ഇന്ത്യൻ ശാസ്ത്രരംഗത്ത് തനതായ സ്ഥാനം നേടിയെടുത്ത നൂറോളം ശാസ്ത്രജ്ഞകളുടെ ജീവിതാനുഭവങ്ങൾ പ്രതിപാദിക്കുന്ന ലേഖനസമാഹാരമാണ് ലീലാവതിയുടെ പെൺമക്കൾ. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ), 2008-ലാണ് ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്[1]. ഇതിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് കെ. രമയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പ്രസാധകർ.

ലീലാവതിയുടെ പെൺമക്കൾ
കർത്താവ്എഡിറ്റർമാർ : രോഹിണി ഗോഡ്ബൊലെ,രാം രാമസ്വാമി
പരിഭാഷകെ. രമ
പ്രസാധകർഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ), കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുളള ഈ മഹിളകൾ ശാസ്ത്രത്തിന്റെ പാത തെരഞ്ഞെടുക്കാനും അതിൽ തന്നെ ഉറച്ചു നിൽക്കാനും കാരണമായ സാഹചര്യങ്ങളേയും, ശക്തികളേയും, വ്യക്തികളേയും ഓരോ ലേഖനവും വിവരിക്കുന്നു.

ലീലാവതി പന്ത്രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഗണിതപണ്ഡിതനായ ഭാസ്കരാചാര്യൻ രചിച്ച നിബന്ധമാണ്. അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും അടങ്ങിയ ഇതിലെ ഓരോ ശ്ളോകവും പുത്രി ലീലാവതിയെ അഭിസംബോധന ചെയ്തു കൊണ്ടുളളതാണ്. ലീലാവതി ഗണിതത്തിൽ സമർത്ഥയായിരുന്നു എന്നു കരുതപ്പെടുന്നു.

ഉള്ളടക്കം തിരുത്തുക

മലയാളിയും ഇന്ത്യയിലെ ആദ്യത്തെ വനിതാസസ്യശാസ്ത്രജ്ഞയുമായ ഇ.കെ. ജാനകിയമ്മാൾ, മദ്രാസിലെ ഭൗതികശാസ്ത്രജ്ഞയും അർബു ദരോഗിയുമായിരുന്ന ബി. വിജയലക്ഷ്മി, കൊൽക്കത്തയിലെസീമ ചാറ്റർജി തുടങ്ങി 98 ഓളം വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടു ത്തുകയാണ് ഈ ശാസ്ത്രഗ്രന്ഥം.

അവലംബം തിരുത്തുക

  1. http://www.ias.ac.in/womeninscience/liladaug.html
"https://ml.wikipedia.org/w/index.php?title=ലീലാവതിയുടെ_പെൺമക്കൾ&oldid=2916545" എന്ന താളിൽനിന്ന് ശേഖരിച്ചത്