ലീമ ബാബു
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളം, തമിഴ്, തെലുങ്ക് എന്നീഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ അഭിനേത്രിയാണ് ലിമ ബാബു . തമിഴിൽ രസികം സീമണെ (2010) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം പട്ടം പോലെ (2013), മണിരത്നം (2014) എന്നിവയിലെ അഭിനയത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു.
Lima babu | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 2010–present |
കരിയർ
തിരുത്തുകരസിക്കും സീമാനേ എന്ന തമിഴ് ചിത്രത്തിൽ നവ്യാനായർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചുകൊണ്ടാണ് ലീമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രെത്തൈസുഷി(2010) എന്ന ചിത്രത്തിൽഭാരതിരാജ യുടെ ചെറുമകളായി അഭിനയിച്ചു. അതുപോലെ ആര്യ സഹോദരിയായി എ.എൽ വിജയിന്റെ മദ്രസ്സി പട്ടണത്തിലും (2010) അഭിനയിച്ചു. ചെറിയ ബഡ്ജറ്റ് തമിഴ് ചിത്രമായ സൂരൈയാടലിലും (2013) അഭിനയിച്ചു. വാനരസേനൈ എന്ന ചിത്രത്തിൽ റിച്ചാർഡിന്റെ കൂടെ അഭിനയിച്ചെങ്കിലും ഈ പടം പുറത്തിറങ്ങിയില്ല. [1] പട്ടം പോലെ(2013) എന്ന മലയാള ചിത്രത്തിൽ സഹനടിയായി അഭിനയിച്ചു. കൂടാതെ ഫഹദ് ഫാസിൽ നായകനായ മണിരത്നം (2014) എന്ന പടത്തിലും അഭിനയിച്ചു. [2] 2017 ൽ "വിശ്വവിഖ്യാതരായ പയ്യന്മാർ" എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 2015-ൽ, തക തക്ക എന്ന ആക്ഷൻ ത്രില്ലറിലും അഭിനയിച്ചിട്ടുണ്ട്.
സിനിമകൾ
തിരുത്തുകവർഷം | ഫിലിം | പങ്ക് | ഭാഷ | കുറിപ്പുകൾ |
2009 | നാളൈ നമതേ | തമിഴ് | ||
2010 | രസിക്കും സീമനേ | ഗായത്രി | തമിഴ് | |
രെട്ടൈസുഷി | സിങ്കാരവേലന്റെ ചെറുമകൾ | തമിഴ് | ||
മദ്രാസിപ്പട്ടണം | സെൽവി | തമിഴ് | ||
2011 | നർത്താഗി | മീനാ | തമിഴ് | |
2013 | പട്ടം പോലെ | വരലക്ഷ്മി | മലയാളം | |
2014 | സൂരൈയാദൽ | തമിഴ് | ||
മണിരത്നം | ദിവ്യ | മലയാളം | ||
2015 | 1000 - ഒരു നോട്ട് പറഞ്ഞ കഥ | മലയാളം | ||
ജിലൈബി | റെജി | മലയാളം | ||
തക്കാ തക്കാ | തുളസി | തമിഴ് | ||
മാംഗ | ആലാമു | തമിഴ് | ||
2016 | സാഗസം | രാജി | തമിഴ് | |
സുമ്മാവേ ആഡുവോം | തമിഴ് | |||
ചെന്നൈ കൂട്ടം | ശാന്തി | തമിഴ് | ||
2017 | യെന്ത നേരത്തിലും | തമിഴ് | ||
വിശ്വ വിഖ്യാതരായ പയ്യൻമാർ | തരുണി | മലയാളം | ||
യാഷ് | തമിഴ് | |||
നരൈ | തമിഴ് | |||
2018 | ധോണി കബഡി കുഴു | തമിഴ് |
റെഫറൻസുകൾ
തിരുത്തുക- ↑ Leema Interview. YouTube. 5 July 2011. Retrieved 2015-10-19.
- ↑ "Waiting for roles that will explore my acting skills: Leema Babu". Archived from the original on 29 August 2014. Retrieved 19 October 2015.