ലീച വെർഡെ
ഒരു ഇറ്റാലിയൻ പ്രപഞ്ചശാസ്ത്രജ്ഞയും സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞയും നിലവിൽ ബാഴ്സലോണ സർവകലാശാലയിലെ ഫിസിക്സ്, ജ്യോതിശാസ്ത്ര ICREA [1] പ്രൊഫസറുമാണ് ലീച വെർഡെ (Licia Verde) (ജനനം 1971, വെനീസ്, ഇറ്റലി) . [2] അവരുടെ ഗവേഷണ താൽപ്പര്യങ്ങളിൽ നിരീക്ഷണയോഗ്യ പ്രപഞ്ചം, തമോ ഊർജ്ജം, ഇൻഫ്ലേഷൻ, പശ്ചാത്തല വികിരണം എന്നിവ ഉൾപ്പെടുന്നു .
ലീച വെർഡെ | |
---|---|
ജനനം | 14 October 1971 | (53 വയസ്സ്)
ദേശീയത | ഇറ്റാലിയൻ |
പൗരത്വം | ഇറ്റാലിയൻ |
കലാലയം | University of Padua |
അറിയപ്പെടുന്നത് | Cosmic microwave background large-scale structure |
പുരസ്കാരങ്ങൾ | Gruber Prize in Cosmology (2012) ISI highly cited researcher (2015) European Research Council award (2009 & 2016) Narcis Monturiol Medal (2018) Breakthrough Prize in Fundamental Physics (2018) National Research Award of Catalonia (2018) European Astronomical Society Lodewijk Woltjer Lecture (2019) Rey Jaime I Awards (2021) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കോസ്മോളജി, ഭൌതികശാസ്ത്രം, അസ്ട്രോഫിസിക്സ് |
സ്ഥാപനങ്ങൾ | University of Edinburgh Princeton University University of Pennsylvania University of Barcelona University of Oslo Radcliffe Institute for Advanced Study |
ഡോക്ടർ ബിരുദ ഉപദേശകൻ | Alan F. Heavens |
മറ്റു അക്കാദമിക് ഉപദേശകർ | Sabino Matarrese |
ലീച 1996 ൽ പാദുവ സർവകലാശാലയിൽ നിന്ന് ലോറിയ ബിരുദവും 2000 ൽ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ പഠനം നടത്തിയ അവർ 2003 ൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റി ഫാക്കൽറ്റിയിൽ ചേർന്നു. 2007 സെപ്റ്റംബർ മുതൽ, ബാഴ്സലോണ സർവകലാശാലയിലെ ICCUB- ൽ ICREA പ്രൊഫസറാണ് ലീച വെർഡെ. 2013-2016 കാലഘട്ടത്തിൽ ഓസ്ലോ സർവകലാശാലയിൽ പ്രൊഫസർ II ആയിരുന്നു. [3] ഡാർക്ക് യൂണിവേഴ്സ് ജേണലിന്റെ ഭൗതികശാസ്ത്രത്തിന്റെ എഡിറ്ററായിരുന്ന ലീച [4] നിലവിൽ ജേർണൽ ഓഫ് കോസ്മോളജി ആൻഡ് ആസ്ട്രോപാർട്ടിക്കിൾ ഫിസിക്‌സിന്റെ ഡെപ്യൂട്ടി സയന്റിഫിക് ഡയറക്ടറാണ്. [5] 2019 ജനുവരി 1 മുതൽ അവർ ആർക്സൈവിന്റെ സയൻസ് അഡ്വൈസറി ബോർഡിന്റെ അധ്യക്ഷയാണ്.
