ലീ ഫോക്ക്

ലീ ഫോക്ക്, എന്ന ലിയോൺ ഹാരിസൺ ഗ്രോസ് ഒരു അമേരിക്കൻ എഴുത്തുകാരനും നാടകസംവിധായകനും നിർമ്മാതാവുമ
(ലീ ഫാൽക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലീ ഫോക്ക്, എന്ന ലിയോൺ ഹാരിസൺ ഗ്രോസ് ഒരു അമേരിക്കൻ എഴുത്തുകാരനും നാടകസംവിധായകനും നിർമ്മാതാവുമായിരുന്നു. അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് 1936 മുതൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന കോമിക് സ്ടിപ്പുകളായ ദ ഫാൻറം, മാൻഡ്രേക്ക് ദ മജീഷ്യൻ (1934 – 2013) എന്നീ കോമിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലാണ്. ഈ കഥാപാത്രങ്ങളുടെ പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ ഈ കോമിക് സ്ടിപ്പുകൾ ഏകദേശം 100 മില്ല്യണിലധികം വായനക്കാരെ ആകർഷിച്ചിട്ടുണെന്നു കണക്കാക്കപ്പെടുന്നു. ലീ ഫോക്ക് ചെറുകഥകളും ഫാൻറത്തെക്കുറിച്ച് താരമ്യേന വിലകുറഞ്ഞ നോവലുകളുടെ പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [3]

ലീ ഫോക്ക്
പ്രമാണം:Leefalkpic.jpg
BornLeon Harrison Gross[1]
(1911-04-28)ഏപ്രിൽ 28, 1911[2]
St. Louis, Missouri
Diedമാർച്ച് 13, 1999(1999-03-13) (പ്രായം 87)
New York City
NationalityAmerican
Area(s)Writer and cartoonist
Notable works
The Phantom, Mandrake the Magician
AwardsAdamson Award, Silver T-Square Award, The Yellow Kid Award [de], The Roman Lifetime Achievement Award

ജീവിതരേഖ 

തിരുത്തുക

മിസൌറിയിലെ സെൻറ് ലൂയിസിലാണ് ലീ ഫോക്ക് ജനിച്ചത്. ബാല്യകാലവും യൌവ്വനവും അവിടെ ചിലവഴിച്ചു. അദ്ദേഹത്തിൻറെ മാതാവ് എലീനർ അലീനയും (ഈ പേര് അദ്ദേഹത്തിൻറെ മാൻഡ്രേക്ക് ദ മജീഷ്യൻ, ദ ഫാൻറം കോമിക് കഥകളിലെ കഥാപാത്രങ്ങൾക്ക് അൽപ്സ്വൽപം വ്യത്യാസത്തോടെ ഉപയോഗിച്ചിരുന്നു) പിതാവ് ബെഞ്ചമിൻ ഗ്രോസുമായിരുന്നു. മാതാപിതാക്കൾ ജൂതവംശക്കാരായിരുന്നു. ലീയും ജൂതമതവിശ്വാസത്തിലാണ് വളർന്നത് ലീയുടെ ബാല്യകാലത്തുതന്നെ പിതാവായ ബെഞ്ചമിൻ ഗ്രോസ് മരണമടഞ്ഞിരുന്നു. അതിനു ശേഷം ലീയുടെ മാതാവ് ആൽബർട്ട് ഫാൽക്ക് എപ്സ്റ്റിൻ എന്നയാളെ വിവാഹം കഴിക്കുകയും അദ്ദേഹം ലീയുടെയും സഹോദരൻ ലെസ്‍ലിയുടെയും പിതൃസ്ഥാനത്ത് അവരോധിതനാവുകയും ചെയ്തു. കോളജ് ജീവിതത്തിനു ശേഷം ലീ കുടുംബപ്പേരു വിട്ട് രണ്ടാനച്ഛൻറെ പേരിൻറെ ഭാഗം തൻറെ പേരിനൊപ്പം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ ലീ എന്ന പേര് അദ്ദേഹത്തിൻറ ബാല്യം മുതലുള്ള അപരനാമമായിരുന്നു. സഹോദരൻ ലെസ്‍ലിയും ഫാൽക്ക് എന്ന പേരു ഉപയോഗിച്ചിരുന്നു. ഫാൽക്ക് തൻറെ കോമിക് സ്ട്രിപ്പുകളും കോമിക് പുസ്തകമെഴുത്തും വരയും ആരംഭിച്ചതിനുശേഷം രചിക്കപ്പെട്ട അദ്ദേഹത്തിൻറെ ഔദ്യോഗിക ജീവചരിത്രം, അദ്ദേഹം അനുഭവസമ്പന്നനായ ഒരു ലോകസഞ്ചാരിയാണെന്നും കിഴക്കിൻറെ നിഗൂഢതകളെക്കുറിച്ച് അദ്ദേഹം പഠനം നടത്തിയിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു.

