ലീലാ ദാമോദര മേനോൻ
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീലാ ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995). കോൺഗ്രസ് പ്രതിനിധിയായാണ് ലീലാ ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1923 ജനുവരി 4ന് ജനിച്ചു. കെ.യു. കൃഷ്ണൻ നായാരായിരുന്നു പിതാവ്, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദര മേനോനെയാണ് ഇവർ വിവാഹം ചെയ്തത്. 1974-80 കാലഘട്ടങ്ങളിൽ രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോൻ 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു.
ലീലാ ദാമോദരമേനോൻ | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ ഓഗസ്റ്റ് 22 1974 – ജൂൺ 16 1980 | |
മണ്ഡലം | കേരളം |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 25 1987 – ഏപ്രിൽ 5 1991 | |
മുൻഗാമി | കെ.ഇ. ഇസ്മായിൽ |
പിൻഗാമി | കെ.ഇ. ഇസ്മായിൽ |
മണ്ഡലം | പട്ടാമ്പി |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | വി. കുട്ടിക്കൃഷ്ണൻ നായർ |
മണ്ഡലം | കുന്ദമംഗലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 4, 1923 |
മരണം | ഒക്ടോബർ 10, 1995 | (പ്രായം 72)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | കെ.എ. ദാമോദര മേനോൻ |
കുട്ടികൾ | മൂന്ന് ആൺകുട്ടികൾ, ഒരു പെൺകുട്ടി |
മാതാപിതാക്കൾ |
|
As of നവംബർ 3, 2011 ഉറവിടം: നിയമസഭ |
കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശമകമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും ലീലാ ദാമോദരൻ പ്രവർത്തിച്ചിട്ടുണ്ട്.
ചേട്ടന്റെ നിഴലിൽ എന്ന ഗ്രന്ഥത്തിന്(ജീവചരിത്രം) 1986-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[2].