നിരീക്ഷണയോഗ്യ പ്രപഞ്ചം, ഡബ്ല്യുമാപ്പ് ഡാറ്റയുടെ വിശകലനം, പ്രപഞ്ചത്തെക്കുറിച്ചുള്ള സർവേകൾ വിശകലനം ചെയ്യുന്നതിനായി കർശനമായ സ്റ്റാറ്റിസ്റ്റിക്കൽ ഉപകരണങ്ങളുടെ വികസനം എന്നിവയുടെ പേരിൽ അവർ പ്രാഥമികമായി അറിയപ്പെടുന്നു. അവർ വളരെയധികം ഉദ്ധരിക്കപ്പെട്ട എഴുത്തുകാരിയാണ്. [6] [7] [8]
ദി ലോസ് ഓഫ് തെർമോഡൈനാമിക്സ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട അവർ,പിബിഎസ് ഷോ ക്ലോസർ ടു ട്രൂത്തിന്റെ. 2020 സീസണിൽ ഫീച്ചർ ചെയ്യപ്പെട്ടു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകലീച വെർഡെ ജനിച്ചത് ഇറ്റലിയിലെ വെനീസിലാണ്. പാദുവ സർവകലാശാലയിൽ ബിരുദ പഠനം ആരംഭിക്കുന്നതിന് മുമ്പ് അവർ ലിസിയോ ക്ലാസിക്കോ മാർക്കോ പോളോയിൽ പങ്കെടുത്തു. 1994 അവസാനത്തോടെ എഡിൻബർഗ് സർവകലാശാലയിലേക്ക് മാറി, ആദ്യം ഇറാസ്മസ് ആയും പിന്നീട് പിഎച്ച്ഡി വിദ്യാർത്ഥിനിയായും.
കരിയർ
തിരുത്തുക2000 മുതൽ 2003 വരെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ആസ്ട്രോഫിസിക്കൽ സയൻസസിലെ ഒരു ഗവേഷണ അസോസിയേറ്റായിരുന്ന വെർഡെ, 2003 -ൽ, പെൻസിൽവേനിയ സർവകലാശാലയിലെ ഭൗതികശാസ്ത്ര, ജ്യോതിശാസ്ത്ര വിഭാഗത്തിലെ ഫാക്കൽറ്റിയിൽ ചേർന്നു [9] 2007 അവസാനം വരെ അവർ അവിടെ തുടർന്നു. 2008 മുതൽ, അവർ സ്പെയിനിലെ ബാഴ്സലോണ സർവകലാശാലയിൽ ഐസിആർഇഎ പ്രൊഫസ്സർ ഓഫ് കോസ്മോളജി ആണ്. [10] അതു കൂടാതെ അവർ യുഎസ്എയിലെ പ്രിൻസ്റ്റണിലെ ഐഎഎസിൽ വിസിറ്റിംഗ് സ്കോളർ (2005); [11] പ്രിൻസ്റ്റൺ സർവകലാശാലയിലെ (2007-2009) ആസ്ട്രോഫിസിക്കൽ സയൻസസ് വകുപ്പിൽ വിസിറ്റിങ് സീനിയർ റിസർച്ച് ഫെലോ; CERN ലെ സയന്റിഫിക് അസോസിയേറ്റ് (2012-2013); ഓസ്ലോ സർവകലാശാലയിലെ ഭൗതികശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പ്രൊഫസർ II (2013-2016), ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി (2015-2016) ഫെലൊ എന്നിങ്ങനെ നിരവധി ഫാക്കൽറ്റി വിസിറ്റിംഗ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. [12] 2019-ൽ അവർ ആർക്സൈവിന്റെ സയൻസ് അഡ്വൈസറി ബോർഡിന്റെ അദ്ധ്യക്ഷയും 2020-ൽ ജേർണൽ ഓഫ് കോസ്മോളജി ആൻഡ് ആസ്ട്രോപാർട്ടിക്കിൾ ഫിസിക്‌സിന്റെ സഹ-ലീഡ് സയന്റിഫിക് എഡിറ്ററുമായി നിയമിതയായി. [5]
ബഹുമതികളും പുരസ്കാരങ്ങളും
തിരുത്തുക- ആൾഡോ ഗിനി ഫൗണ്ടേഷന്റെ (1995) പെർഫോമൻസ് പ്രൈസ് [13]
- എഡിൻബർഗ് സർവകലാശാലയിൽ നിന്നുള്ള ദിവാർ & റിച്ചി അവാർഡ് (1996)
- ഫൗണ്ടേഷൻ ബ്ലാൻസ്ഫ്ലോർ-ബോൺകോംപാഗ്നി ലുഡോവിസി നീ ബിൽറ്റ് അവാർഡ് (1997)
- GREPPO STET (1997) ൽ നിന്നുള്ള STET Guglielmo Reis Romoli സമ്മാനം
- സോണ്ട ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നിന്നുള്ള അമേലിയ എയർഹാർട്ട് അവാർഡ്