വാസ്തവത്തിൽ, ആദ്യകാലത്ത്, ലോകം ചുറ്റി സഞ്ചരിക്കുന്ന തൻറെ നായകരെക്കുറിച്ച് എഴുതുന്നതിനുള്ള ശരിയായ വ്യക്തിയെപ്പെലെ തോന്നിപ്പിക്കുന്ന രീതിയിൽ അദ്ദേഹം കഥ രചിക്കുകയായിരുന്നു.[4]  തൻറെ മാൻഡ്രേക്ക് ദ മജീഷ്യൻ എന്ന ചിത്രകഥ കിങ് ഫ്യൂച്ചേർസ് സിൻഡിക്കേറ്റിനെക്കൊണ്ടു പ്രസിദ്ധീകരിക്കുവാൻ സെൻറ് ലൂയിസിലെ വസതിയിൽനിന്നു ന്യൂയോർക്കിലേയ്ക്കുള്ള യാത്ര അക്കാലത്ത് വളരെ ദൈർഘ്യമേറിയതായിരുന്നു. എന്നാൽ പിന്നീടുള്ള ജീവിതത്തിൽ, അനുഭവപരിചയമുള്ള ഒരു ലോകയാത്രക്കാരനായി ഭാഗികമായെങ്കിലും മാറുവാൻ അദ്ദേഹത്തിനു സാധിച്ചു.

ലീ ഫോക്ക് മൂന്നു വിവാഹം കഴിച്ചിരുന്നു. ലൂയിസെ കനാസെരിഫ്, കോൺസ്റ്റൻസ് മൂർഹെഡ് ലിനീൻതൽ, എലിസബത്ത് മോക്സ്‍ലി എന്നിവരായിരുന്നു അദ്ദേഹത്തിൻറെ പത്നിമാർ. പിൽക്കാലത്ത് അദ്ദേഹത്തിൻറെ രചനകൾക്ക് എലിസബത്തിൻറെ സഹായവും ലഭിച്ചിരുന്നു. അദ്ദേഹം രചിച്ച അവസാന കാലത്തെ ഫാൻറം കഥകൾ അദ്ദേഹത്തിൻറെ മരണത്തിനുശേഷം മുഴുമിപ്പിക്കാൻ എലിസബത്തിന് അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിനു മൂന്നു കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. വലേറീ (ലൂയിസേ കനാസെരീഫിൽ), ഡയാനേ, കോൺലി എന്നീ ആൺകുട്ടിയും പെൺകുട്ടിയും കോൺസ്റ്റൻസ് മൂർഹെഡ് ലിലീൻതലിൽ ഉള്ളതാണ്.

1999 ൽ ഹൃദയസ്തംഭനത്താൽ ലീ ഫോക്ക് മരണമടഞ്ഞു. അദ്ദഹം അവസാനകാലത്ത് ന്യയോർക്കിലാണു ജീവിച്ചിരുന്നത്. അദ്ദേഹത്തിൻറെ കഥാപാത്രങ്ങളായ ദ ഫാൻറം, മാൻഡ്രേക്ക് ദ മജീഷ്യൻ എന്നിവ അദ്ദേഹത്തിൻറെ മരണത്തിനു ശേഷവും കോമിക് സ്ടിപ്പികളും കോമിക് പുസ്തകങ്ങളുമുൾപ്പെടെ മറ്റുള്ളവരാൽ വരച്ച് പുറത്തിറങ്ങുന്നു. ബ്രൂൿലിനിലെ സൈപ്രസ് ഹിൽസ് സെമിത്തേരിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

  1. Gifford, Denis (1999-03-19). "Obituary: Lee Falk". The Independent. London. Retrieved 2011-04-28.
  2. "United States Social Security Death Index," index, FamilySearch (https://familysearch.org/pal:/MM9.1.1/JB2K-BMF : accessed 12 Mar 2013), Leon Falk, 13 March 1999.
  3. Mandell, Jonathan (1996-06-10). "The Phantom's' Father Is a Pretty Legendary Figure Too". The Los Angeles Times. Retrieved 2011-01-13.
  4. Gifford, Denis (1999-03-19). "Obituary: Lee Falk". Independent. Retrieved 2012-03-09.
"https://ml.wikipedia.org/w/index.php?title=ലീ_ഫോക്ക്&oldid=3127082" എന്ന താളിൽനിന്ന് ശേഖരിച്ചത്