ചൈനയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് സിഷ്വാൻ (四川). ഷെഷ്വാൻ എന്ന് പാശ്ചാത്യഭാഷകളിൽ അറിയപ്പെടുന്നു. സിഷ്വാൻ തടത്തിന്റെ ഭൂരിഭാഗവും ടിബറ്റൻ പീഠഭൂമിയുടെ കിഴക്കേ ഭാഗങ്ങളും ചേർന്നതാണ് സിഷ്വാൻ പ്രവിശ്യ. പടിഞ്ഞാറ് ജിൻഷാ നദിയും, വടക്ക് ദാബ പർവതവും, തെക്ക് യുങുയ് പീഠഭൂമിയും അതിർത്തി നിശ്ചയിക്കുന്നു. ചെങ്ഡു ആണ് സിഷ്വാന്റെ തലസ്ഥാന നഗരം. 81 ദശലക്ഷം ജനങ്ങൾ സിഷ്വാൻ പ്രവിശ്യയിൽ അധിവസിക്കുന്നു.

സിഷ്വാൻ പ്രവിശ്യ

四川省
Name transcription(s)
 • Chinese四川省 (Sìchuān Shěng)
 • AbbreviationSC / or (pinyin: Chuān or Shǔ
Sichuanese: Cuan1 or Su2)
 • SichuaneseSi4cuan1 Sen3
Map showing the location of സിഷ്വാൻ പ്രവിശ്യ
Map showing the location of സിഷ്വാൻ പ്രവിശ്യ
നാമഹേതുShort for 川峡四路 chuānxiá sìlù
literally "The Four Circuits
of the Rivers and Gorges",
referring to the four circuits during the Song dynasty
Capital
(and largest city)
Chengdu
Divisions21 prefectures, 181 counties, 5011 townships
ഭരണസമ്പ്രദായം
 • SecretaryPeng Qinghua
 • GovernorYin Li
വിസ്തീർണ്ണം
 • ആകെ4,85,000 ച.കി.മീ.(1,87,000 ച മൈ)
•റാങ്ക്5th
ജനസംഖ്യ
 (2013)[2]
 • ആകെ81,100,000
 • റാങ്ക്4th
 • ജനസാന്ദ്രത170/ച.കി.മീ.(430/ച മൈ)
 • സാന്ദ്രതാ റാങ്ക്22nd
Demographics
 • Ethnic compositionHan - 95%
Yi - 2.6%
Tibetan - 1.5%
Qiang - 0.4%
 • Languages and dialectsSouthwestern Mandarin (Sichuanese dialects), Khams Tibetan, Hakka Chinese
ISO കോഡ്CN-SC
GDP (2017)CNY 3.70 trillion
USD 547.71 billion (6th)
 - per capitaCNY 44,651
USD 6,613 (22nd)
HDI (2016)0.780[3] (high) (23rd)
വെബ്സൈറ്റ്www.sichuan.gov.cn
സിഷ്വാൻ
"Sichuan" in Chinese characters
Chinese name
Chinese四川
PostalSzechwan
Literal meaningan abbreviation of "the four circuits of the Rivers and Gorges"
The four circuits consist of Yizhou, Lizhou, Zizhou, & Kuizhou.
Tibetan name
Tibetan སི་ཁྲོན་
Yi name
Yiꌧꍧ
syp chuo
Former names
Ba and Shu
Chinese

