ലിലിയൻ ആലീസ് ചേസ് (ജനനം: ജൂലൈ 12, 1894 - ഓഗസ്റ്റ് 28, 1987) ഒരു കനേഡിയൻ ഭിഷഗ്വരയായിരുന്നു. അവർ പ്രമേഹ ചികിത്സയിലെ ഒരു ആദ്യകാല വിദഗ്ധയായി കണക്കാക്കപ്പെടുന്നു.[1]

ആദ്യകാലജീവിതം

തിരുത്തുക

1894 ജൂലൈ 12 ന്[2] നോവ സ്കോട്ടിയയിലെ[3] കോൺവാലിസിൽ ഓസ്കാർ, എലിസബത്ത് ചേസ് ദമ്പതികളുടെ മകളായി ലിലിയൻ ആലീസ് ചേസ് ജനിച്ചു.[4] വുൾഫ്‌വില്ലെ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1912 മുതൽ 1916 വരെ അക്കാഡിയ സർവകലാശാലയിൽ ചേർന്ന്പഠിച്ച അവർ ഹോക്കി, ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ് എന്നീ കായിക മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് പഠനകാലത്ത് കായികരംഗത്തും മികവ് പുലർത്തി.[5] അക്കാഡിയയിൽ നിന്ന് ബിരുദം നേടിയ ശേഷം, ടൊറന്റോ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ചേരുന്നതിന് മുമ്പുള്ള ഒരു വർഷക്കാലം സ്കൂൾ അധ്യാപികയായി ജോലി ചെയ്ത അവർ, 1922 ൽ തൻറെ വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കി.[6]

മെഡിക്കൽ ജീവിതം

തിരുത്തുക

ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺ ആയി തന്റെ കരിയർ ആരംഭിച്ച ലിലിയൻ ചേസ്, അവിടെ ഇൻസുലിൻ സ്വീകരിച്ച ആദ്യ രോഗിയായ ലിയോനാർഡ് തോംസണെ കണ്ടതിന് ശേഷം പ്രമേഹ ചികിത്സയിൽ താൽപ്പര്യം പ്രകടിപ്പിച്ചു.[7] കാനഡയിലേക്ക് മടങ്ങുന്നതിന് മുമ്പ് ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽ പ്രമേഹത്തെക്കുറിച്ചുള്ള ബിരുദാനന്തര ഗവേഷണം നടത്തി. 1925-ൽ സസ്‌കാച്ചെവാനിലെ റെജീനയിൽ ഒരു പരിശീലനം ആരംഭിച്ച അവർ, 1942 വരെ അവിടെ തുടർന്നു. പ്രമേഹ ചികിത്സയിലെ വൈദഗ്ധ്യത്തിന് പേരുകേട്ട അവൾ മറ്റ് ഫിസിഷ്യൻമാരുടെ പ്രമേഹ രോഗികളുമായും ബന്ധപ്പെട്ടിരുന്നു.[8] 1932-ൽ റെജീന ജനറൽ ഹോസ്പിറ്റലിന്റെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായി. 1942 മുതൽ 1945 വരെ റോയൽ കനേഡിയൻ ആർമി മെഡിക്കൽ കോർപ്‌സിൽ സേവനമനുഷ്ഠിച്ച അവർ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുകയും ഇംഗ്ലണ്ടിലേക്കും തിരിച്ചുമുള്ള കപ്പലുകളിൽ എത്തുന്ന സൈനികരെ പരിചരിക്കുന്നതിൽ ശ്രദ്ധ ചെലുത്തുകയുംചെയ്തു. 1945-ൽ, ടൊറന്റോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫംഗമായി ചേർന്ന ശേഷം അവിടെ പ്രതിവാര പ്രമേഹ ക്ലിനിക്ക് നടത്തിയിരുന്നു.[9]

1953-ൽ കനേഡിയൻ ഡയബറ്റിസ് അസോസിയേഷന്റെ സ്ഥാപക അംഗമായിരുന്നു ചേസ്. 1969-ൽ അക്കാഡിയ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നൽകിയതിന് ശേഷം ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചു. 1987 ഓഗസ്റ്റ് 28-ന് ഒട്ടാവയിൽ വച്ച് അവർ മരിച്ചു.[10]

  1. "The history of diabetes care at Women's College Hospital". Women's College Hospital. November 16, 2017. Archived from the original on 2022-07-30. Retrieved July 30, 2022.
  2. "Lillian Alice Chase in the New York State, Passenger and Crew Lists". August 5, 1961. Retrieved July 31, 2022 – via Ancestry.com.
  3. "The Actively Outspoken: Dr. Lillian Chase". Defining Moments Canada. Retrieved July 30, 2022.
  4. "Chase, Dr Lillian A". The Ottawa Citizen. August 31, 1987. p. 30.
  5. "Lillian Alice Chase". Acadia University. Retrieved July 30, 2022.
  6. "The Actively Outspoken: Dr. Lillian Chase". Defining Moments Canada. Retrieved July 30, 2022.
  7. "The Actively Outspoken: Dr. Lillian Chase". Defining Moments Canada. Retrieved July 30, 2022.
  8. "The Actively Outspoken: Dr. Lillian Chase". Defining Moments Canada. Retrieved July 30, 2022.
  9. "The Actively Outspoken: Dr. Lillian Chase". Defining Moments Canada. Retrieved July 30, 2022.
  10. "The Actively Outspoken: Dr. Lillian Chase". Defining Moments Canada. Retrieved July 30, 2022.
"https://ml.wikipedia.org/w/index.php?title=ലിലിയൻ_ചേസ്&oldid=3937108" എന്ന താളിൽനിന്ന് ശേഖരിച്ചത്