ലിസ്റ്റൻ ഗാർത്തുവേറ്റ്

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്

പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരനായ വിദ്യാഭ്യാസവിദഗ്ദ്ധനും ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനുമായിരുന്നു ലിസ്റ്റൻ ഗാർത്തുവേറ്റ് എന്ന ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ് (ഇംഗ്ലീഷ്: James Grant Liston Garthwaite) (1833 - 1918 ഡിസംബർ 21[1]). ഗാർത്തുവേറ്റ് സായിപ്പ് എന്ന പേരിൽ ഇദ്ദേഹം മലയാളികളുടെ ഇടയിൽ അറിയപ്പെട്ടു.

ലിസ്റ്റൻ ഗാർത്തുവേറ്റ്

ഗുണ്ടർട്ടിനു ശേഷം മലബാർ കാനറാ മേഖലയിലെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായത് ഗാർത്തുവേറ്റ് ആയിരുന്നു. പിൽക്കാലത്ത് സ്കൂൾ ഇൻസ്പെക്ടറായും, ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക മലയാളപരിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചു. മലയാള അക്ഷരപഠനത്തിൽ ലളിതാക്ഷരങ്ങളിൽ നിന്ന് പഠനം തുടങ്ങുന്ന വിപ്ലവാത്മകമായതും ഇപ്പോഴും നടപ്പിലുള്ളതുമായ അക്ഷരപഠനപരിഷ്കരണം കൊണ്ടു വന്നത് ഗാർത്തുവേറ്റാണ്.[2]

ജീവിതരേഖ

തിരുത്തുക

1857 മുതൽ വിവിധ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകനായും പിന്നീട് ഡെപ്യൂട്ടി സ്കൂൾ ഇൻസ്പെക്റ്ററായും അദ്ദേഹം പ്രവർത്തിച്ചു. 1869 മുതൽ സ്കൂൾ ഇൻസ്പെക്റ്ററായി. പതിമൂന്നിലധികം ഇന്ത്യൻ ഭാഷകളെ ബ്രെയിലി പദ്ധതിക്ക് ഉപയുക്തമാകുന്ന രൂപത്തിൽ മാറ്റിയെടുത്തു. 1884-ൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ് അദ്ദേഹത്തിനു ലഭിച്ചു. നിരവധി പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും, സർക്കാരിനുവേണ്ടി കന്നഡ, മലയാളം ഭാഷകളിലെ ഹർജികൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൈസർ ഇ ഹിന്ദ് എന്ന ബ്രിട്ടീഷ് ബഹുമതി നേടിയിട്ടുണ്ട്.[3] തന്റെ തുടക്കത്തിൽ ഗുണ്ടർട്ട് തുടങ്ങി വെച്ച പ്രവർത്തികൾ മെച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ കൂടാതെ ഗുണ്ടർട്ട് വ്യാകരണമടക്കം പല പ്രമുഖ ഗുണ്ടർട്ട് കൃതികളും പരിഷ്കരിച്ച് പ്രസിദ്ധീകരിക്കാൻ ഗാർത്തുവേറ്റ് ശ്രമിച്ചു[2]. 1888 ൽ ജോലിയിൽ നിന്ന് വിരമിച്ചു. 1888-ൽ വിരമിച്ച ശേഷം, പതിമൂന്ന് ഇന്ത്യൻ ഭാഷകൾക്ക് അനുയോജ്യമായ ബ്രെയിലി ലിപിയുണ്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ ഗാർത്ത്‌വെയ്റ്റ് മിഷനറിമാരോടൊപ്പം പ്രവർത്തിച്ചു.[4] ആൾ ഇന്ത്യ ആൽഫബെറ്റ് ഫോർ ദ ബ്ലൈൻഡ് എന്ന പേരിൽ ഒരു ഗ്രന്ഥവും 1898 ൽ പ്രസിദ്ധീകരിച്ചു.[5]

