ലിസ ഡെൽ ഗിക്കോണ്ടൊ
ലിസ ഡെൽ ഗിക്കോണ്ടൊ (ഇറ്റാലിയൻ ഉച്ചാരണം: [liːza del dʒokondo]; née Gherardini [ɡerardiːni]; ജൂൺ 15, 1479 - 15 ജൂലൈ 1542) ലിസ ഗെരാർഡിനി, ലിസ ഡി അന്റോണിയോ മരിയ (അല്ലെങ്കിൽ അന്റോണമരിയ), ഗെരാർഡിനി, മോണാലിസ എന്നീ പേരുകളിലറിയപ്പെടുന്നു. ഇറ്റലിയിലെ ഫ്ലോറൻസിലെ ഗെരാർഡിനി കുടുംബത്തിലെ അംഗവും ഇറ്റലിയിലെ ടസ്കാനിയിലെ ഒരു വനിതയുമായിരുന്നു.ലിയോനാർഡോ ഡാവിഞ്ചി ഇറ്റാലിയൻ നവോത്ഥാനകാലത്ത് ഭർത്താവിന്റെ ചുമതല നിർവഹിച്ച അവളുടെ ഛായാചിത്രം പോർട്രെയിറ്റ് ചെയ്യുകയും മോണാലിസ എന്ന് പേർ നല്കുകയും ചെയ്തു.
Lisa del Giocondo | |
---|---|
ജനനം | Lisa Gherardini 15 June 1479 Via Maggio, Republic of Florence |
മരണം | 15 July 1542 (aged 63) Convent of Saint Orsola, Duchy of Florence |
അറിയപ്പെടുന്നത് | Subject of Mona Lisa |
ജീവിതപങ്കാളി(കൾ) | Francesco di Bartolomeo di Zanobi del Giocondo |
കുട്ടികൾ | Piero del Giocondo Suor Beatrice (Camilla del Giocondo) Andrea del Giocondo Giocondo del Giocondo Suor Ludovica (Marietta del Giocondo) Also raised: Bartolomeo del Giocondo |
മാതാപിതാക്ക(ൾ) | Antonmaria di Noldo Gherardini Lucrezia del Caccia |
ലിസയുടെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ അറിയൂ. ഫ്ലോറൻസിൽ ജനിച്ച അവർ കൌമാരക്കാരനായ ഒരു സിൽക്ക് കച്ചവടക്കാരനെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം ഒരു പ്രാദേശിക ഉദ്യോഗസ്ഥനാകുകയും ചെയ്തു. അഞ്ച് കുട്ടികളുള്ള അവർ സുഖപ്രദമായ ഒരു സാധാരണ മധ്യവർഗ്ഗ ജീവിതമായിരുന്നു നയിച്ചിരുന്നത്. ലിസ സീനിയർ ആയി പരിഗണിച്ചിരുന്ന അവരുടെ ഭർത്താവിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
ലിസയുടെ മരണത്തിനു നൂറ്റാണ്ടുകൾക്കു ശേഷം, മോണലിസ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രകലയായി മാറി.[1]ലിസ എന്ന സ്ത്രീയിൽ നിന്ന് വേർപെടുത്തപ്പെട്ടു. പണ്ഡിതന്മാരും ഹോബിയിസ്റ്റുമാരും നടത്തിയ പ്രചോദനം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഐക്കൺ, വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു വസ്തു ആയി മാറി. 2005-ൽ മോണാ ലിസയുടെ മാതൃകയായി ലിസയെ നിശ്ചയമായും തിരിച്ചറിഞ്ഞു.[2]
ആദ്യകാല ജീവിതവും കുടുംബവും
തിരുത്തുകലിസയുടെ ഫ്ലോറൻസിലെ കുടുംബം പഴയതും അരിസ്റ്റോക്രാറ്റും ആയിരുന്നു. എന്നാൽ കാലക്രമത്തിൽ തങ്ങളുടെ സ്വാധീനം നഷ്ടപ്പെട്ടു.[3]അവർ സമ്പന്നരായിരുന്നില്ല. യൂറോപ്പിലെ ഏറ്റവും വലിയ നഗരത്തിലെ കാർഷിക വരുമാനത്തിൽ ജീവിച്ചിരുന്നു. സാമ്പത്തികമായി അവിടത്തെ നിവാസികൾക്കിടയിൽ വലിയ അസമത്വം ഉണ്ടായിട്ടുണ്ട്.[4]ലിസയുടെ അച്ഛൻ അൻറോൺമാറിയ ഡി നോൾഡോ ഗാരാർഡിനിക്ക് രണ്ട് ഭാര്യമാർ നഷ്ടപ്പെട്ടിരുന്നു. 1465-ൽ ലിസ ഡി ജിയോവാനി ഫിലിപ്പോ ഡീ കാർഡ്യൂസിയെയും 1473-ൽ കാതറിന ഡി മരിയട്ടോ റുസല്ലായെയും വിവാഹം കഴിച്ചെങ്കിലും ഇരുവരും പ്രസവത്തിൽ മരിച്ചിരുന്നു.[5] 1476-ൽ ലിസയുടെ അമ്മ പിയറ സ്പിൻല്ലി യുടെ മകൾ ലുക്രിസിയ ഡെൽ കേഷ്യ ഗാരാർഡിനിയുടെ മൂന്നാമത്തെ ഭാര്യ ആയിരുന്നു.[6]ഗാരാർഡിനിയ്ക്ക് ഒരു സമയം ചിയന്തിയിൽ ആറ് ഫാമുകൾ സ്വന്തമായതും വാടകയ്ക്കും ഉണ്ടായിരുന്നു. ഗോതമ്പ്, വീഞ്ഞ്, ഒലിവ് ഓയിൽ, എന്നീ കൃഷികളും കന്നുകാലികളെയും വളർത്തിയിരുന്നു.[7]
