ലീലാ സേത്ത്
ഇന്ത്യയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ വനിതയാണ് ജസ്റ്റിസ് ലീലാ സേത്ത്. ഡൽഹി ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്ന ബഹുമതിയും അവർക്കുള്ളതാണ്.
Hon'ble Justice Leila Seth | |
---|---|
8th Chief Justice, Himachal Pradesh High Court | |
ഓഫീസിൽ 5 August 1991 – 20 October 1992 | |
മുൻഗാമി | P. C. B. Menon |
പിൻഗാമി | Shashi Kant Seth |
Judge, Delhi High Court | |
ഓഫീസിൽ 25 July 1978 – 4 August 1991 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Lucknow, United Provinces, British India | 20 ഒക്ടോബർ 1930
മരണം | 5 മേയ് 2017 Noida, India | (പ്രായം 86)
ദേശീയത | Indian |
പങ്കാളി | Prem Nath Seth |
കുട്ടികൾ | 3; including Vikram Seth |
ജോലി | Judge |
ജീവിതരേഖ
തിരുത്തുകലക്നൗവിൽ 1930 ഒക്ടോബറിലാണ് ലീല ജനിച്ചത്. 1958ൽ ലണ്ടൻ ബാർ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യവനിതയായി. 1959 ൽ സിവിൽ സർവീസിൽ ഐ എ എസ് ലഭിച്ചു. എന്നാൽ അവർ നിയമ രംഗത്ത് തുടരാനാണ് തീരുമാനിച്ചത്. [1]
"വീ ദ് ചിൽഡ്രൻ ഓഫ് ഇന്ത്യ” എന്നത് ലീല സേത്തിന്റെ പുസ്തകമാണ്. പ്രസിദ്ധ എഴുത്തുകാരൻ വിക്രം സേത്ത് മകനാണ്.
ഔദ്യോഗിക ജീവിതം
തിരുത്തുകഎട്ടര പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിൽ നിരവധി മനുഷ്യാവകാശ, നിയമ സ്ഥാപനങ്ങളുടെ മേധാവിയായിട്ടുണ്ട്. പതിനഞ്ചാം നിയമകമ്മീഷൻ അംഗമായിരുന്ന ലീല, ഏറെക്കാലം കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സി എച്ച് ആർ ഐ) അദ്ധ്യക്ഷയായിരുന്നു. 2012 ലെ നിർഭയ സംഭവത്തിന് ശേഷം ബലാൽസംഗവിരുദ്ധ നിയമം ശക്തിപ്പെടുത്തുന്നതിനായി മൂന്നു പേരുകൾ കണ്ടെത്തിയത്തിൽ ഒന്ന് ലീലയുടേതായിരുന്നു. [2]
കൃതികൾ
തിരുത്തുക- വീ ദ് ചിൽഡ്രൻ ഓഫ് ഇന്ത്യ (കുട്ടികൾക്കായി എഴുതിയത്)