അദ്ദേഹത്തിന്റെ അവസാന കാലം ഓസ്ട്രേലിയയിലായിരുന്നു. ലിപ്ഷോം എന്ന ഓസ്ട്രേലിയൻ കുടുംബത്തിലേക്കാണ് ഗാർത്തുവേറ്റിന്റെ സഹോദരിയെ കല്യാണം കഴിച്ചത്. 1895 ലും 1898 ലും അവിടെയെത്തിയ അദ്ദേഹം പിന്നീടവിടെ സ്ഥിര താമസമാക്കി. [6] ജെയിംസ് ലിസ്റ്റൻ ഗാർത്തുവേറ്റ് 1918 ഡിസംബർ 21ന്‌ മരിച്ചു. 1884ൽ മരിച്ച ഭാര്യയുടെ കല്ലറയിലാണ് അദ്ദേഹത്തെയും അടക്കിയിരിക്കുന്നത്. ഗ്ലെനെൽഗിലുള്ള നോർത്ത് ബ്രൈറ്റൻ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ കല്ലറ.[7] അഡലെയ്ഡിൽ താമസിക്കുന്ന കാലത്ത് ഗാർത്തുവേറ്റ് സാമൂഹ്യകാര്യങ്ങളിൽ ഇടപെടുകയും സജീവമായസാംസ്‌കാരിക ജീവിതം നയിക്കുകയും ചെയ്‌തിരുന്നു.

കേരളവിദ്യാഭ്യാസ രംഗത്ത്

തിരുത്തുക

മ​​ല​​യാ​​ള ഭാ​​ഷ​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ൽ സു​​പ്ര​​ധാന പ​​ങ്കു​​വ​​ഹി​​ക്കു​​ക​​യും പാ​​ഠ്യ പ​​ദ്ധ​​തി പ​​രി​​ഷ്​​​ക​​രി​​ക്കു​​ക​​യും ചെ​​യ്​​​തു. പ, ​​​​​ന, റ, ​​​​​ര, ത ​​​​​തു​​​​​ട​​​​​ങ്ങി​​​​​യ ല​​​​​ളി​​​​​താ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ഠ​​​​​ന​​​​​മാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ന​​​​​ത്തെ അക്ഷരപഠനശൈ​​​​​ലി 1870ക​​​​​ളി​​​​​ൽ ലി​​​​​സ്​​​​​റ്റ​​​​​ൻ ഗാ​​​​​ർ​​​​​ത്തു​​​​​വേ​​​​​റ്റ് തു​​​​​ട​​​​​ങ്ങി​ ​വെച്ച​​​​​താ​​​​​ണ്.[2]

മലയാള അക്ഷര പഠനത്തിൽ വിപ്ലവാത്മകമായ മാറ്റം വരുത്തിക്കൊണ്ട്, 1873-ൽ പ്രസിദ്ധീകരിച്ച ഒന്നാം പാഠപുസ്തകത്തിന്റെ മൂന്നാം പതിപ്പിൽ ഗാർത്തുവേറ്റ് ഇപ്രകാരം എഴുതിയിരിക്കുന്നു.