1479 ജൂൺ 15 ന് ഫ്ലോറൻസിലെ മഗ്ഗിയോയിൽ ഗ്രാമീണ സ്വത്തുക്കൾ ഉള്ള ഒരു കുടുംബത്തിൽ ഗ്രെവിനു[8] പുറത്ത് വിഗ്നമഗ്ഗിയോ വില്ലയിൽ ലിസ ജനിച്ചു. അവളുടെ മുത്തച്ഛന്റെ ഭാര്യയുടെ പേരായ ലിസ എന്ന പേര് അവൾക്കും നൽകി.[9] ഏഴ് കുട്ടികളിൽ മൂത്തയാളായ ലിസയ്ക്ക് മൂന്ന് സഹോദരിമാരുണ്ടായിരുന്നത്. അതിൽ ഒരാൾ ജിനിയ എന്നായിരുന്നു. ജിയോവാൻഗ്വാർബർട്ടോ, ഫ്രാൻസെസ്കോ, നോൾഡോ എന്നീ മൂന്നു സഹോദരൻമാരും ഉണ്ടായിരുന്നു.[10]കുടുംബം ഫ്ലോറൻസിലും സാന്റോ സ്പിരിറ്റോയ്ക്ക് സമീപമുള്ള വാടക സ്ഥലത്തും താമസിച്ചിരുന്നു. പിന്നീട് അവരുടെ പഴയ വീടിന് കേടുപാടുകൾ തീർക്കാൻ സാധിച്ചില്ല. ലിസയുടെ കുടുംബം വിയാ ദീ പെപ്പി എന്ന സ്ഥലത്തേയ്ക്ക് മാറുകയും അതിനുശേഷം സാന്താക്രോസിനു സമീപം താമസിക്കുകയും ചെയ്തു. ലിയോനാർഡോയുടെ പിതാവായ സെർറോ പിയൊറോ ഡാവിഞ്ചിക്ക് സമീപം ആണ് പിന്നീട് താമസിച്ചിരുന്നത്.[11] സെന്റ് പീറ്റേർസ്ബർഗിലെ ഏതാണ്ട് തെക്ക് 32 കിലോമീറ്റർ (20 മൈൽ) സെയിന്റ് ഡൊനാറ്റോയിലെ നഗരത്തിൽ നിന്നു മാറി പോഗ്ഗിയോ ഗ്രാമത്തിൽ ഒരു ചെറിയ വീട് അവർ സ്വന്തമാക്കി.[12] ഗാരാർഡിനിയുടെ പിതാവും ലിസയുടെ മുത്തച്ഛനും ആയ നാൻഡോ സാന്ത മരിയ ന്യൂവ ആസ്പത്രിയ്ക്കരികിലെ ചിയാന്തിയിൽ ഒരു കൃഷിയിടവും സ്വന്തമാക്കി. ഗാരാർഡിനി ആസ്പത്രിയ്ക്കരികിലെ മറ്റൊരു സ്ഥലം പാട്ടത്തിനെടുത്തു. അങ്ങനെ അദ്ദേഹം ഗോതമ്പ് കൊയ്ത്തിനു മേൽനോട്ടം വഹിക്കുകയും അവിടെ കുടുംബം വേനൽക്കാലം ചെലവഴിക്കുകയും ചെയ്തു.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- "Portrait of Lisa Gherardini, wife of Francesco del Giocondo". Musée du Louvre. Archived from the original on 2014-07-30. Retrieved 2007-10-04.
അവലംബം
തിരുത്തുക- ↑ Riding, Alan (April 6, 2005). "In Louvre, New Room With View of 'Mona Lisa'". The New York Times. The New York Times Company. Retrieved 2007-10-07.
- ↑ "Mona Lisa – Heidelberger Fund klärt Identität (English: Mona Lisa – Heidelberger find clarifies identity)". University Library Heidelberg. Archived from the original on 2011-05-08. Retrieved 2008-01-15.
- ↑ Pallanti 2006, p. 58
- ↑ Pallanti 2006, pp. 17, 23, 24
- ↑ Pallanti 2006, p. 37
- ↑ Pallanti 2006, p. 37
- ↑ Pallanti 2006, pp. 41–44
- ↑ "History of Vignamaggio". Villa Vignamaggio. Archived from the original on May 12, 2006. Retrieved 2008-04-05.
- ↑ == Pallanti 2006, p. 40 ==
- ↑ Pallanti 2006, p. 44
- ↑ Pallanti 2006, pp. 45–46
- ↑ Zöllner 1993, p. 4
ഗ്രന്ഥസൂചിക
തിരുത്തുക- Müntz, Eugène (1898). Leonardo Da Vinci, Artist, Thinker and Man of Science. Vol. 2. New York: Charles Scribner's Sons. pp. 153–172. Retrieved 2007-10-14.
- Pallanti, Giuseppe (2006). Mona Lisa Revealed: The True Identity of Leonardo's Model. Florence, Italy: Skira. ISBN 88-7624-659-2.
- Sassoon, Donald (2001). "Mona Lisa: the Best-Known Girl in the Whole Wide World". History Workshop Journal. 2001 (51). Oxford University Press: Abstract. doi:10.1093/hwj/2001.51.1. ISSN 1477-4569.
- Zöllner, Frank (1993). "Leonardo's Portrait of Mona Lisa del Giocondo". Gazette des Beaux-Arts. 121 (S.): print 115–138. doi:10.11588/artdok.00004207. ISSN 0016-5530.