyche
1866 illustration[1]
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Vandeae
Subtribe: Aeridinae
Genus: Luisia
Gaudich.
Type species
Luisia teretifolia
Gaudich.
Synonyms[2]
  • Birchea A. Rich.
  • Mesoclastes Lindl.
  • Trichorhiza Lindl. ex Steud.

സ്പീഷീസുകൾ തിരുത്തുക

  1. Luisia abrahamii Vatsala in A.Abraham & P.Vatsala, 1981
  2. Luisia amesiana Rolfe, 1893
  3. Luisia antennifera Blume, 1849
  4. Luisia appressifolia Aver., 2000
  5. Luisia boninensis Schltr., 1906
  6. Luisia brachystachys (Lindl.) Blume, 1849
  7. Luisia cantharis Rolfe, 1895
  8. Luisia celebica Schltr., 1911
  9. Luisia confusa Rchb.f. in W.G.Walpers, 1863
  10. Luisia cordata Fukuy., 1934
  11. Luisia cordatilabia Ames & Quisumb. (1933, publ. 1934)
  12. Luisia curtisii Seidenf., 1997
  13. Luisia filiformis Hook.f., 1890
  14. Luisia foxworthii Ames, 1908
  15. Luisia hancockii Rolfe, 1896
  16. Luisia javanica J.J.Sm., 1914
  17. Luisia jonesii J.J.Sm., 1914
  18. Luisia longispica Z.H.Tsi & S.C.Chen, 1994
  19. Luisia macrantha Blatt. & McCann, 1932
  20. Luisia macrotis Rchb.f., 1869
  21. Luisia magniflora Z.H.Tsi & S.C.Chen, 1994
  22. Luisia megasepala Hayata, 1914
  23. Luisia microptera Rchb.f., 1870
  24. Luisia morsei Rolfe, 1903
  25. Luisia primulina C.S.P.Parish & Rchb.f., 1874
  26. Luisia psyche Rchb.f., 1863
  27. Luisia pulniana Vatsala in A.Abraham & P.Vatsala, 1981
  28. Luisia ramosii Ames, 1911
  29. Luisia recurva Seidenf., 1971
  30. Luisia secunda Seidenf., 1971
  31. Luisia taurina J.J.Sm., 1910
  32. Luisia tenuifolia Blume, 1849
  33. Luisia teres (Thunb.) Blume, 1849
  34. Luisia thailandica Seidenf., 1971
  35. Luisia trichorhiza (Hook.) Blume, 1849
  36. Luisia tristis (G.Forst.) Hook.f., 1890
  37. Luisia unguiculata J.J.Sm., 1926
  38. Luisia volucris Lindl., 1853
  39. Luisia zollingeri Rchb.f. in W.G.Walpers, 1863

Intergeneric hybrids തിരുത്തുക

  • x Aeridisia (Aerides x Luisia)
  • x Aeridovanisia (Aerides x Luisia x Vanda)
  • x Ascogastisia (Ascocentrum x Gastrochilus x Luisia)
  • x Debruyneara (Ascocentrum x Luisia x Vanda)
  • x Dominyara (Ascocentrum x Luisia x Neofinetia x Rhynchostylis )
  • x Gastisia (Gastrochilus x Luisia)
  • x Gastisocalpa (Gastrochilus x Luisia x Pomatocalpa)
  • x Goffara (Luisia x Rhynchostylis x Vanda)
  • x Luascotia (Ascocentrum x Luisia x Neofinetia)
  • x Luicentrum (Ascocentrum x Luisia)
  • x Luichilus (Luisia x Sarcochilus)
  • x Luinetia (Luisia x Neofinetia)
  • x Luinopsis (Luisia x Phalaenopsis)
  • x Luisanda (Luisia x Vanda)
  • x Luistylis (Luisia x Rhynchostylis )
  • x Luivanetia (Luisia x Neofinetia x Vanda)
  • x Pageara (Ascocentrum x Luisia x Rhynchostylis x Vanda)
  • x Pomatisia (Luisia x Pomatocalpa)
  • x Scottara (Aerides x Arachnis x Luisia)
  • x Trautara (Doritis x Luisia x Phalaenopsis)

അവലംബം തിരുത്തുക

  1. Walter Hood Fitch (1817-1892) del. et lith. Description by James Bateman (1811-1897) - "Curtis's Botanical Magazine" vol. 92 (Ser. 3 no. 22) pl. 5558
  2. 2.0 2.1 Kew World Checklist of Selected Plant Families
  3. Flora of China, v 25 p 488, 钗子股属 chai zi gu shu, Luisia Gaudichaud, Voy. Uranie, Bot. 426. 1829.
"https://ml.wikipedia.org/w/index.php?title=ലൂയിസിയ&oldid=3354735" എന്ന താളിൽനിന്ന് ശേഖരിച്ചത്