പ്രാചീന കാലത്തെ നാട്ടുരാജ്യങ്ങളായിരുന്ന ബാ, ഷു എന്നിവയുടെ ഭൂമികയായിരുന്നു സിഷ്വാൻ. പിന്നീട് അവ ക്വിൻ നാട്ടുരാജ്യത്തിന്റെ കീഴിലായി. ക്വിൻ രാജവംശത്തിന്റെ കീഴിൽ സിഷ്വാൻ പ്രദേശം അഭിവൃദ്ധിപ്പെടുകയും ആദ്യ ചക്രവർത്തിയുടെ കീഴിൽ സംഘടിത ചൈന രാഷ്ട്രമാവുന്നതിൽ ഭാഗഭാക്കവുകയും ചെയ്തു. മൂന്നു സാമ്രാജ്യങ്ങളുടെ കാലത്ത് ഷു ഹാൻ രാജ്യത്തിന്റെ കേന്ദ്രമായിരുന്നു സിഷ്വാൻ. 17ആം നൂറ്റാണ്ടിൽ ജാങ് ക്സിയാൻജോങിന്റെ വിപ്ലവത്തിലും തുടർന്ന് വന്ന ക്വിങ് രാജവംശത്തിന്റെ ആക്രമണങ്ങളിലും സിഷ്വാൻ പ്രദേശമാകെ നാശം സംഭവിച്ചു. എന്നാൽ 19ആം നൂറ്റാണ്ടായപ്പോളേക്കും ഇതിൽ നിന്നെല്ലാം കരകയറി സിഷ്വാൻ ചൈനയിലെ എറ്റവും ഉത്പാദനക്ഷമമായ പ്രദേശങ്ങളിൽ ഒന്നായി മാറി.

സിഷ്വാനിലെ ജനങ്ങൾ മന്ദാരിൻ ചൈനീസ് ഭാഷയുടെ തനതായ ഒരു വകഭേദമായ സിഷ്വാനീസ് ആണ് സംസാരിക്കുന്നത്. മിങ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഈ പ്രദേശത്തുണ്ടായ കുടിയേറ്റമാണ് ഇങ്ങനെ ഒരു ഉപഭാഷയുണ്ടാവാൻ കാരണം. സ്വതന്ത്ര ഭാഷയായി കണക്കാക്കിയാൽ ലോകത്തെ എറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഭാഷകളിൽ പത്താം സ്ഥാനം സിഷ്വാൻ ചൈനീസ് ഭാഷക്കായിരിക്കും.

പ്രസിദ്ധമായ പാചകശൈലിയും സിഷ്വാൻ പ്രവിശ്യക്കുണ്ട്. ആർദ്രതയേറിയതും ചൂടുള്ളതുമായ കാലാവസ്ഥ കൂടുതൽ എരിവുപയോഗിക്കാൻ സിഷ്വാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പ്രദേശത്തെ തനതായ സിഷ്വാൻ കുരുമുളകും കൊളംബിയൻ എക്സ്ചേഞ്ച് വഴി ലഭിച്ച മെക്സിക്കൻ മുളകുകളും ചേർന്ന എരിവുള്ള തരം പാചമാണ് സിഷ്വാൻ പാചകശൈലി. ലോകമെമ്പാടും അറിയപ്പെടുന്ന ചൈനീസ് വിഭവങ്ങളായ കുങ് പോ കോഴിക്കറി, മാപോ ടോഫു എന്നിവ സിഷ്വാൻ പാചകശൈലീ വിഭവങ്ങളാണ്.

സ്ഥലനാമ ചരിത്രം

തിരുത്തുക

ആധുനിക ചൈനീസിൽ സിഷ്വാൻ എന്ന വാക്കിന് നാലു നദികൾ എന്നാണർഥം. പ്രദേശത്തെ നാല് പ്രധാന നദികളായ ജിയാലിങ്, ജിൻഷ, മിൻ, ടോ എന്നിവയെ കുറിക്കുന്നതാണ് സിഷ്വാൻ എന്ന നാമം.

