ലുഡ്‌മൈല പഡാൽകോ
ഒരു ഉക്രേനിയൻ ഡോക്ടറും, പ്രസവചികിത്സ-ഗൈനക്കോളജിസ്റ്റും, ഡിനിപ്രോപെട്രോവ്സ്ക് റീജിയണൽ പെരിനാറ്റൽ സെന്ററിലെ ചീഫ് ഡോക്ടറുമാണ് ലുഡ്‌മൈല പഡാൽകോ (ഉക്രേനിയൻ: Падалко Людмила Іванівна; ജനനം 8 മാർച്ച് 1949)[1]
ലുഡ്‌മൈല പഡാൽകോ | |
---|---|
ജനനം | ല്യൂഡ്മില കീ 8 മാർച്ച് 1949 ടെർസിയങ്ക, നോവോമികോലൈവ്ക റയോൺ, സാപോരിജിയ ഒബ്ലാസ്റ്റ് |
പൗരത്വം | ഉക്രേനിയൻ |
തൊഴിൽ | ഒബ്സ്റ്റട്രീഷ്യൻ ഗൈനക്കോളജിസ്റ്റ് |
സജീവ കാലം | 1973—ഇതുവരെ |
ജീവചരിത്രം
തിരുത്തുക1949 മാർച്ച് 8 ന് സപോരിസിയ ഒബ്ലാസ്റ്റിലെ നോവോമികോലൈവ്ക റയോണിലെ ടെർസിയങ്കയിലാണ് ലുഡ്‌മൈല ജനിച്ചത്. അവരുടെ പിതാവ് ഇവാൻ കി ഒരു പ്രാദേശിക വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. അവരുടെ മാതാവ് ഗലീന ഒരു പലചരക്ക് കടയുടെ ഉടമയായിരുന്നു. 1964-1965 ൽ, ലുഡ്‌മൈല അവരുടെ മാതാപിതാക്കളോടും സഹോദരി നീനയോടുമൊപ്പം ജില്ലാ കേന്ദ്രത്തിലേക്ക് താമസം മാറി. അവർ തന്റെ ഭാവി ഭർത്താവായ വാഡിമിനെ പുതിയ വിദ്യാലയത്തിൽ വച്ച് കണ്ടുമുട്ടി. 1966-ൽ നോവോനികോളയേവ്സ്ക് സെക്കൻഡറി സ്കൂളിൽ നിന്ന് സ്വർണ്ണ മെഡലോടെ ലുഡ്‌മൈല ബിരുദം നേടി. ബയോളജിയും കെമിസ്ട്രിയും ഇഷ്ടപ്പെട്ട അവർ ഒരു ഡോക്ടറാകാൻ സ്വപ്നം കണ്ടു. ബിരുദാനന്തരം, യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അവർ സെൻട്രൽ റീജിയണൽ ലൈബ്രറിയിൽ ജോലി ചെയ്തു.
1967-ൽ അവർ വോറോഷിലോവ്ഗ്രാഡ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശിച്ചു എങ്കിലും അവർ വാഡിമുമായി കത്തിടപാടുകളും ടെലിഫോൺ സംഭാഷണങ്ങളും നടത്തി. അവർ എല്ലാ വേനൽക്കാലത്തും വീട്ടിൽ വന്ന് ഡിനിപ്രോപെട്രോവ്സ്ക് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഭാവി ഭർത്താവിനൊപ്പം സമയം ചെലവഴിച്ചു. 1970-ൽ അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ഒരു വർഷത്തിനുശേഷം, ലുഡ്‌മൈല ഡിനിപ്രോപെട്രോവ്സ്കിലേക്ക് തന്നെ മാറി. 1971-ൽ അവരുടെ മകൻ ജെന്നഡി ജനിച്ചു. 1972-ൽ വാഡിം യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ലുഡ്‌മൈല സിനെൽനിക്കിന്റെ ദിശയിൽ ജോലിക്ക് പോയി. 1973-ൽ, മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ അവർ "ജനറൽ മെഡിസിൻ" ന്റെ സ്പെഷ്യാലിറ്റിയും പ്രസവചികിത്സ-ഗൈനക്കോളജിസ്റ്റിന്റെ യോഗ്യതയും നേടി.
അവലംബം
തിരുത്തുക- ↑ "Падалко Людмила Іванівна". Irbis-nbuv.gov.ua. Retrieved 2019-06-06.
Resources
തിരുത്തുക- In who-is-who.ua Archived 2019-02-27 at the Wayback Machine. (in Ukrainian)
- In perinatalcenter-dnepr.com Archived 2019-02-27 at the Wayback Machine. (in Ukrainian)
- In s-meridian.com (in Russian)
- Падалко Людмила Іванівна // Талановиті співвітчизниці: історико-біографічні нариси: монографія / Л. П. Шумрикова-Карагодіна; дар. Л. П. Шумрикова-Карагодіна. – Дніпропетровськ: Гамалія, 2003. – С.120: фото. – ISBN 966-7180-64-6
പുറം കണ്ണികൾ
തിരുത്തുക- Перинатальному центру 5 лет (in Russian)
- В Днепропетровске 12-летняя жертва изнасилования родила здорового ребенка (in Russian)
- Журнал «ЗДОРОВ'Я ЖІНКИ» WH № 05 2016 та стаття «Затримка народження другого і третього плодів при багатоплідній вагітності трійнею (Клінічний випадок)» (in Ukrainian)
- У Дніпропетровському обласному Перинатальному центрі вітали дітей (in Ukrainian)
- Преждевременно родившиеся дети: об этом должна знать будущая мама Archived 2019-02-27 at the Wayback Machine. (in Russian)
- Небайдужість і чуйність зберігають мир (in Ukrainian)
- Кто станет новым почетным гражданином Днепропетровска? (in Russian)
- Полкило — не приговор: в Днепре выхаживают крох с критически маленьким весом (in Russian)
- В Днепропетровске мужчина обвиняет врачей в гибели жены и нерожденной дочки (in Russian)
- Людмила Падалко: Вершина всех достоинств и успеха (in Russian)
- Потрійна радість (in Ukrainian)
- «Народження любить тишу. Тож нам потрібен Мир!» Людмила Падалко (in Ukrainian)