- ചന്ദ്ര ഫെലോഷിപ്പ് (2002) [14]
- നീൽസ് ബോർ പ്രഭാഷണം (2004) "“Cosmology from the Cosmic microwave background and galaxy surveys", നീൽസ് ബോർ ഇൻസ്റ്റിറ്റ്യൂട്ട് [15]
- WMAP ദൗത്യത്തിന്റെ ഫലങ്ങൾക്കായി നാസ ഗ്രൂപ്പ് അച്ചീവ്മെന്റ് അവാർഡ് (2007) [16]
- യൂറോപ്യൻ റിസർച്ച് കൗൺസിൽ (ERC) (2009) ഇആർസി സ്റ്റാർട്ടിങ് അവാർഡ് [17]
- സ്വീൻ റോസ്ലാൻഡ് പ്രഭാഷണം, "പ്രപഞ്ചത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ", ഓസ്ലോ യൂണിവേഴ്സിറ്റി (2012)
- റോസൻബ്ലം പ്രഭാഷണം, "പ്രപഞ്ചശാസ്ത്രത്തെ അടിസ്ഥാന ഭൗതികശാസ്ത്രവുമായി ബന്ധിപ്പിക്കുന്നു: ഉദാഹരണങ്ങൾ", ഹീബ്രു യൂണിവേഴ്സിറ്റി (2012) [18]
- പ്രപഞ്ചശാസ്ത്രത്തിൽ ഗ്രുബർ സമ്മാനം (2012) [19]
- റാഡ്ക്ലിഫ് ഫെലോ (2015) [12]
- ഐഎസൈ വളരെ ഉദ്ധരിച്ച ഗവേഷകൻ (2015) [8]
- യൂറോപ്യൻ റിസർച്ച് കൗൺസിൽ (2016) ഇആർസി കൺസോളിഡേറ്റർ അവാർഡ് [20]
- നാർസിസ് മോണ്ടുറിയോൾ മെഡൽ (2018) മെഡല്ല നാർസിസ് മോണ്ടുറിയോൾ. [21]
- ഫണ്ടമെന്റൽ ഫിസിക്സിലെ ബ്രേക്ക്ത്രൂ പ്രൈസ് (2018) WMAP ടീമിന്റെ ഭാഗമായി [22]
- കാറ്റലോണിയയുടെ ദേശീയ ഗവേഷണ അവാർഡ് (2018) (പ്രെമി നാഷണൽ ഡി റെസേർക്ക) [23]
- യൂറോപ്യൻ ജ്യോതിശാസ്ത്ര സൊസൈറ്റി ലോഡ്‌വിജ്ക് വോൾട്ട്ജർ പ്രഭാഷണം (2019) [24]
- റേ ജെയിം I അവാർഡുകൾ (2021) അടിസ്ഥാന ശാസ്ത്ര അവാർഡ് [25]
ഗവേഷണം
തിരുത്തുകഉയർന്ന ഓർഡർ കോ-റിലേഷനുകളുമായി ബന്ധപ്പെട്ട ഗാലക്സി സർവേകളുടെ ശക്തവും വെല്ലുവിളി നിറഞ്ഞതുമായ സ്റ്റാറ്റിസ്റ്റിക്കൽ പ്രോപ്പർട്ടി വെർഡെ വിശകലനം ചെയ്തു. ആംഗ്ലോ ഓസ്‌ട്രേലിയൻ രണ്ട് ഡിഗ്രി ഗാലക്സി റെഡ്ഷിഫ്റ്റ് സർവേയുടെ താരാപഥങ്ങൾ തമോ ദ്രവ്യത്തിന്റെ ഡിസ്ട്രിബ്യൂഷൻ കണ്ടെത്തുന്നുവെന്ന് അവർ കാണിച്ചു. തമോ ദ്രവ്യത്തെ കുറിച്ച് പഠിക്കാൻ ഗാലക്സി ഡിസ്ട്രിബ്യൂഷൻ ഉപയോഗിക്കാമെന്ന് ഈ ഫലം സൂചിപ്പിച്ചു. [26]
റേഡിയോ തരംഗങ്ങളിൽ ആകാശം മുഴുവൻ മാപ്പ് ചെയ്യുന്നതിനുള്ള നാസ ബഹിരാകാശ ദൗത്യമായ മൈക്രോവേവ് അനിസോട്രോപ്പി പ്രോബിന്റെ സയൻസ് ടീമിൽ ചേർന്നതിനുശേഷം, ഡബ്ലുമാപ്പ് ഉപഗ്രഹത്തിൽ നിന്നുള്ള കോസ്മിക് മൈക്രോവേവ് ബാഗ്രൌണ്ട് ഡാറ്റയുടെ വിശകലനത്തിലും വ്യാഖ്യാനത്തിലും വെർദെ പങ്കെടുത്തു. [27]
വെർഡെയുടെ സമീപകാല ഗവേഷണങ്ങൾ തമോ ഊർജ്ജത്തെക്കുറിച്ചാണ്. പ്രപഞ്ചത്തിന്റെ വിപുലീകരണ ചരിത്രം പഠിക്കാനും അവിടെ നിന്ന് തമോഊർജ്ജത്തിന്റെ ഭൗതിക സവിശേഷതകൾ അനുമാനിക്കാനും അവർ ഒരു മാതൃകാ-സ്വതന്ത്ര മാർഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. [28]
അവലംബം
തിരുത്തുക- ↑ "ICREA". www.icrea.cat.
- ↑ "ICCUB". icc.ub.edu.
