പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ അറിയുന്നതിനായി നാസയുടെ ഉപഗ്രഹമാണ്‌ വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ്- എന്നറിയപ്പെടുന്ന ഡബ്ല്യൂ മാപ്പ്. മഹാവിസ്ഫോടനത്തെതുടർന്ന് പ്രപഞ്ചത്തിൽ അവശേഷിക്കുന്ന സൂക്ഷ്മ തരംഗങ്ങളെ അടുത്തറിയുക എന്നതാണ്‌ ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

വിൽക്കിൻസൺ മൈക്രോവേവ് അനൈസോട്രോപ്പി പ്രോബ്
പൊതു വിവരങ്ങൾ
മറ്റ് പേരുകൾ: മാപ്പ്; എക്സ്പ്ലോറർ 80
NSSDC ID: 2001-027A
സംഘടന: നാസ
വിക്ഷേപണം: 30 ജൂൺ 2001, 19:46 UTC
വിക്ഷേപിച്ച സ്ഥലം: Cape Canaveral Air Force Station
വിക്ഷേപണ വാഹനം: ഡെൽറ്റ II 7425-10
ദൌത്യത്തിന്റെ ദൈർഘ്യം:

23 years, 4 months and

27 days പിന്നിട്ടു
പിണ്ഡം: 840 കിലോഗ്രാം
സ്ഥാനം: L2
ഭ്രമണപഥം: Lissajous orbit
ഉപകരണങ്ങൾ
കെ-ബാൻഡ് 23 GHz: 52.8 MOA beam
കെ‌എ-ബാൻഡ് 33 GHz: 39.6 MOA beam
ക്യു-ബാൻഡ് 41 GHz: 30.6 MOA beam
വി-ബാൻഡ് 61 GHz: 21 MOA beam
ഡബ്ല്യു-ബാൻഡ് 94 GHz: 13.2 MOA beam
 
വെബ് വിലാസം: http://map.gsfc.nasa.gov
References: [1][2][3]

2001 ജൂൺ 30-ന്‌ ഫ്ലോറിഡയിലെ കേപ്കനാവലിൽ നിന്നുമാണ്‌ ഈ ഉപഗ്രഹം വിക്ഷേപിച്ചത്. പ്രപഞ്ചത്തിലെ സൂക്ഷ്മതരംഗങ്ങളെക്കുറിച്ച് ആദ്യകാല പഠനങ്ങൾ നടത്തയ ഡോ. ഡേവിഡ് വിൽക്കിൻസൺ എന്ന ശാസ്ത്രജ്ഞന്റെ പേരാണ്‌ ഈ ഉപഗ്രഹത്തിന്‌ നൽകിയിട്ടുള്ളത്. പ്രപഞ്ചത്തിന്റെ ഫോസിൽ എന്ന് വിശേഷിപ്പിക്കുന്ന സൂക്ഷ്മതരംഗങ്ങളുടേ പശ്ചാത്തലത്തെക്കുറിച്ച് ഈ ഉപഗ്രഹം നടത്തിയ നിരീക്ഷണ ഫലങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യത്തെ മാപ്പ് 2003-ൽ നാസ പുറത്തിറക്കി.

  1. Bennett et al. (2003b)
  2. Limon et al. (2008)
  3. "WMAP News: Facts". NASA. 22 April 2008. Retrieved 2008-04-27. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ഡബ്ല്യു_മാപ്പ്&oldid=1692261" എന്ന താളിൽനിന്ന് ശേഖരിച്ചത്