വാഷിങ്ടൺ സർവകലാശാല
(University of Washington എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാഷിങ്ടൺ സർവകലാശാല (University of Washington -UW) അമേരിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് വാഷിങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിൽ നഗരത്തിൽ 1861-ൽ സ്ഥാപിതമായി. അമേരിക്കയിലെ മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. മൂന്ന് ക്യാമ്പസുകളിലായി 20 മില്ല്യൺ ചതുരശ്ര അടി വിസ്തൃതിയിൽ 500-ലധികം കെട്ടിടങ്ങളുണ്ട്. ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ ധനവിനിയോഗം ചെയ്യുന്ന അമേരിക്കൻ സർവകലാശാലകളിലൊന്നാണിത്. 2012 സാമ്പത്തിക വർഷത്തിൽ വാഷിങ്ടൺ സർവകലാശാലയുടെ പ്രവർത്തന - ഗവേഷണ ചെലവുകൾ 7.2 ബില്ല്യൺ ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ (2012 - 13) വാഷിംഗ്ടൺ സർവകലാശാല 24-ാം സ്ഥാനത്താണുള്ളത്. [1]
ആദർശസൂക്തം | Let there be light |
---|---|
സ്ഥാപിതം | 1861 |
സ്ഥലം | സിയാറ്റിൽ, അമേരിക്ക |
വെബ്സൈറ്റ് | [1] |