ഭൂമിശാസ്ത്രവും ജൈവവൈവിദ്ധ്യവും

തിരുത്തുക

സിഷ്വാനിൽ ഭൂമിശാസ്ത്രപരമായി വളരെ വ്യത്യസ്തമായ രണ്ടു ഭാഗങ്ങൾ ഉണ്ട്. പ്രവിശ്യയുടെ കിഴക്കു ഭാഗം ഏകദേശം മുഴുവനായി ഫലഭൂയിഷ്ഠമായ സിഷ്വാൻ തടത്തിന്റെ ഭാഗമാണ്. എന്നാൽ പടിഞ്ഞാറൻ ഭാഗം പർവത നിരകളാൽ സമൃദ്ധമായിരിക്കുന്നു. ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ കിഴക്കേ അറ്റമാണ് ഈ പ്രദേശം. ഹെങ്ഡുവാൻ പർവ്വതനിരകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ഇവിടത്തെ ടാക്സു പർവ്വതത്തിലെ ഗോങ്ങ്ഗ ഷാൻ ആണ് പ്രവിശ്യയിലെ ഏറ്റവും ഉയർന്ന പ്രദേശം. 7556 മീറ്റർ ഉയരമാണ് സമുദ്രനിരപ്പിൽ നിന്നും ഈ കൊടുമുടിക്കുള്ളത്. ടിബറ്റൻ പീഠഭൂമി യാങ്സ്റ്റേ ഫലകവുമായി കൂട്ടിയിടിച്ചാണ് ഈ പർവ്വതനിരകൾ രൂപം കൊണ്ടത്. ഇതുമൂലം തന്നെ ഭൂവൽക്ക പിളർപ്പുകൾ പലതും ഇവിടെ കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം 2008 ൽ സിഷ്വാൻ ഭൂകമ്പത്തിനു കാരണമായ ലോങ്‌മെൻഷൻ പിളർപ്പാണ്. സിഷ്വാൻ തടത്തിനെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മറ്റു പർവതങ്ങൾ വലയം ചെയ്യുന്നു.

യാങ്സ്റ്റേ നദിയും അതിന്റെ പോഷക നദികളും പടിഞ്ഞാറൻ സിഷ്വാനിലെ പർവ്വതങ്ങളിലൂടെയും സിഷ്വാൻ തടത്തിലൂടെയും ഒഴുകുന്നു. യാങ്സ്റ്റേ നദിയുടെ തീരങ്ങളിലുള്ള വമ്പൻ നഗരങ്ങളായ ചോങ്ക്വിങ്, വുഹാൻ, നാൻജിങ്, ഷാങ്ങ്ഹായ് മുതലായ നഗരങ്ങൾക്ക് മുകളിയാലാണ് ഒഴുക്ക് വെച്ച് നോക്കുമ്പോൾ സിഷ്വാൻ പ്രവിശ്യയുടെ സ്ഥാനം. യിബിനിൽ വെച്ച് യാങ്സ്റ്റേ നദിയിൽ ചേരുന്ന മിൻ നദിയാണ് പ്രവിശ്യയിലെ ഒരു പ്രധാന പോഷക നദി. ഇത് മധ്യ സിഷ്വാനിൽ കൂടി ഒഴുകുന്നു. സിഷ്വാനിലെ മറ്റു പ്രധാന നദികൾ ജിയാലിങ് നദി, ടോ നദി, യാലോങ് നദി, ജിൻഷാ നദി എന്നിവ.

