ലിലോ (ബൂട്ട് ലോഡർ)
ലിനക്സിനായുള്ള ഒരു ബൂട്ട് ലോഡറാണ് ലിലോ (ഇംഗ്ലീഷ്: LILO - LInux LOader). ലോഡ്‌ലിൻ ജനപ്രീതി നേടിയതിന് ശേഷമുള്ള വർഷങ്ങളിൽ മിക്ക ലിനക്സ് വിതരണങ്ങളുടെയും സ്ഥിരസ്ഥിതി(default) ബൂട്ട് ലോഡറായിരുന്നു. ഇന്ന്, പല വിതരണങ്ങളും സ്ഥിരസ്ഥിതി ബൂട്ട് ലോഡറായി ഗ്രബ്ബ്(GRUB) ഉപയോഗിക്കുന്നു, എന്നാൽ ലിലോയും അതിന്റെ വേരിയന്റായ എലിലോ(ELILO)യും ഇപ്പോഴും വ്യാപകമായി ഉപയോഗത്തിലുണ്ട്. ലിലോയുടെ വികസനം 2015 ഡിസംബറിൽ നിർത്തലാക്കി.[2]
വികസിപ്പിച്ചത് | Werner Almesberger (1992–1998), John Coffman (1999–2007), Joachim Wiedorn (since 2010) |
---|---|
Last release | 24.2[1]
/ നവംബർ 22, 2015 |
റെപോസിറ്ററി | |
തരം | Bootloader |
അനുമതിപത്രം | BSD-3-Clause |
വെബ്‌സൈറ്റ് | www |
എലിലോ
തിരുത്തുകവികസിപ്പിച്ചത് | HP |
---|---|
Stable release | 3.16
/ March 29, 2013 |
റെപോസിറ്ററി | |
തരം | Bootloader |
അനുമതിപത്രം | GPL-2.0-or-later |
വെബ്‌സൈറ്റ് | sf |
ഇഎഫ്ഐ(EFI)-അധിഷ്ഠിത പിസി ഹാർഡ്‌വെയറിനായി, ഇപ്പോൾ ഉപയോഗത്തിലില്ലാത്ത[3]എലിലോ ബൂട്ട് ലോഡർ വികസിപ്പിച്ചെടുത്ത്, [4]ഐഎ(IA)-64 സിസ്റ്റങ്ങൾക്കായി ആദ്യം നിർമ്മിച്ചത് ഹ്യൂലറ്റ് പക്കാർഡ് ആണ്, എന്നാൽ പിന്നീട് ഇഎഫ്ഐ പിന്തുണയുള്ള സ്റ്റാൻഡേർഡ് i386, എഎംഡി(amd)64 ഹാർഡ്‌വെയറുകൾക്കും വേണ്ടി ഇറക്കി.
ഇന്റൽ അടിസ്ഥാനമാക്കിയുള്ള ആപ്പിൾ മാക്കിന്റോഷ്(Apple Macintosh) ഹാർഡ്‌വെയറിൽ പ്രവർത്തിക്കുന്ന ലിനക്‌സിന്റെ ഏത് പതിപ്പിലും, ലഭ്യമായ ബൂട്ട്‌ലോഡറുകളിൽ ഒന്നാണ് എലിലോ.[5]
ഇത് TFTP/DHCP ഉപയോഗിച്ച് നെറ്റ്‌വർക്ക് ബൂട്ടിംഗ് പിന്തുണയ്ക്കുന്നു.[6][7]
സവിശേഷതകൾ
തിരുത്തുക- ഒരു പ്രത്യേക ഫയൽ സിസ്റ്റം ആവശ്യമില്ലെന്നതിനാൽ ഫ്ലോപ്പി ഡിസ്കിൽ നിന്നൊ ഹാർഡ് ഡിസ്കിൽ നിന്നൊ ഓപ്പറേറ്റിങ്ങ് സിസ്റ്റം ബൂട്ട് ചെയ്യുവാനുപയോഗിക്കാം
- പതിനാറ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ വരെ ലിസ്റ്റ് ചെയ്യുവാനാവും.
- മാസ്റ്റർ ബൂട്ട് റെക്കോർഡിലൊ(MBR), മറ്റ് പാർട്ടിഷ്യനുകളിലോ LILO ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
loadlin എത്തുന്നതുവരെയും, LILO ആയിരുന്നു മിക്ക ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെയും സ്വതേയുള്ള ബൂട്ട്ലോഡർ. പക്ഷേ പുതിയ മിക്ക വിതരണങ്ങൾക്കും GRUB ആണ് സ്വതേയുള്ള ബൂട്ട്ലോഡർ.
lilo.conf
തിരുത്തുക/etc/lilo.conf എന്ന സ്ഥാനത്താണ് ഈ ഫയൽ സ്ഥിതി ചെയ്യുന്നത്. lilo.confന് അകത്തുതന്നെ രണ്ട് വിഭാഗങ്ങളുന്ണ്ട്. ആദ്യ ഭാഗത്ത് ഗ്ലോബൽ ഓപ്ഷനുകളും, ബൂട്ട് പാരാമീറ്ററുകളും നിർവചിച്ചിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, ലോഡ് ചെയ്യേണ്ട ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇമേജുകൾ സംബന്ധിച്ച പാരാമീറ്ററുകൾ നിർവചിച്ചിരിക്കുന്നു. പലതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ബൂട്ട് ചെയ്യുന്നതിനായി ഈ വിഭാഗം 16 പ്രാവശ്യം വരെ ആവർത്തിച്ചെന്ന് വരാം.
കൂടുതൽ അറിവിന്
തിരുത്തുകഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഒഫീഷ്യൽ വെബ്‌സൈറ്റ് (contains User Guide and Technical Guide)
- LILO ഫ്രെഷ്മീറ്റിൽ
- LILO ഇൻസ്റ്റോളിഷൻ ഇൻസ്റ്റ്രക്ഷൻസ് Archived 1997-05-07 at the Wayback Machine.
- LILO മിനി-ഹൌറ്റു
- LILO ഇറർ മെസ്സേജുകൾ Archived 2013-04-02 at the Wayback Machine.
- Jumping bootfloppy Archived 2005-04-14 at the Wayback Machine.
- LILO യും, ഗ്രബും: Boot Loaders Made Simple by Judith Myerson
- Lilo യിൽ നിന്ന് ഗ്രബ്ബിലേക്ക് Archived 2009-02-02 at the Wayback Machine.
അവലംബം
തിരുത്തുക- ↑ Wiedorn, Joachim (2015-11-22). "LILO Bootloader for GNU/Linux". Archived from the original on 2017-10-27. Retrieved 2015-11-22.
- ↑ "Debian Bug report logs - #973850 lilo: Should not be included in bullseye".
- ↑ "ELILO: EFI Linux Boot Loader". Retrieved 2015-07-04.
This project is orphaned, Debian dropped it in 2014, and RH & SUSE stopped using this tree (and feeding back change) long before that so no longer interested in working on it.
- ↑ "Chapter 24. Configuring ELILO". CentOS.org. Archived from the original on 2012-06-15. Retrieved 2011-10-05.
- ↑ Singh, Amit (January 21, 2009), "Bonus Content / Miscellaneous / Test-driving Linux on an Intel-based Macintosh", Mac OS X Internals: A Systems Approach, Addison-Wesley Professional (published 2006), ISBN 978-0321278548, archived from the original on 2022-05-28, retrieved 2022-11-07,
Additions to the book.
- ↑ "Booting from the Network". Retrieved 2018-05-08.
SUSE LINUX Enterprise Server – Installation and Administration Chapter 4. Central Software Installation and Update - 4.3. Booting from the Network
- ↑ Fleischli, Jason; Eranian, Stephane (19 October 2009), "How to netboot using ELILO", ./docs/netbooting.txt, Hewlett-Packard Co.,
File found in the source code used as documentation. Possible to obtain via CVS repository.