- ↑ "ITA University of Oslo". Archived from the original on 2 June 2016. Retrieved 17 December 2015.
- ↑ "Physics of the Dark Universe Editorial Board".
- ↑ 5.0 5.1 "JCAP Editorial Board".
- ↑ "Google Scholar".
- ↑ "NASA ADS".
- ↑ 8.0 8.1 "Highly Cited Researchers - The Most Influential Scientific Minds". HCR. Archived from the original on 20 February 2019. Retrieved 26 May 2019.
- ↑ "UPENN faculty".
- ↑ "ICREA staff".
- ↑ "IAS Scholars".
- ↑ 12.0 12.1 "Licia Verde". Radcliffe Institute for Advanced Study at Harvard University. 17 September 2015. Retrieved 9 June 2021.
- ↑ Padova, Università di (5 June 2018). "Fondazione Aldo Gini". Università degli studi di Padova.
- ↑ "Einstein, Chandra, and Fermi Fellows". cxc.harvard.edu.
- ↑ "Neils Bohr Lecture".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "NASA - NASA Goddard Space Scientists Earn Prestigious NASA Honors". www.nasa.gov. Archived from the original on 2021-09-22. Retrieved 2021-09-22.
- ↑ "ERC".
- ↑ "Rosenblum Lecture". Archived from the original on 2021-06-09. Retrieved 2021-09-22.
- ↑ "2012 Gruber Cosmology Prize Press Release | Gruber Foundation". gruber.yale.edu.
- ↑ "ERC FUNDED PROJECTS". ERC: European Research Council. Archived from the original on 2021-01-13. Retrieved 2021-09-22.
- ↑ "Medallas Narcís Monturiol". Universidades e Investigación. Archived from the original on 2016-03-23. Retrieved 2021-09-22.
- ↑ "Breakthrough Prize – Breakthrough Prize – "The Oscars Of Science" – Celebrates Top Achievements In Physics, Life Sciences & Mathematics, Awards $22 Million In Prizes At Gala Televised Ceremony In Silicon Valley". breakthroughprize.org.
- ↑ "Premi Nacional de Recerca". Archived from the original on 2020-08-03. Retrieved 2021-09-22.
- ↑ "Lodewijk Woltjer Lecture".
- ↑ "Premio Rey Jaume I". Archived from the original on 2021-06-08. Retrieved 2021-09-22.
- ↑ NASA/ADS, Bibcode:2002MNRAS.335..432V
- ↑ NASA/ADS, Bibcode:2003ApJS..148..175S
- ↑ NASA/ADS, Bibcode:2005PhRvD..71l3001S
പുറം കണ്ണികൾ
തിരുത്തുക- "Licia Verde Home page". icc.ub.edu.
- "Official CV" (PDF). icrea.cat. Catalan Institution for Research and Advanced Studies. Archived from the original (PDF) on 2021-06-09. Retrieved 2021-09-22.