ഭൂപ്രകൃതിയിൽ വലിയ വ്യത്യാസം ഉള്ളതുകൊണ്ട് പ്രവിശ്യയിലെ കാലാവസ്ഥയും പ്രദേശമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവായി പറഞ്ഞാൽ ശക്തമായ മൺസൂൺ പ്രഭാവവും വേനൽക്കാലത്ത് ലഭിക്കുന്ന കനത്ത മഴകളും ഇവിടത്തെ പ്രത്യേകതയാണ്.സിഷ്വാൻ തടത്തിൽ ആർദ്രമായ ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് കാണപ്പെടുന്നത്. നീണ്ട ആർദ്രമായ വേനല്ക്കാലവും, ചെറിയ അത്ര തണുപ്പില്ലാത്ത മഞ്ഞുകാലവുമാണിവിടെ. എന്നാൽ പര്വതനിരകളാൽ സമൃദ്ധമായ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഞ്ഞുകാലവും മിതമായ വേനൽകാലവും കാണുന്നു. ഉയർന്ന സ്ഥലങ്ങളിൽ ( ഉദാ: സോയ്ഗേ, ഗാർസി മുതലായ കൗണ്ടികൾ) -30 ഡിഗ്രി വരെ തണുപ്പുള്ള പകലുകളും അതിലും തണുപ്പുള്ള രാത്രികളും മഞ്ഞുകാലത്ത് ഉണ്ടാവാറുണ്ട്. ഭൗമശാസ്ത്രപരമായി സജീവമായ ഈ മേഖലയിൽ ഉരുൾപൊട്ടലും ഭൂമികുലുക്കവും സാധാരണമാണ്. ശരാശരി ഉയരം 2000 മുതൽ 3500 മീറ്റർ വരെയും ശരാശരി താപനില 0 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയുമാണ്.[4] പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ വളരെ ചെറിയ കാഠിന്യം കുറഞ്ഞ ശൈത്യകാലവും, ഉയർന്ന ചൂടുള്ള നീണ്ട വേനല്ക്കാലവും കാണുന്നു.

സിഷ്വാന്റെ അതിർത്തികൾ വടക്കുപടിഞ്ഞാറ് ക്വിങ്ഹായ്, വടക്ക് ഗൻസു, വടക്കു കിഴക്ക് ഷാൻസി, കിഴക്ക് ചോങ്ക്വിങ്, തെക്കുകിഴക്ക് ഗൈജോ, തെക്ക് യുന്നാൻ, പടിഞ്ഞാറ് ടിബറ്റ് സ്വയംഭരണം പ്രദേശം എന്നിവയാണ്.

ഭീമൻ പാണ്ട

തിരുത്തുക

സിഷ്വാനിലെ മുളങ്കാടുകളിലും, മിൻഷാൻ പർവതം പോലെയുള്ള താഴ്ന്ന കുന്നിൻ പ്രദേശങ്ങളിലുമാണ് ഭീമൻ പാണ്ടകൾ വസിക്കുന്നത്.ref>[2], Survey in Minshang Mountains by Michel</ref> ഭീമൻ പാണ്ടകളുടെ ഭൂരിഭാഗവും കണ്ടു വരുന്നത് സിഷ്വാൻ പ്രവിശ്യയിലാണ്. ഷാൻസി, ഗൻസു മേഖലകളിലും അവ അധിവസിക്കുന്നു. അവയുടെ പരിസ്ഥിതിയിൽ സുലഭമായ മുളയാണ് ഭീമൻ പാണ്ടകളുടെ ആഹാരത്തിന്റെ 99%. ബാക്കി 1% മാത്രം ചെറു ചെടികളും മൃഗങ്ങളും അവ ആഹരിക്കുന്നു. ഭീമൻ പാണ്ട ചൈനയിലെ തനതു ജനുസ്സാണ്, അതു തന്നെയാണ് ചൈനയുടെ ദേശീയ ചിഹ്നം.[5]

ബാഹ്യകണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള സിഷ്വാൻ യാത്രാ സഹായി

  1. "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Archived from the original on 2013-08-05. Retrieved 5 August 2013.
  2. "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. Archived from the original on 27 July 2013. Retrieved 4 August 2013.
  3. 《2015中国人类发展报告》 (PDF) (in ചൈനീസ്). United Nations Development Programme China. 2015. Archived from the original (PDF) on 2014-06-11. Retrieved 2014-05-14.
  4. Lan Hong-xing (2012). "Study on Rural Poverty in Ecologically Fragile Areas-A Case Study of the Tibetan Areas in Sichuan Province" (PDF). Asian Agricultural Research. 4 (1). USA-China Science and Culture Media Corporation: 27–31, 61. Retrieved 26 March 2013.
  5. [1], Panda Symbolism by Elena Harris.
"https://ml.wikipedia.org/w/index.php?title=സിഷ്വാൻ&oldid=4135338" എന്ന താളിൽനിന്ന് ശേഖരിച്ചത്