മലയാളവ്യാകരണചോദ്യോത്തരം

തിരുത്തുക

ഗുണ്ടർട്ടിന്റെ മലയാളവ്യാകരണചോദ്യോത്തരം ഗാർത്തുവെയിറ്റ്‌ ഇംഗ്ലീഷ്‌ വിവർത്തനത്തോടെ പരിഷ്ഠരിച്ചു പുനഃപ്രസിദ്ധീകരിച്ചു. ഗുണ്ടർട്ടിന്റേതാണ്‌ മൂലകൃതിയെങ്കിലും അത്‌ ചെറുതും കൂടുതൽ ഉപയോഗപ്രദവുമാക്കി ശരാശരി മിഷണറിക്ക്‌ പ്രയോജനം ചെയ്യുന്ന രീതിയിലാണ്‌ ഗാർത്തുവെയിറ്റ്‌ പുനഃസംവിധാനം ചെയ്തത്‌.[8]പി.ജെ. തോമസ്സിന്റെ മലയാളസാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്തകത്തിൽ ഗാർത്ത്വറ്റിനെക്കുറിച്ച്‌ വിശദമായി പറയുന്നുണ്ട്‌. ഗുണ്ടർട്ടിന്റെ മലയാള വ്യാകരണത്തിന്റെ ആദ്യത്തെ 552 വകുപ്പുകൾ 1851-ലാണ്‌ പ്രസിദ്ധീകൃതമായത്‌. വിദ്യാർഥികളുടെ ആവശ്യത്തെ പുരസ്തരിച്ച്‌ മലയാള വ്യാകരണം (ചോദ്യോത്തരം) 1860-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിന്റെ ശേഷം ഒരു പുതിയ പതിപ്പ്‌ അദ്ദേഹം യൂറോപ്പിലേക്കു പോയശേഷം മലബാർ സ്കൂൾ ഇൻസ്റെക്ടറായിരുന്ന ഗാർത്തുവൈറ്റ്‌ സായിപ്പിന്റെ സഹായത്തോടു കൂടി അച്ചടിപ്പിക്കുകയുണ്ടായി. മലയാള ഭാഷാ വ്യാകരണം. 569 വകുപ്പുകൾ വരെ മാത്രമേ ഗുണ്ടർട്ട്‌ എഴുതിയിരുന്നുള്ളു. തുടർന്നുള്ള 309 വകുപ്പുകൾ ഗാർത്തുവൈറ്റ്‌ എഴുതിച്ചേർത്തതാണ്‌. [9]


  • തെരഞ്ഞെടുത്ത ഔദ്യോഗിക മലയാളം രേഖകളുടെതർജ്ജമ. 5+78+2 p. Madras 1868;
  • കാനറീസ് ഭാഷയിലെ ഔദ്യോഗിക രേഖകളുടെ സമാഹാരം 1870.
  • ഗുണ്ടർട്ടിന്റെ എ കാറ്റിഷിസം ഓഫ് മലയാളം ഗ്രാമ്മർ. - തർജ്ജമ155 p. മാംഗ്ലൂർ 1867, 3rd ed. 1880;
  • മലയാളം ആദ്യ വ്യാകരണം. 32 p. 1903.
  • ഒന്നാം പാഠം തമിഴ്, ഇംഗ്ലീഷ് പതിപ്പ് 122 p. 1885.
  • പഞ്ചതന്ത്രം. എഡിറ്റ് ചെയ്തത്, മാംഗ്ലൂർ 1897.
  • Essence of malayalam grammar deduced from sentences (1896)

പുരസ്കാരങ്ങൾ

തിരുത്തുക
  • കൈസർ ഇ ഹിന്ദ് (Kaisar-i-Hind)
  • മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ്
  1. http://trove.nla.gov.au/ndp/del/article/63763725#pstart5312660
  2. 2.0 2.1 2.2 സിബു സി.ജെ., സുനിൽ വി.എസ്., ഷിജു അലക്സ് (9 November 2020). "പന നനച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ". മാധ്യമം ആഴ്ചപ്പതിപ്പ് 1184ാം ലക്കം. മാധ്യമം. Retrieved 15 November 2020.{{cite web}}: CS1 maint: multiple names: authors list (link)
  3. The India List and India Office List for 1905
  4. "THE LATE MR. J. G.'L. GARTH WAITE, B.A. (LONDON);". The Mail (Adelaide). 1919-01-11. p. 3. Retrieved 2020-11-04.
  5. TVA_BOK_0014000_Classified_Catalogue_of_Books_Registered_From_1890_1900_NewxCompress (PDF). MADRAS: MADRAS RECORDS OFFICE. 1962. p. 41.
  6. "GARTHWAITE, James Grant Liston". Persons of Indian Studies by Prof. Dr. Klaus Karttunen.
  7. ജോസ്, ജിസ്സോ (17 January 2020). "ഗാർത്തുവേറ്റ് സായിപ്പിനെ കണ്ടെത്തിയ കഥ". ദേശാഭിമാനി. Archived from the original on 2021-01-18. Retrieved 18 January 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  8. Western Influence on Malayalam Language and Literature by K.M. George, Sahitya Akademi, 1972 പേജ് 43
  9. മലയാള സാഹിത്യവും കൃസ്ത്യാനികളും ഡോ.പി.ജെ.തോമസ്‌

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക