ലിലി കോൾ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

ഒരു ഇംഗ്ലീഷ് മോഡലും അഭിനേത്രിയും ബിസിനസ് വനിതയുമാണ് ലിലി ലൗഹന കോൾ (ജനനം 27 ഡിസംബർ 1987)[2][3][4]. വളരെ ചെറുപ്പത്തിൽത്തന്നെ കോൾ ഔദ്യോഗികമായി മോഡലിംഗ് തെരഞ്ഞെടുത്തിരുന്നു. 2009 ൽ വോഗ് പാരീസ് തെരഞ്ഞെടുത്ത 2000 മുതലുള്ള ഏറ്റവും നല്ല 30 മോഡലുകളുടെ കൂട്ടത്തിൽ ഒരാളായിരുന്നു ലിലി കോൾ.[5]

ലിലി കോൾ
ലിലി കോൾ ലണ്ടനിൽ, 2013
ജനനം
ലിലി ലൗഹന കോൾ

(1987-12-27) 27 ഡിസംബർ 1987  (36 വയസ്സ്)
ദേശീയതബ്രിട്ടീഷ്
വിദ്യാഭ്യാസംബിഎ (ഹിസ്റ്ററി ഓഫ് ആർട്ട്), കിങ്സ് കോളേജ്, കേംബ്രിഡ്ജ്, 2011
തൊഴിൽ
 • മോഡൽ
 • അഭിനേത്രി
 • ബിസിനസ് സംരംഭക
സംഘടന(കൾ)Impossible.com
പങ്കാളി(കൾ)ക്വേം ഫെറൈറ (2012–present)
കുട്ടികൾ1
പുരസ്കാരങ്ങൾHonorary degree for contribution to humanitarian and environmental causes, Glasgow Caledonian University, 2013.[1]
വെബ്സൈറ്റ്www.lilycole.com
ലിലി കോൾ (വലതുവശത്തുനിന്നു രണ്ടാമത്) 2012 ലെ സമ്മർ ഒളിപിക്സ് ക്ളോസിങ് സെറിമണിയിൽ (ലണ്ടൻ)

16 വയസ്സുള്ളപ്പോൾത്തന്നെ കോൾനെ ആദ്യമായി ഫാഷൻ മാഗസിനായ ബ്രിട്ടീഷ് വോഗിന്റെ കവർ പേജിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004ലെ ബ്രിട്ടീഷ് ഫാഷൻ അവാർഡ്സ് മോഡൽ ഓഫ് ദ ഈയർ എന്ന് കവർ ചിത്രത്തിൽ ലിലി കോളിന് വിശേഷണം നല്കി എഴുതിയിട്ടുണ്ടായിരുന്നു. ലിലി കോൾ അലക്സാണ്ടർ എംസിക്യൂൻ, ചാനൽ ലൂയിസ് വ്യൂയിട്ടൻ, ജീൻപോൾഗൗൾട്ടിയർ, മോസ്കിനോ എന്നീ അറിയപ്പെടുന്ന ബ്രാൻഡുകളുടെ മോഡൽ ആയിരുന്നു. ലോങ്ചംപ്, അന്ന സൂയി[6], റിമ്മെൽ, കക്കെറൽ [7][8] തുടങ്ങിയ പരസ്യക്കമ്പനികളുടെയും മോഡൽ ആയിരുന്നു.

2009 മേയ് 22 ന് റിലീസ് ചെയ്ത് ടെറി ഗില്യം സംവിധാനം ചെയ്ത ദ ഇമാജിനാരിയം ഓഫ് ഡോക്ടർ പർണാസസ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിൽ ഡോക്ടർ പർണാസസിന്റെ മകളായ വാലെന്റീന എന്ന പ്രധാന കഥാപാത്രത്തെയാണ് ലിലി ലൗഹന കോൾ അവതരിപ്പിച്ചത്. ശേഖർ കപുർ സംവിധാനം ചെയ്ത പാസ്സേജസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2011 മേയ് 6 ന് റിലീസ് ചെയ്ത് റോളണ്ട് ജോഫീ സംവിധാനം ചെയ്ത ദേർ ബി ഡ്രാഗൺസ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിൽ അലൈൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.[9] 2013 -ൽ കോൾ ഒരു ഇന്നൊവേഷൻ ഗ്രൂപ്പും ഇൻക്യുബലേറ്ററും ആയ ഇമ്പോസിബിൾ.കോം (impossible.com) എന്ന സഥാപനം സ്ഥാപിച്ചു (മുമ്പ് ഒരു ഗിഫ്റ്റ് ഇകോണോമി സോഷ്യൽ നെറ്റ് വർക്കായിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഇമ്പോസിബിൾ പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു.). [10][11]

photograph
ലിലി കോൾ ബെർലിനിൽ (2009)

ജീവിതരേഖ തിരുത്തുക

ഇംഗ്ലണ്ടിലെ ഡെവൻ കൗണ്ടിയിലെ ടോർക്വി നഗരത്തിൽ ആർട്ടിസറ്റും എഴുത്തുകാരിയുമായ പേഷ്യൻസ് ഔവൻറെയും മീൻപിടിത്തക്കാരനും ബോട്ടു നിർമ്മാതാവുമായ ക്രിസ് കോളിന്റെയും പുത്രിയായി ജനിച്ചു. കോളിനും സഹോദരിയും ലണ്ടനിൽ അമ്മയുടെ അടുത്ത് നിന്നാണ് വളർന്നത്.[12] ഹാൾഫീൽഡ് പ്രൈമറി സ്ക്കൂൾ, സിൽവിയ യങ് തിയറ്റർ സ്ക്കൂൾ, സെയിന്റ് മെർലിബോൺ സ്ക്കൂൾ എന്നിവിടങ്ങളിൽ ചേർന്ന് പഠനം നടത്തി.[13] ലട്ടിമെർ അപ്പർ സ്ക്കൂളിൽ നിന്ന് സിസ്ത്ഫോം പൂർത്തിയാക്കുകയും ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഫിലോസഫി, എത്തിക്സ് എന്നീ വിഷയങ്ങൾക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.[14] 2006-ൽ കേംബ്രിഡ്ജിലെ കിങ്സ് കോളേജിൽ നിന്നും രണ്ടുപ്രാവശ്യം സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ സയൻസ് പഠിക്കുകയും ചെയ്തു.[15] 2008 -ൽ ഹിസ്റ്ററി ഓഫ് ആർട്ട് പഠനം ആരംഭിക്കുകയും 2011 -ൽ ഡബിൾ ഫസ്റ്റോടെ ബിരുദം നേടുകയും ചെയ്തു.[16]

സ്വകാര്യജീവിതം തിരുത്തുക

ലിലി ലൗഹന കോൾ ട്വിറ്റർ -ന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസിയുമായി വളരെ മുമ്പ് തന്നെ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു.[17][18][19] എങ്ങനെയായിരുന്നാലും 2015 ഫെബ്രുവരി 28 ന് കോൾ ക്വേം ഫെറൈറ [20] എന്ന തന്റെ പാർട്ട്ണറുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി പരസ്യപ്പെടുത്തി. തുടർന്ന് 2015 സെപ്തംബറിൽ അവർക്കൊരു മകളുണ്ടായി.[21]

പ്രവർത്തനമേഖല തിരുത്തുക

2013 -ൽ കോൾ ഒരു ഇന്നൊവേഷൻ ഗ്രൂപ്പും ഇൻക്യുബലേറ്ററും ആയ ഇമ്പോസിബിൾ.കോം (impossible.com) എന്ന സഥാപനം കൂടാതെ ലണ്ടൻ ബുക്ക്ഷോപ്പ് എന്ന മറ്റൊരു സ്ഥാപനവും സ്ഥാപിച്ചു.[22] വിക്കിട്രിബൂൺ എന്ന ന്യൂസ് വെബ്സൈറ്റിന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.[23] 2009-ൽ ടെക്സ്സ്റ്റൈൽ വ്യവസായവുമായി ബന്ധപ്പെട്ട നിറ്റ് വേയർ കമ്പനി ആരംഭിച്ചു. ഈ കമ്പനിയിലെ ബിസിനസ് മെറ്റീരിയൽ കൈ കൊണ്ട് തുന്നാനുപയോഗിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ബ്രിട്ടണിലും ലഭ്യമായ യാൺസ് ആണ്.[24] ഈ കമ്പനികളിൽ നിന്നെല്ലാം ലഭിക്കുന്ന ലാഭത്തിന്റെ 5% കോൾ എൻവിയോൺമെന്റൽ ജസ്റ്റിസ് ഫൗണ്ടേഷന് ഡൊണേഷൻ നല്കുന്നു.[25] 2010 ഫെബ്രുവരിയിൽ ഒരു വുമൺസ് വേയർ കമ്പനി കൂടി തുറന്ന് പ്രവർത്തനമാരംഭിച്ചു.[26]

 
Cole promoting The Imaginarium of Doctor Parnassus at the 34th Toronto International Film Festival in September 2009

സിനിമകൾ തിരുത്തുക

Film and television
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2007 സെയിന്റ് ട്രിനിയൻസ് പോളി
2009 റേജ് ലെറ്റ്യൂസ് ലീഫ്
2009 ദ ഇമാജിനാരിയം ഓഫ് ഡോക്ടർ പർണാസസ്' വാലെന്റീന
2009 പാസ്സേജ് ടാനിയ ഷോർട്ട് ഫിലിം
2011 ദെയർ ബി ഡ്രാഗൺസ് അലൈൻ
2011 ഡോക്ടർ ഹു ദ സൈറൻ എപ്പിസോഡ്: "ദ കഴ്സ് ഓഫ് ദ ബ്ലാക്ക് സ്പോട്ട്"
2011 ദ മോത്ത് ഡയറീസ് എമെസ്സ ബ്ളോക്ക്
2012 കൺഫെഷൻ ഓഫ് എ ചൈൽഡ് ഓഫ് ദ സെൻച്യുറി എൽസി
2012 സ്നോ വൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ ഗ്രേറ്റ
2013 ദ സീറോ തിയറം വുമൺ ഇൻ സ്ട്രീറ്റ് കൊമേഴ്ഷ്യൽ
2013 റെഡ് ഷൂസ് ദ ഡാൻസെർ ഷോർട്ട് ഫിലിം
2015 ദ മെസ്സഞ്ചർ| ഹൊറർസിനിമ എമ്മ
2015 ഓറിയൻ
2015 ഗ്രേവി മിമി
2016 ലണ്ടൻ ഫീൽഡ്സ് ട്രിഷ് ഷർട്ട്
2016 അബ്സൊലൂട്ട്ലി ഫാബുലസ്: ദ മൂവി ഹർസെൽഫ്
2017 എലിസബത്ത് I എലിസബത്ത് I മിനി സീരീസ്; 3 എപ്പിസോഡ്സ്
2017 സ്റ്റാർ വാർസ്: ദ ലാസ്റ്റ് ജെഡി "ലോവി"
Music videos
വർഷം സിനിമ അഭിനേതാക്കൾ
2012 "യു. കെ. ശാന്തി" ക്ലീൻ ബണ്ഡിറ്റ്
2013 "സാക്രിലെജ്" യീഹ് യീഹ് യീഹ്സ്
2013 "ക്യൂനീ ഐ" പോൾ എംസികാർട്നി

അവലംബം തിരുത്തുക

 1. Ella Alexander, "Lily Cole's Third Degree", Vogue, 3 July 2013.
 2. "Autobiography" Archived 21 March 2016 at the Wayback Machine., lilycole.com.
 3. "Lily Luahana Cole – London – Model". Check Company. Retrieved 15 June 2016.
 4. Marre, Oliver (6 January 2008). "Pendennis: Lily's in the pink, not the red". The Observer. Retrieved 5 November 2017.
 5. "LES 30 MANNEQUINS DES ANNÉES 2000". Vogue (in French). 18 December 2009.
 6. "Anna Sui Make Up Fall 2007". models.com. Models.com. 2007. Retrieved 23 January 2017.
 7. Lawrence, Will (8 October 2009). "Lily Cole interview for The Imaginarium of Dr Parnassus". The Daily Telegraph. London. Retrieved 29 November 2009.
 8. "Lily Cole pictures, biography, measurements, photo gallery". Top-fashion-models.info. Retrieved 6 February 2009.
 9. "Les 30 mannequins des années 2000". Vogue Paris. France. 18 December 2009. Retrieved 21 May 2012.
 10. "Achieving the impossible with Lily Cole". Wired.co.uk. 17 November 2017. Retrieved 16 February 2018.
 11. "Forget glamor, model Lily Cole wants tech for good to encourage women, girls". Reuters. 8 November 2016. Retrieved 16 February 2018.
 12. Rumbold, Judy (24 January 2010). "Lily Cole: Angry young mannequin". The Irish Independent.
 13. Jo Knowsley, "Miss Colyer & Mr Bearman by Lily Cole", TES magazine, 12 July 2013.
 14. Mottram, James (19 September 2009). "Lily Cole: the catwalk queen who conquered Hollywood". The Independent.
 15. "LILY PROVES SHE'S GOT BRAINS AS WELL AS BEAUTY". Hello. 18 August 2006. Archived from the original on 26 April 2007.
 16. "Lily Cole graduates top of her class". The Daily Telegraph. 24 June 2011.
 17. Telford, Lyndsey (1 March 2015). "Lily Cole and her 'right-hand man' expecting first child". The Telegraph. Retrieved 20 December 2017.
 18. Sweeney, Tanya (18 January 2017). "Meet the TWAGs: tech nerds' wives and girlfriends". Irish Independent. Retrieved 20 December 2017.
 19. Ross, Martha (10 March 2017). "Emma Watson still has a Silicon Valley boyfriend — like these other glamorous stars". The Mercury News. Retrieved 20 December 2017.
 20. Farmer, Ben (1 March 2015). "Lily Cole announces she is pregnant with picture of yellow post-it note". The Daily Telegraph. Retrieved 1 March 2015.
 21. "Lily Cole welcomes a baby girl". The Telegraph. Retrieved 18 September 2015.
 22. Lidbury, Olivia (12 February 2014). "Lily Cole invests in Soho bookshop". The Telegraph. Archived from the original on 10 January 2015.
 23. "WikiTribune". Retrieved 25 April 2017.
 24. "ABOUT US". Retrieved 16 December 2014.
 25. "The North Circular". Beauty and thedirt.com. 17 November 2009. Retrieved 4 January 2010.
 26. Haywood, Linda (23 March 2010). "Can Lily Cole Spark a Revival of Rare Breed Sheep Farming?". The Global Herald. Archived from the original on 28 March 2010. Retrieved 28 March 2010.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിലി_കോൾ&oldid=3085349" എന്ന താളിൽനിന്ന് ശേഖരിച്ചത്