ലുലു മാൾ, കൊച്ചി
എം.എ. യൂസഫലിയുടെ എം.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളത്തിലെ കൊച്ചി നഗരത്തിൽ ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളാണ് ലുലു മാൾ. 2013 മാർച്ച് 10-നാണ് മാൾ പ്രവർത്തനം ആരംഭിച്ചത്[1]. ലുലൂ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ മാൾ സംരംഭമാണ് കൊച്ചി മാൾ. 7.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ 1600 കോടിയാണ് മാളിന്റെ മുതൽമുടക്ക് [2]. ലണ്ടനിലെ ഡബ്ല്യു.എസ്. ആറ്റ്കിൻസിന്റെ ആർട്ടിടെക്കിൽ ഷപൂർജി പല്ലോൺജി ആൻഡ് കമ്പനിയാണ് നിർമ്മാണം നടത്തിയത്[2].ഫുഡ് കോർട്ടുകൾ, റെസ്റ്റോറൻ്റുകൾ, ഫാമിലി എൻ്റർടൈൻമെൻ്റ് സോണുകൾ, മൾട്ടിപ്ലക്‌സ്, ഐസ് സ്കേറ്റിംഗ് റിങ്ക്, ഗെയിമിംഗ് അരീന, ബ്യൂട്ടി പാർലറുകൾ, ടോയ് ട്രെയിൻ ജോയ് റൈഡ്, ബൗളിംഗ് ആലി എന്നിവയുൾപ്പെടെ 280 ഓളം ഔട്ട്‌ലെറ്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മാർച്ചിൽ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയാണ് ഈ മാൾ തുറന്നത്.
സ്ഥാനം | കൊച്ചി |
---|---|
നിർദ്ദേശാങ്കം | 10°1′32″N 76°18′28″E / 10.02556°N 76.30778°E |
വിലാസം | 34/1000, എൻ.എച്ച്. 47, ഇടപ്പള്ളി |
പ്രവർത്തനം ആരംഭിച്ചത് | 10 മാർച്ച് 2013 |
ഉടമസ്ഥത | എം.കെ. ഗ്രൂപ്പ് അബുദാബി, യു.എ.ഇ. |
വാസ്തുശില്പി | ഡബ്ല്യൂ.എസ്. അറ്റ്കിൻസ് |
വിപണന ഭാഗ വിസ്തീർണ്ണം | 7.32 ലക്ഷം ചതുരശ്രയടി |
പാർക്കിങ് | 4800 |
ആകെ നിലകൾ | 6 |
വെബ്സൈറ്റ് | www |
പ്രതിദിനം ശരാശരി 80,000-ത്തിലധികം ആളുകൾ എത്തിച്ചേരുന്ന ഇവിടം, കേരളത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്.[9] 2023-ഓടെ, തുറന്ന് പത്ത് വർഷമായപ്പോഴേക്കും, ലുലു മാൾ കൊച്ചി സന്ദർശിച്ചത് 250 ദശലക്ഷം ആളുകൾ, കൂടാതെ 3 ദശലക്ഷം വാഹനങ്ങളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.[10] അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമാണ് ഈ പ്രോപ്പർട്ടി. ലുലു മാളിലെ ഷോപ്പുകളും റെസ്റ്റോറൻ്റുകളും ലുലു ഗ്രൂപ്പിൻ്റെ സ്വന്തം റീട്ടെയിൽ ഓപ്പറേഷൻസ് കമ്പനിയായ ടേബിൾസ് വഴിയാണ് ഫ്രാഞ്ചൈസി ചെയ്തിരിക്കുന്നത്. ലുലു ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ ഹെഡ് ഓഫീസ് കെട്ടിടം മാളിനോടും ഹോട്ടൽ കാമ്പസിനോടും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്
സവിശേഷതകളും സൗകര്യങ്ങളും
തിരുത്തുകലുലുവിന്റെ തന്നെ ലുലു ഹൈപ്പർമാർക്കറ്റ് രണ്ട് നിലകളിലായി (ഒന്നാം നിലയിൽ ലുലു ഫാഷൻ സ്റ്റോർ, രണ്ടാം നിലയിൽ ലുലു കണക്റ്റ്) മാളിൽ പ്രവർത്തിക്കുന്നു. മൊത്തം 2250 പേർക്ക് ഉപയുക്തമാം വിധം പി.വി.ആർ. സിനിമാസിന്റെ ഒൻപത് സ്ക്രീനുകൾ ഉണ്ട്[1]. 5,000 ചതുരശ്രയടിയിൽ ഐസ് സ്‌കേറ്റിങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഒമ്പത് റെസ്റ്റോറന്റുകളും 27 മൾട്ടി-ക്യുസിൻ കൗണ്ടറുകളും മാളിലുണ്ട്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "മായക്കാഴ്ചകളുമായി ലുലു മാൾ പത്തിന് തുറക്കും, മാതൃഭൂമി ഓൺലൈൻ, Posted on: 04 Mar 2013". Archived from the original on 2013-03-07. Retrieved 2013-03-10.