ലിൻഡ ബി. ബക്ക്
2004-ലെ വൈദ്യ/ശരീര ശാസ്ത്രത്തിനുളള നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് ലിന്ഡാ ബ്രൗൺ ബക്ക്. (ജനനം 29 ജനവരി 1947). ഈ സമ്മാനം അവർ റിച്ചഡ് ആക്സലുമായി പങ്കിട്ടു.
ലിന്ഡാ ബ്രൗൺ ബക്ക് | |
---|---|
ജനനം | |
ദേശീയത | American |
കലാലയം | University of Washington, Seattle |
അറിയപ്പെടുന്നത് | Olfactory receptors |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (2004) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biologist |
സ്ഥാപനങ്ങൾ | Fred Hutchinson Cancer Research Center University of Washington, Seattle Howard Hughes Medical Institute Columbia University Harvard University[1] |
ജീവിതരേഖ
തിരുത്തുകസിയാറ്റിലിൽ (വാഷിങ്ടൺ സംസ്ഥാനം, യു.എസ്.) വളരെ ആഹ്ളാദകരമായാണ് ലിന്ഡ ബാല്യകാലം ചെലവഴിച്ചത്.[2] ഹൈസ്കൂൾ-കോളേജ് വിദ്യാഭ്യാസം അവിടത്തന്നെയായിരുന്നു. 1980-ൽ ഡല്ലസ്സിലെ ടെക്സസ് മെഡിക്കൽ സെന്ററിൽ ഗവേഷണത്തിനു ചേർന്നു. 1980-ൽ പി.എച്.ഡി ബിരുദം നേടിയ ശേഷം കൊളംബിയ, ഹാർവാഡ്, എന്നീ മെഡിക്കൽ സ്കൂളുകളിലും, ഹോവാഡ് ഹ്യൂ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഗവേഷകയായും പ്രഫസറായും സേവനമനുഷ്ഠിച്ചു. 2002-ൽ ബയോഫിസിക്ശ്- ഫിസിയോളജ് സംയുക്ത വിഭാഗത്തിൽ പ്രഫസറായി വാഷിംഗ്ടൺ യൂണിവഴ്സിറ്റിയുടെ സിയാറ്റിൽ കാംപസ്സിലേക്കു മാറി. ഘ്രാണമുകുളങ്ങളേയും അവയുടെ ജനിതകഘടനയേയും പറ്റിയുളള ഗവേഷണത്തിനാണ് ലിന്ഡാ ബക്കിന് നോബൽ പുരസ്കാരം ലഭിച്ചത്.
അവലംബം
തിരുത്തുക- ↑ "Facts & Figures". Harvard Medical School. Harvard College. Archived from the original on 2012-03-05. Retrieved 2014-01-20.
- ↑ ലിന്ഡാ ബ്രൗൺ ബക്ക്