ലീനിയേജ് ഓഎസ്
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ലീനിയേജ് ഓഎസ്. സ്മാർട്‌ഫോണുകൾ ടാബ്ലറ്റ് എന്നിവക്ക് അനുയോജ്യമായ ഈ ഓപ്പറേറ്റിങ് സിസ്റ്റം, വളരെ ജനപ്രിയമായിരുന്ന സയാനോജെൻമോഡിന്റെ പിൻഗാമി ആണ്. ഡിസംബർ 2016 ൽ ആണ് സയാനോജെൻമോഡിന്റെ പിന്നിൽ പ്രവർത്തിച്ച സയാനോജെൻ ഇൻക് പ്രവർത്തനം നിർത്തിയത്. ഡിസംബർ 26ന് ലീനിയേജ് ഓഎസ് പുറത്തിറങ്ങി.[2][3] സയാനോജെൻ എന്ന ബ്രാൻഡ് സയാനോജെൻ ഇൻകിന്റെ കൈവശമായതിനാൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ലീനിയേജ് ഓഎസ് എന്ന നാമം നൽകി.[4]
നിർമ്മാതാവ് | ലീനിയേജ് ഒഎസ് ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റി[1] |
---|---|
പ്രോഗ്രാമിങ് ചെയ്തത് | സി (കോർ), സി++ , ജാവ (യു ഐ) |
ഒ.എസ്. കുടുംബം | യൂണിക്സ്-ലൈക്ക് |
തൽസ്ഥിതി: | ഇപ്പോൾ |
സോഴ്സ് മാതൃക | ഓപ്പൺ-സോഴ്സ് |
നൂതന പൂർണ്ണരൂപം | ലീനിയേജ് ഒഎസ് 15.1 |
നൂതന പരീക്ഷണരൂപം: | ലീനിയേജ് ഒഎസ് 15.1 / ഫെബ്രുവരി 26, 2018 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | ഫേംവെയർ ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങൾക്ക് പകരം |
ലഭ്യമായ ഭാഷ(കൾ) | |
സപ്പോർട്ട് പ്ലാറ്റ്ഫോം | എ ആർ എം, x86 |
കേർണൽ തരം | മോണോലിതിക് (ലിനക്സ് കേർണൽ) |
Preceded by | സയാനോജെൻമോഡ് |
വെബ് സൈറ്റ് | http://lineageos.org/ |
പശ്ചാത്തലം - സയാനോജെൻമോഡ്
തിരുത്തുകആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായിരുന്നു സയാനോജെൻമോഡ്. സ്മാർട്‌ഫോണുകൾ ടാബ്ലറ്റ് എന്നിവയെ ഉദ്ദേശിച്ചിറക്കിയ ഈ സംവിധാനം വളരെ ജനപ്രിയമായി. ചില റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 2015 ൽ 50 ദശലക്ഷത്തിലേറെ ആളുകൾ സയാനോജെൻമോഡ് തങ്ങളുടെ ഫോണുകളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.[5][6]
2013 ൽ, സ്ഥാപകനായ സ്റ്റീവ് കൊണ്ടിക്, സയാനോജെൻ ഇൻക് എന്ന സ്ഥാപനം മുഖേന സയാനോജെൻമോഡിനെ വിപണനം ചെയ്യുന്നതിൽ വിജയിച്ചു.[1][7][8] എന്നാൽ ഈ പദ്ധതിയുടെ ജനപ്രീതി വേണ്ടരീതിയിൽ മുതലെടുക്കാൻ അവർക്ക് പിന്നീട് കഴിഞ്ഞില്ല. കമ്പനിയുടെ തലപ്പത്ത് അഴിച്ചുപണി പലതും നടത്തിയെങ്കിലും ഒന്നും വിജയിക്കാതെ, ഒടുവിൽ ഡിസംബർ 2016ന് അവർ പ്രവർത്തനം മതിയാക്കി. എന്നാൽ പദ്ധതിയുടെ കോഡ് ഓപ്പൺ സോഴ്സ് മാതൃകയിൽ ആയിരുന്നതിനാൽ ഉടൻ തന്നെ അത് ലീനിയേജ് ഓഎസ് എന്ന പേരിൽ പുറത്തിറക്കി.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Lineage Android Distribution". LineageOS. Archived from the original on 2016-12-25. Retrieved 25 December 2016.
- ↑ Heater, Brian (24 December 2016). "After having its infrastructure shuttered, CyanogenMod will live on as Lineage". TechCrunch. Retrieved 26 December 2016.
- ↑ "A fork in the road". CyanogenMod. 24 December 2016. Archived from the original on 2016-12-25. Retrieved 26 December 2016.
- ↑ Levy, Nat (26 December 2016). "Open-source Lineage project rises from Cyanogen's ashes as Android maker abruptly shuts down services". GeekWire. Retrieved 26 December 2016.
- ↑ Helft, Miguel. "Meet Cyanogen, The Startup That Wants To Steal Android From Google". Forbes.com. Forbes. Retrieved 16 April 2015.
- ↑ CyanogenMod [CyanogenMod] (12 January 2012). "CyanogenMod just passed 1 million active users" (Tweet). Retrieved 26 December 2016 – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Reed, Brad (18 September 2013). "With $7 million in funding, Cyanogen aims to take on Windows Phone". Boy Genius Report. Retrieved 26 December 2016.
- ↑ Reed, Brad (18 September 2013). "With $7 million in funding, Cyanogen aims to take on Windows Phone". Boy Genius Report. Retrieved 26 December 2016.